Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ചിലരംഗങ്ങളിൽ അനാവശ്യമായ നെഗറ്റീവ് ചിത്രീകരണം; 'ഗുഞ്ചൻ സക്‌സേന: ദ് കാർഗിൽ ഗേൾ' എന്ന സിനിമയ്‌ക്കെതിരെ വ്യോമസേന

ചിലരംഗങ്ങളിൽ അനാവശ്യമായ നെഗറ്റീവ് ചിത്രീകരണം; 'ഗുഞ്ചൻ സക്‌സേന: ദ് കാർഗിൽ ഗേൾ' എന്ന സിനിമയ്‌ക്കെതിരെ വ്യോമസേന

സ്വന്തം ലേഖകൻ

ന്യൂഡൽഹി: നെറ്റ്ഫ്‌ളിക്‌സിൽ റിലീസ് ചെയ്ത 'ഗുഞ്ചൻ സക്‌സേന: ദ് കാർഗിൽ ഗേൾ' എന്ന സിനിമയ്‌ക്കെതിരെ വ്യോമസേന സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന് കത്തെഴുതി. സിനിമയിലെ ചില രംഗങ്ങളിൽ അനാവശ്യ നെഗറ്റീവ് ചിത്രീകരണം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വ്യോമസേന കത്തെഴുതിയത്. സിനിമയിൽ സേനയെ ആധികാരികമായി പ്രതിനിധീകരിക്കുകയും അടുത്ത തലമുറയെ പ്രചോദിപ്പിക്കുകയും വേണമെന്നു നിർമ്മാതാക്കളായ നെറ്റ്ഫ്‌ളിക്‌സ്, ധർമ പ്രൊഡക്ഷൻസ് എന്നിവയുമായി ഉണ്ടാക്കിയ ധാരണ ലംഘിക്കപ്പെട്ടെന്നാണു വ്യോമസേന കത്തിൽ പറയുന്നത്.

സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിയപ്പോഴും ചില രംഗങ്ങളും സംഭാഷണങ്ങളും കാണാനായി കൈമാറിയപ്പോഴും, അനാവശ്യമായ നെഗറ്റീവ് ചിത്രീകരണം നടന്നതായി കണ്ടെത്തിയെന്നു സേന പറയുന്നു. കത്തിന്റെ പകർപ്പ് കിട്ടിയ എഎൻഐയുടെ റിപ്പോർട്ട് പ്രകാരം, ചില രംഗങ്ങൾ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്നും സേനയിലെ തൊഴിൽ അന്തരീക്ഷം പ്രത്യേകിച്ചും സ്ത്രീകൾക്കെതിരെയുള്ള സംസ്‌കാരത്തെ മോശമായാണു കാണിക്കുന്നതെന്നും ആരോപിക്കുന്നു. കരൺ ജോഹറിന്റെ ഉടമസ്ഥതയിലുള്ള ധർമ പ്രൊഡക്ഷൻസിനോടു സിനിമയുടെ ആക്ഷേപകരമായ ഭാഗത്തെക്കുറിച്ച് അറിയിച്ചിട്ടുണ്ടെന്നും ഡിലീറ്റ് ചെയ്യാനോ പരിഷ്‌കരിക്കാനോ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കത്തിൽ പറയുന്നു.

ഇന്ത്യൻ വ്യോമസേനയിലെ ആദ്യ വനിതാ പൈലറ്റുമാരിൽ ഒരാളായ ഗുഞ്ചൻ സക്‌സേനയെ കുറിച്ചുള്ളതാണ് സിനിമ. 1999ലെ കാർഗിൽ യുദ്ധത്തിന്റെ ഭാഗമായിരുന്ന സക്‌സേന കാർഗിൽ യുദ്ധത്തിൽ പരുക്കേറ്റ സൈനികരെ രക്ഷിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. സക്‌സേനയ്ക്കു ശൗര്യ വീർ അവാർഡ് ലഭിച്ചു. ജാൻവി കപൂറാണ് സക്‌സേനയുടെ വേഷം അഭിനയിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP