Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

മുംബൈയിൽ രണ്ട് അപ്പാർട്ട്‌മെന്റുകൾ സ്വന്തമാക്കി ഹൃത്വിക് റോഷൻ; സ്വപ്‌നമാളിക സ്വന്തമാക്കിയത് 100 കോടിയോളം ചെലവിട്ട്

മുംബൈയിൽ രണ്ട് അപ്പാർട്ട്‌മെന്റുകൾ സ്വന്തമാക്കി ഹൃത്വിക് റോഷൻ; സ്വപ്‌നമാളിക സ്വന്തമാക്കിയത് 100 കോടിയോളം ചെലവിട്ട്

സ്വന്തം ലേഖകൻ

 മുംബൈയിൽ രണ്ട് അപ്പാർട്ട്‌മെന്റുകൾ സ്വന്തമാക്കിയിരിക്കുകയാണ് നടൻ ഹൃത്വിക് റോഷൻ. നൂറുകോടിയോളം മുടക്കിയാണ് ഈ അപാർട്‌മെന്റുകൾ ഹൃത്വിക് സ്വന്തമാക്കിയിരിക്കുന്നത്. ഹൃത്വിക് മുംബൈയിൽ മോഹവില കൊടുത്ത് സ്വന്തമാക്കിയ അപ്പാർട്‌മെന്റിന്റെ വിശേഷങ്ങളാണ് സമൂഹമാധ്യമത്തിൽ ഇപ്പോൾ നിറയുന്നത്.

ഒരെണ്ണം ഒരു നില അപാർട്‌മെന്റും മറ്റൊന്ന് ഡ്യൂപ്ലെക്‌സ് പെന്റ്ഹൗസുമാണ്. ജുഹുവിലെ വെർസോവാ ലിങ്ക് റോഡിലെ കെട്ടിടത്തിലാണ് പതിനാലും പതിനഞ്ചും പതിനാറും നിലകളിലായി ഹൃത്വിക് അപാർട്‌മെന്റ് സ്വന്തമാക്കിയത്. രണ്ടിനുംകൂടി 97.5 കോടിയാണ് ചെലവായത്. ഡ്യൂപ്ലെക്‌സ് അപാർട്‌മെന്റിനായി 67.5 കോടിയാണ് താരം ചെലവാക്കിയത്. 27534 ചതുരശ്ര അടിയിലാണ് ഈ അപാർട്‌മെന്റ് ഉള്ളത്. പതിനാലാം നിലയിൽ സ്വന്തമാക്കിയ അപാർട്‌മെന്റിനായി മുപ്പതു കോടിയും ചെലവാക്കി. 11165 ചതുരശ്ര അടിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പത്തോളം പാർക്കിങ് സ്‌പോട്ടുകളും ഹൃത്വികിന് ലഭിക്കും.

ജുണിൽ താരം വാടക വീടെടുത്താണ് ജുഹുവിൽ താമസിച്ചിരുന്നതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. മാസത്തിൽ എട്ടരലക്ഷം രൂപയോളമാണ് ഈ ഇടത്തിന് വാടകയായി നൽകിയിരുന്നത്. ജുഹുവിൽ തന്നെ കടലിന് അഭിമുഖമായി മറ്റൊരു വീടും ഹൃത്വിക്കിനുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP