Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

ആ വീഡിയോയിൽ കാണുന്നത് കുടക് ജില്ലാ കളക്ടർ ആനിസ് കൺമണിയല്ല; അതൊരു മലയാളി യുവതിയും അല്ല; ആനിസ് കൺമണിയുടെതെന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ വ്യാജം

ആ വീഡിയോയിൽ കാണുന്നത് കുടക് ജില്ലാ കളക്ടർ ആനിസ് കൺമണിയല്ല; അതൊരു മലയാളി യുവതിയും അല്ല; ആനിസ് കൺമണിയുടെതെന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ വ്യാജം

സ്വന്തം ലേഖകൻ

ലയാളിയായ കുടക് ജില്ലാ കളക്ടർ ആനിസ് കൺമണിയുടേതെന്ന പേരിൽ പ്രചരിക്കുന്ന വാട്‌സാപ്പ് വീഡിയോ വ്യാജം. വീഡിയോ റിപ്പോർട്ടിൽ പറയുന്നത് പോലെ കുടക് ജില്ലയെ കോവിഡിനോട് പോരാടി ജയിക്കാൻ ആനിസ് കൺമണി എന്ന മലയാളി ജില്ലാ കളക്ടർ നൽകുന്ന സംഭാവന വളരെ വലുതാണെങ്കിലും വീഡിയോയിലുള്ള യുവതി ആനിസ് കൺമണിയല്ല. നസിയ എന്ന യുവതിയാണ് വീഡിയോയിൽ ഉള്ളതെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്.

കോട്ട് ധരിച്ച പുരുഷന്മാർ കാല് തൊട്ടു വണങ്ങിയും കുറേയേറെ സ്ത്രീകൾ റോസാപൂക്കൾ നൽകിയും പൂക്കൾ വിതറിയും ഒരു വനിതയെ സ്വീകരിക്കുന്ന രംഗമാണ് വീഡിയോയിൽ. 'നഴ്സിൽ നിന്നും ജില്ല കലക്ടറുടെ ചുമതലയിലേക്ക് ഒരു മലയാളി പെൺകുട്ടി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നഴ്സ് ആയിരുന്ന ആനീസ് ജോയി എന്ന ഈ മലയാളി പെൺകുട്ടി, പിന്നീട് സിവിൽ സർവീസിൽ പ്രവേശിച്ചു. കർണ്ണാടകയിലെ കുടക് ജില്ലയിൽ കലക്ടറുടെ ചുമതല ഏറ്റെടുത്തു. ആരോഗ്യ രംഗത്തെ തന്റെ പരിചയം മുതലാക്കി കുടക് ജില്ലയെ കോവിഡ് മുക്തമാക്കി. ഈ സഹോദരിക്ക് എല്ലാവിധ ആശംസകളും. ഇതാണ് വീഡിയോ സന്ദേശം.

ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്ന ചില കാര്യങ്ങൾ ശരിയാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് നേഴ്സിങ് പഠനം പൂർത്തിയാക്കിയ ആനീസ് കൺമണി ജോയ് ആണ് കൊടക് ജില്ലാ കളക്ടർ. 2012 ൽ സിവിൽ സർവീസ് പരീക്ഷയിൽ 65-ാം റാങ്ക് നേടിയ ആനീസ് കൺമണി ജോയ്. അക്കാലത്ത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

ഈ കോവിഡ് കാലത്ത് കുടകിലെ കോവിഡ് വിരുദ്ധ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിക്കൊണ്ട് ആനീസ് കൺമണി ജോയി വീണ്ടും വാർത്തകളിൽ നിറയുന്നുണ്ട്. കർണാടകയിൽ ഏറ്റവും കുറവ് കോവിഡ് വ്യാപന നിരക്കുള്ള ജിലക്കളിലൊന്നാണ് കുടക്. ജൂണിൽ ഒരുമാസത്തോളം കുടകിൽ കോവിഡ് കേസുകൾ ഇല്ലാതിരുന്ന സമയവും ഉണ്ടായിരുന്നു. ഈ സമയത്ത് കോവിഡ് പോരാളിയായി കളക്ടർ ആനീസ് കൺമണി ജോയ് വാർത്തകളിൽ നിറഞ്ഞിരുന്നു.

പറഞ്ഞുവരുന്നത്, വാട്സാപ്പ് സന്ദേശത്തിൽ പറയുന്നത് പോലെ കുടക് ജില്ലാ കളക്ടർ ആനീസ് ജോയ് അഥവാ ആനീസ് കൺമണി ജോയ് തന്നെയാണെന്നും. അവർ കുടകിലെ കോവിഡ് പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി മാതൃകയാവുന്നുണ്ടെന്നുള്ളതും ശരിയാണ്.എന്നാൽ വീഡിയോയിൽ കാണുന്ന യുവതി കൊടക് ജില്ലാ കളക്ടർ ആനീസ് ജോയ് അല്ല.

ഈ വീഡിയോ എംഡി ആദിൽ ഫയാസ് എന്നയാൾ യൂട്യൂബിൽ പങ്കുവെച്ചിട്ടുണ്ട്. സേഫ് ഷോപ്പ് ഇന്ത്യ എന്ന ഇ-കൊമേഴ്സ് മാർക്കറ്റിങ് സ്ഥാപനത്തിലെ സീനിയർ അസോസിയേറ്റ് ആണ് ഇവരെന്ന് ഫാക്ട് ചെക്ക് വെബ്സൈറ്റായ ബൂം ലൈവ് റിപ്പോർട്ടിൽ പറയുന്നു. ഇക്കാര്യം കമ്പനിയുമായി ബന്ധപ്പെട്ട് ബൂം ലൈവ് സ്ഥിരീകരിച്ചിട്ടുണ്ട്. ആദിൽ ഫയാസ് പങ്കുവെച്ച മറ്റൊരു വീഡിയോയിൽ ഈ പെൺകുട്ടിയുടെ പേര് നസിയ എന്നാണെന്ന് പറയുന്നുണ്ട്.

അതേസമയം ഈ വീഡിയോയിലുള്ളത് ഉത്തർപ്രദേശിലെ ഹഥ്റാസിൽ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയാണെന്ന രീതിയിലും വാട്സാപ്പ്, സോഷ്യൽ മീഡിയാ പോസ്റ്റുകൾ പങ്കുവെക്കപ്പെടുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP