Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചുമ്മാതല്ല ടിക് ടോക് നിരോധിച്ചത് ! റാപ്പ് ചെയ്യുന്നതിനിടെ കുഞ്ഞുങ്ങളെ വലിച്ചെറിഞ്ഞ് ട്രെൻഡ് സൃഷ്ടിച്ച് ടിക് ടോക് വീഡിയോ; പുതുപുത്തൻ സോഷ്യൽ മീഡിയ ട്രെൻഡിനെതിരെ വിമർശനം ഉയർത്തി ലോകം

ചുമ്മാതല്ല ടിക് ടോക് നിരോധിച്ചത് ! റാപ്പ് ചെയ്യുന്നതിനിടെ കുഞ്ഞുങ്ങളെ വലിച്ചെറിഞ്ഞ് ട്രെൻഡ് സൃഷ്ടിച്ച് ടിക് ടോക് വീഡിയോ; പുതുപുത്തൻ സോഷ്യൽ മീഡിയ ട്രെൻഡിനെതിരെ വിമർശനം ഉയർത്തി ലോകം

മറുനാടൻ മലയാളി ബ്യൂറോ

സോഷ്യൽ മീഡിയയിൽ ഒരിത്തിരി ലൈക്കുകൾ കിട്ടാൻ സ്വന്തം കുഞ്ഞുങ്ങളെ വലിച്ചെറിയുന്ന മാതാപിതാക്കൾ പുതിയ ട്രെൻഡായി മാറുകയാണ്. ഇതെന്ത് ലോകം എന്നുവിചാരിച്ച് അദ്ഭുതപ്പെടേണ്ട. മനുഷ്യസ്നേഹവും രക്തബന്ധങ്ങളുമെല്ലാം വാക്കുകളിലും വരകളിലും മാത്രമേയുള്ളു. ആധുനിക ലോകത്തെ സാമൂഹ്യ ജീവിതത്തിൽ വിജയത്തിന്റെ മാനദണ്ഡം ലൈക്കുകളും കമന്റുകളുമാകുമ്പോൾ എല്ലാ ബന്ധങ്ങളും അവിടെ അവസാനിക്കുകയാണ്. അല്ലെങ്കിൽ, ഈ പുതിയ ട്രെൻഡ് ഇത്രയധികം ജനപ്രിയമാകുമോ ?

സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഒരു വെല്ലുവിളിയുമായാണ് ഈ പുതിയ ചലഞ്ച് എത്തിയിരിക്കുന്നത്. തന്റെ കുഞ്ഞിനേയും കൈയിലെടുത്ത് ബ്ലൂഫേസിന്റെ പ്രസിദ്ധമായ ബേബി എന്ന ഗാനത്തിനൊപ്പം ചുണ്ടുകളനക്കി ചടുലമായി നൃത്തം ചെയ്യണം എന്നതാണ് പുതിയ ചലഞ്ച്. അതിന്റെ അവസാനത്തിൽ, നോ- ബേബി, വീ കാൺട് ഹാവ് ബേബി എന്ന വരികളെത്തുമ്പോൾ കുട്ടിയെ വലിച്ചെറിയണം. ഈ കുട്ടികൾ, തൊട്ടടുത്ത്, കാമറയിൽ പതിയാതെ വച്ചിരിക്കുന്ന മൃദുവായ കിടക്കകളിൽ സുരക്ഷിതമായി വന്നു വീഴും എന്ന് കാണികൾക്ക് വിചാരിക്കാം യാഥാർത്ഥ്യം ഒരുപക്ഷെ തിരിച്ചായിരുന്നാലും.

ഇതിൽ പങ്കെടുക്കുന്ന ചില മാതാപിതാക്കൾ എറിയുന്നതായി അഭിനയിക്കുന്നുവെങ്കിലും, കാമറക്ക് കാണാനാകാത്തിടത്ത് കുട്ടിയെ സുരക്ഷിതമായി ഇരുത്തുന്നതായി മനസ്സിലാക്കാം. മറ്റുള്ളവർ, നൃത്തത്തിന്റെ ആവേശത്തിൽ കുട്ടികളെ ശരിക്കും വലിച്ചെറിയുക തന്നെയാണ്. ഇതിൽ ഏറ്റവും വേദനാജനകമായ കാര്യം മിക്ക മാതാപിതാക്കളും കുട്ടികളെ എറിഞ്ഞതിനു ശേഷം അവർ സുരക്ഷിതരായാണോ നിലത്ത് വീണത് എന്നകാര്യം നോക്കുന്നില്ല എന്നതാണ്. മറിച്ച്, നൃത്തത്തിലാണ് അവരുടെ ശ്രദ്ധ മുഴുവനും, കണ്ണൂകൾ കാമറയിലേക്കും.

മറ്റൊരു വീഡിയോയിൽ ഒരു ചെറിയ ആൺകുട്ടിയാണ് മറ്റൊരു ചെറിയ പെൺകുട്ടിയെ എടുത്ത് നൃത്തം ചെയ്യുന്നത്. ഇത്തരത്തിലുള്ള വീഡിയോകൾ വൈറലാകുന്നുണ്ടെങ്കിലും ഒന്നിനു പോലും അനുകൂലമായ കമന്റുകളല്ല കിട്ടുന്നത്. എന്റെ അമ്മ എന്നെ വലിച്ചെറിഞ്ഞ് നൃത്തം ചെയ്യുവാൻ പോയാൽ എനിക്ക് സഹിക്കാനാകില്ല, ഒരാൾ ഇത്തരത്തിലുള്ള ഒരു വീഡിയോക്ക് കീഴിൽ എഴുതി. ഒരു ട്രെൻഡിനു വേണ്ടി കുട്ടികളെ വലിച്ചെറിയുന്ന പരിപാടി അതിക്രൂരമാണെന്നാണ് ഭൂരിഭാഗവും പറയുന്നത്.

ഇത് ചൈൽഡ് കെയർ സർവ്വീസുകാരുടെ ശ്രദ്ധയിൽ പെടുത്തി നിയമനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നവരും ഏറെയാണ്. ഇതിൽ ആനന്ദിക്കാനും ആസ്വദിക്കാനും ഉള്ളതിലേറെ ആ പാവം കുഞ്ഞിന്റെ ജീവനോർത്തുള്ള ഭയം മാത്രമാണ് ഉള്ളതെന്നാണ് മറ്റൊരാൾ പറഞ്ഞത്. ടിക്ടോകിലൂടെ പുറത്തുവന്ന, മാതാപിതാക്കളെ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന ആദ്യത്തെ ചലഞ്ചല്ല ഇത്.

ഈ വർഷം ആദ്യം ആഹ്-ഏഹ് - ആൾവേയ്സ് ഏ ക്യുൻ എന്ന പാട്ടിന്റെ അവസാനത്തിൽ തീരെ പ്രതീക്ഷിക്കാത്ത സമയത്ത് കുഞ്ഞുങ്ങളുടെ മുഖത്തേക്ക് വെള്ളം ചീറ്റിക്കുന്ന ഒരു ചലഞ്ച് ടിക്ടോകിൽ വന്നിരുന്നു. ഇതിൽ ഒരു വീഡിയോയിൽ വെള്ളം ചീറ്റിയ ഉടനെ കുഞ്ഞ് കരയുന്ന രംഗമുണ്ടായിരുന്നു. അന്ന് ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡീയോക്കെതിരെ രംഗത്തെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP