Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

നിങ്ങൾക്കാർക്കും മനസ്സിലാക്കാൻ പറ്റാത്തത്ര രീതിയിൽ ലോകം ക്രൂരമാണ്; ഇതൊരു വല്ലാത്ത സ്വാർഥത നിറഞ്ഞ ലോകം തന്നെ: കുത്തേറ്റ സീരിയൽ നടി മാൾവി മൽഹോത്രയുടെ ബാല്യകാല സുഹൃത്തിന്റെ കുറിപ്പ് വൈറലാകുന്നു

നിങ്ങൾക്കാർക്കും മനസ്സിലാക്കാൻ പറ്റാത്തത്ര രീതിയിൽ ലോകം ക്രൂരമാണ്; ഇതൊരു വല്ലാത്ത സ്വാർഥത നിറഞ്ഞ ലോകം തന്നെ: കുത്തേറ്റ സീരിയൽ നടി മാൾവി മൽഹോത്രയുടെ ബാല്യകാല സുഹൃത്തിന്റെ കുറിപ്പ് വൈറലാകുന്നു

സ്വന്തം ലേഖകൻ

വിവാഹാഭ്യർഥന നിരസിച്ചതിന് സുഹൃത്തായ യുവാവ് കുത്തിപ്പരുക്കേൽപിച്ച സീരിയൽ നടി മാൾവി മൽഹോത്രയെക്കുറിച്ച് വികാര നിർഭരമായ കുറിപ്പുമായി ബാല്യകാല സുഹൃത്ത്. നടിയും സുഹൃത്തുമായ ശിവ്യ പഥാനിയാണ് മാൾവിയെക്കുറിച്ചുള്ള കുറിപ്പ് പങ്കുവച്ചത്. 15-ാം വയസ്സു മുതൽ മാൾവിയെ അടുത്തറിയാവുന്ന വ്യക്തിയാണ് ഇപ്പോൾ കുറിപ്പ് പങ്കുവച്ചിരിക്കുന്ന ശിവ്യ. ലോകം ക്രൂരമാണെന്നും പെൺകുട്ടിയായി ജനിച്ചതിന്റെ പേരിൽ തനിക്ക് പേടിയും ആശങ്കയുമുണ്ടെന്നും കുറിപ്പിൽ ശിവ്യ പറയുന്നു.

'എന്റെ ഹൃദയത്തിനു മുറവേറ്റിരിക്കുന്നു. ഒരിക്കൽ ഞാൻ ഏറെ സ്‌നേഹിച്ചിരുന്ന ഈ ലോകത്തെത്തന്നെ എനിക്കിപ്പോൾ വെറുപ്പാണ്. കഠിനമായ വെറുപ്പ്. നിങ്ങൾക്കാർക്കും മനസ്സിലാക്കാൻ പറ്റാത്തത്ര രീതിയിൽ ലോകം ക്രൂരമാണെന്ന് എനിക്കു തോന്നുന്നു. നീതിക്കു വേണ്ടി ശബ്ദിക്കാൻപോലും എനിക്കു മടിയാണ്. അതിനു പോലും എനിക്കു കഴിയുമെന്നു തോന്നുന്നില്ല. ഇതൊരു വല്ലാത്ത, സ്വാർഥത നിറഞ്ഞ ലോകം തന്നെ. വിവാഹത്തിനു സമ്മതമില്ല എന്നറിയിച്ചതിന്റെ പേരിൽ ഒരു പെൺകുട്ടിയെ കൊല്ലാൻ ഒരാൾക്കു മനസ്സു വരുന്നു എന്നു ചിന്തിക്കുമ്പോൾ തന്നെ എനിക്കു പേടിയാകുന്നു. സ്വാർഥ താൽപര്യങ്ങൾ സാക്ഷാത്കരിക്കാൻ വേണ്ടി ലോകത്തിനു പ്രിയപ്പെട്ട നല്ല മനുഷ്യരെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ലോകത്തെ ഞാൻ എങ്ങനെ സ്‌നേഹിക്കാനാണ്. പ്രിയപ്പെട്ട മാൾവി, 15-ാം വയസ്സു മുതൽ എനിക്കു നിന്നെ അറിയാം. ഞാൻ എന്നും നിന്റെ കൂടെ ഉണ്ടായിരുന്നു. ഇനിയും എന്നും ഞാൻ നിനക്കൊപ്പം തന്നെ. ഉടൻ തന്നെ നീ സുഖമായി പുറത്തുവരുമെന്ന് എനിക്ക് ഉറപ്പുണ്ട്. സുഖാംശംസകൾ' - ശിവ്യ എഴുതി.

മുംബൈ വെർസോവയിൽ ഫിഷറീസ് യൂണിവേഴ്‌സിറ്റിക്കു മുന്നിൽ കാർ കുറുകെയിട്ടു തടഞ്ഞാണ് കഴിഞ്ഞ ദിവസം യോഗേഷ് മഹിപാൽ സിങ് എന്നയാൾ മാൾവിയെ കുത്തിയത്. അടിവയറിലും കൈകളിലും കുത്തേറ്റ നടി ചികിത്സയിലാണ്. ഹിമാചൽ സ്വദേശിയായ നടി മാൾവി കഫേയിൽ നിന്നു പുറത്തിറങ്ങുമ്പോഴായിരുന്നു അപ്രതീക്ഷിതമായ ആക്രമണം. മാൾവിയെ ഗുരുതരമായി കുത്തിപ്പരുക്കേൽപിച്ച മഹിപാൽ സിങ്ങിനെ ഇതുവരെയും അറസ്റ്റ് ചെയ്യാൻ പൊലീസിനു കഴിഞ്ഞിട്ടില്ല. ഇയാൾ സിനിമാ നിർമ്മാതാവാണെന്നും പറയപ്പെടുന്നു.

2019 മുതൽ മാൾവിയുടെ ഫേസ്‌ബുക് സുഹൃത്തുമാണ്. ഇയാൾക്കെതിരെ മാൾവി നേരത്തെ പൊലീസിൽ പരാതിപ്പെട്ടിരുന്നു. വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വെളിപ്പെടുത്തിയെങ്കിലും തനിക്കു താൽപര്യമില്ലെന്ന് അറിയിച്ചെന്നും തുടർന്നും സമൂഹ മാധ്യമങ്ങളിലൂടെ ബന്ധപ്പെടുന്നത് അവസാനിപ്പിച്ചെന്നും മാൾവി പൊലീസിനെ അറിയിച്ചിരുന്നു. ഈ മാസം 25 നാണ് ദുബായിൽ ചിത്രീകരണത്തിനുശേഷം മാൾവി മുംബൈയിൽ മടങ്ങിയെത്തിയത്. മുംബൈ കോകിലാബെൻ അംബാനി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മാൾവിക്ക് ബോധമുണ്ട്. മരുന്നുകളോടു പ്രതികരിക്കുന്നുമുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP