Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ഐപിഎൽ പ്രേമികൾ അന്വേഷിച്ച് നടന്ന ആ സുന്ദരി കുട്ടി ഇവിടെയുണ്ട്; മുംബൈ ഇന്ത്യൻസ്-കിങ്സ് ഇലവൻ പഞ്ചാബ് മത്സരത്തിൽ കാമറ ഒപ്പിയെടുത്ത 'സൂപ്പർഗേളി'നെ കണ്ടെത്തി സോഷ്യൽ മീഡിയ

ഐപിഎൽ പ്രേമികൾ അന്വേഷിച്ച് നടന്ന ആ സുന്ദരി കുട്ടി ഇവിടെയുണ്ട്; മുംബൈ ഇന്ത്യൻസ്-കിങ്സ് ഇലവൻ പഞ്ചാബ് മത്സരത്തിൽ കാമറ ഒപ്പിയെടുത്ത 'സൂപ്പർഗേളി'നെ കണ്ടെത്തി സോഷ്യൽ മീഡിയ

സ്വന്തം ലേഖകൻ

ദുബായ്: ഗാലറിയിൽ നിറഞ്ഞ ആരാധകരും അവരുടെ ആർപ്പു വിളികളും ഇല്ലെങ്കിലും ദുബായിൽ നടക്കുന്ന ഐപിഎൽ മത്സരത്തിന്റെ ആവേശത്തിന് ഒട്ടും തന്നെ കുറവ് വന്നിട്ടില്ല. ഗാലറികളിൽ ഇരിക്കുന്ന ആവേശം നിറഞ്ഞ കാണികളുടെ ഭാവ പകർച്ചകൾ ഇത്തവണ കാമറാ കണ്ണുകൾക്കും നഷ്ടമായെങ്കിലും ഞായറാഴ്ച നടന്ന മുംബൈ ഇന്ത്യൻസ്‌കിങ്സ് ഇലവൻ പഞ്ചാബ് മത്സരത്തിൽ അത്തരമൊരു 'സൂപ്പർഗേൾ' ക്യാമറക്കണ്ണിൽ പതിഞ്ഞു.

കോവിഡ് നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും അപൂർവം ചില കാണികളെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കാറുണ്ട്. സുരക്ഷാ മാർഗങ്ങളെല്ലാം പാലിച്ച് ഫ്രാഞ്ചൈസിയുടെ ഭാഗമായി വരുന്ന ആരാധകർ. അക്കൂട്ടത്തിലെത്തിയ ഒരു പെൺകുട്ടിയാണ് കാമറാ കണ്ണിൽ ഉടക്കിയതും ക്രിക്കറ്റ് ആരാധകരുടെ മനസ് കവർന്ന് വൈറലായതും. ടൈ ആയ മത്സരത്തിൽ രണ്ടാം സൂപ്പർ ഓവറിലാണ് പഞ്ചാബ് വിജയിച്ചത്. സൂപ്പർ ഓവറിനിടയിലെ പെൺകുട്ടിയുടെ വൈകാരിക ഭാവമാണ് ക്യാമറയിൽ പതിഞ്ഞത്.

ആ നോട്ടം വൈറലായതോടെ പെൺകുട്ടിയെ സമൂഹമാധ്യമം തന്നെ കണ്ടെത്തി. റിയാനാ ലാൽവാനി എന്ന പഞ്ചാബി പെൺകുട്ടിയാണ് ഒറ്റദിവസം കൊണ്ട് താരമായത്. സമൂഹമാധ്യമത്തിൽ നൽകിയിരിക്കുന്ന വിവരമനുസരിച്ച് ദുബായിലെ ജുമൈറ കോളജിലെ വിദ്യാർത്ഥിയായിരുന്നു റിയാനാ. ഇപ്പോൾ ഇംഗ്ലണ്ടിലെ കോവെൻട്രിയിലെ വാർവിക് സർവകലാശാലയിൽ ബിരുദപഠനം നടത്തുന്നു. അടുത്തിടെയാണ് റിയാനാ 23ാം ജന്മദിനം ആഘോഷിച്ചത്. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP