Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202027Friday

വെളുത്തു സുന്ദരിയായ വധുവിനെ വേണം; യുവാവിന്റെ വിവാഹ പരസ്യത്തിലെ തെറ്റ് ചൂണ്ടിക്കാട്ടി ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ

വെളുത്തു സുന്ദരിയായ വധുവിനെ വേണം; യുവാവിന്റെ വിവാഹ പരസ്യത്തിലെ തെറ്റ് ചൂണ്ടിക്കാട്ടി ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ

സ്വന്തം ലേഖകൻ

വിവാഹപ്പരസ്യങ്ങളിലെ യോഗ്യതകളും മറ്റും പലപ്പോഴും ചർച്ചകളിൽ ഇടംപിടിക്കാറുണ്ട്. വിദ്യാഭ്യാസവും ഉദ്യോഗവും കുടുംബ പാരമ്പര്യം വരെ വർണ്ണിച്ചാണ് ഇപ്പോൾ പലരും പത്രപരസ്യം നൽകുന്നത്. ഇത്തരക്കാർ വധു വെളുത്തതാകണം, നല്ല വിദ്യാഭ്യാസം വേണം ഉയരും വേണം തുടങ്ങി വേണ്ട ഗുണങ്ങൾ എടുത്തെടുത്ത് പറയാറുമുണ്ട്. ഇത്തരത്തിൽ ഒരു വിവാഹപ്പരസ്യമാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലായിരിക്കുന്നത്. 'വെളുത്തു സുന്ദരിയായ' വധുവിനെ തേടുന്ന യുവാവിന്റെ യോഗ്യത കണ്ടാണ് പലരും അന്ധാളിച്ചിരിക്കുന്നത്.

ശാരദ എന്ന ട്വിറ്റർ ഉപയോക്താവാണ് വിവാഹപ്പരസ്യത്തിന്റെ ചിത്രം ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്. വെളുത്തു സുന്ദരിയായ വിദ്യാസമ്പന്നയായ പെൺകുട്ടിയെ തേടുന്നുവെന്നു തുടങ്ങുന്ന പരസ്യത്തിൽ യുവാവിന്റെ യോഗ്യത വിവരിച്ച ഭാഗത്താണ് പിശകു സംഭവിച്ചത്. (കിറൗേെൃശമഹശേെ മള്ളഹൗലി)േ വ്യവസായിയും സമ്പന്നനുമായ ഡൽഹി യുവാവ് എന്നതാണ് ഉദ്ദേശിച്ചതെങ്കിലും അഫ്ളൂവന്റിനു പകരം എഫ്ളൂവന്റ് എന്നായി അച്ചടിച്ചത്. അതായത് സമ്പന്നൻ എന്നതിന്റെ സ്ഥാനത്ത് വ്യവസായശാലകളിൽ നിന്നു പുറംതള്ളുന്ന മലിനവസ്തുക്കൾ( ലള്ളഹൗലി)േ എന്നായി മാറി. ഇതോടെയാണ് യുവാവ് പുലിവാല് പിടിച്ചത്.

വിവാഹപ്പരസ്യത്തിനു മേൽ ട്രോളുകൾ കൊണ്ടു പൊതിയുകയാണ് ട്വിറ്റർ ലോകം. അറിയാതെയാണെങ്കിലും ഉള്ളിലെ വിഷമാണ് പരസ്യത്തിൽ പതിഞ്ഞതെന്നു പറഞ്ഞാണ് പലരും പരസ്യം പങ്കുവെക്കുന്നത്. വിവാഹപ്പരസ്യങ്ങളിലാണ് ഇപ്പോൾ സിനിമയിലേതിനേക്കാൾ തമാശയെന്നും വധുവിന് ഇത്രത്തോളം യോഗ്യതകൾ തേടുന്ന യുവാവിന് സ്വന്തം യോഗ്യതയിലേക്ക് ഒന്നുകൂടി കണ്ണോടിക്കാമായിരുന്നു എന്നുമൊക്കെ പോകുന്നു കമന്റുകൾ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP