Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

കരിപ്പൂർ വിമാനാപകടത്തിന് വഴിവെച്ചത് ചില രാഷ്ട്രീയക്കാരുടെ ആനാവശ്യമായ വാശി; 2015ൽ വലിയ വിമാനങ്ങൾക്ക് അനുമതി നിഷേധിച്ച എയർപോർട്ട് വീണ്ടും തുറന്നത് രാഷ്ട്രീയക്കാരുടെ പരാതിയും പ്രക്ഷോഭങ്ങളും ശക്തമായപ്പോൾ ഗതികേട് കൊണ്ട്: സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നു

കരിപ്പൂർ വിമാനാപകടത്തിന് വഴിവെച്ചത് ചില രാഷ്ട്രീയക്കാരുടെ ആനാവശ്യമായ വാശി; 2015ൽ വലിയ വിമാനങ്ങൾക്ക് അനുമതി നിഷേധിച്ച എയർപോർട്ട് വീണ്ടും തുറന്നത് രാഷ്ട്രീയക്കാരുടെ പരാതിയും പ്രക്ഷോഭങ്ങളും ശക്തമായപ്പോൾ ഗതികേട് കൊണ്ട്: സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നു

സ്വന്തം ലേഖകൻ

രിപ്പൂരിൽ വിമാനാപകടം ഉണ്ടാകാനിടയായത് രാഷ്ട്രീയക്കാരുടെ ആനാവശ്യമായ വാശിമൂലമെന്ന് സന്തോഷ് പണ്ഡിറ്റ്. ഇതിലേക്ക് നയിച്ച ചിലസാഹചര്യങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് സന്തോഷ് പണ്ഡിറ്റ് രംഗത്ത് എത്തിയത്. രാഷ്ട്രീയക്കാരുടെ സമ്മർദ്ദത്തിന് മുന്നിൽ ഗതികെട്ട് വലിയ വിമാനങ്ങൾക്ക് അനുമതി നൽകിയതാണ് കരിപ്പൂർ ദുരന്തത്തിന് കാരണമായതെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു.

സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ് വായിക്കാം:

Stories you may Like

''പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം

കഴിഞ്ഞ ദിവസം കരിപ്പൂരിൽ ഉണ്ടായ വിമാന ദുരന്തത്തിന്റെ മറുവശം ഞാൻ പരിശോധിച്ചപ്പോൾ മനസ്സിലായ കാര്യങ്ങൾ ചുവടെ ചേ4ക്കുന്നു. ഈ വിഷയത്തിൽ Directorate General of Civil Aviation (DGCA) , Airport Authority of India (AAI) യുടെയും ഭാഗത്ത് ഒരു തെറ്റും ഇല്ല എന്നതാണ് സത്യം. ചില രാഷ്ട്രീയക്കാർ മുമ്പ് കാണിച്ച വാശിയാണ് പ്രധാന കാരണം.

2015 ൽ താൽക്കാലികമായി വികസനത്തിനായ് വലിയ വിമാനങ്ങൾ ഇറക്കാതെ അടച്ചതാണല്ലോ. 485 ഏക്ക4 ഭൂമി കൂടി ഏറ്റെടുത്താലേ , വലിയ വിമാനങ്ങൾ ഇനി ഇറക്കൂ എന്ന് അധികാരികൾ തീരുമാനിച്ചു. പക്ഷേ രാഷ്ട്രീയക്കാരുടെ വലിയ സമരങ്ങളും പ്രതിഷേധങ്ങളും കാരണം 484 ഏക്കർ ഏറ്റെടുക്കാതെ 2018 ൽ വലിയ വിമാനം ഇറക്കേണ്ടി വന്നു.

റൺവേ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായാൽ വലിയ വിമാനങ്ങൾക്ക് സർവീസ് നടത്താം എന്നുമായിരുന്നു അധികൃതർ പറഞ്ഞിരുന്നത്.
സ്ഥലപരിമിതി, ടേബിൾ ടോപ്പ്, കാലാവസ്ഥ, റൺവേയുടെയും റിസയുടെയും വലുപ്പക്കുറവ് തുടങ്ങിയവയായിരുന്നു ഇതിനു കാരണമായി പറഞ്ഞിരുന്നത്. 485 ഏക്കർ ഭൂമി കൂടി ഏറ്റെടുത്താലേ വലിയ വിമാനങ്ങൾ സർവീസ് നടത്താൻ അനുവദിക്കൂ എന്നും ഡി.ജി.സി.എയും എയർപോർട്ട് അഥോറിറ്റിയും നിലപാട് സ്വീകരിച്ചു.

എന്നാൽ രാജ്യാന്തര മാനദണ്ഡങ്ങൾ പ്രകാരം വലിയ വിമാനങ്ങൾക്ക് കരിപ്പൂർ യോഗ്യമാണ് എന്ന് ചൂണ്ടിക്കാട്ടി ചില രാഷ്ട്രീയക്കാരും മറ്റുള്ളവരും സമരം ചെയ്തു. സർക്കാരിനെയും വ്യോമയാന മന്ത്രാലയത്തെയും എയർപോർട്ട് അഥോറിറ്റിയെയും സമീപിച്ചു. നിർബന്ധിച്ചു.

രാഷ്ട്രീയക്കാരുടെ പരാതിയും, പ്രക്ഷോഭങ്ങളും ശക്തമായപ്പോൾ ഒടുവിൽ ഗതികേട് കൊണ്ട് 2018 ൽ അനുമതി നൽകി. അത് ഇപ്പോൾ ഇങ്ങനേയും ആയ്.

വലിയ വിമാനങ്ങളുടെ സുരക്ഷയുമായ് ബന്ധപ്പെട്ട് 2019 ൽ Directorate General of Civil Aviation അവരുടെ റിപ്പോ4ട്ട് പ്രകാരം കരിപ്പൂരിന് ഈ വിഷയത്തിൽ കാരണം കാണിക്കൽ നോട്ടീസ് (Show cause notice) നല്കുകയും ചെയ്തിരുന്നു. (DGCA Adult Report 2019)

ഒരു സീനിയ4 പൈലറ്റ് അിമിറ ങീവമി ഞമഷ ഷശ കരിപ്പൂരിലെ വിമാന ലാൻഡിങ്ങിനെ കുറിച്ച് സ്വന്തം അനുഭവം പറഞ്ഞത്..'ഇവിടുത്തെ വിമാന ലാൻഡിങ് വളരെ വെല്ലുവിളി നിറഞ്ഞതാണ്, കൂടാതെ ലൈറ്റിങ് സിസ്റ്റവും വളരെ അബദ്ധമാണ് എന്നാണ്. 2017 ആഗസ്റ്റിൽ ഒരു സ്‌പൈസ് ജെറ്റ് വിമാനം സ്‌കിഡ് ആയതും കൂട്ടി വായിക്കണം.. അന്ന് 68 യാത്രക്കാർ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടതാണ്.

(വാൽകഷ്ണം...ഒരു പത്തു വോട്ടിന് വേണ്ടി രാഷ്ട്രീയക്കാർ അനാവശ്യമായ് ഓരോ സമരങ്ങൾ ഉണ്ടാക്കുമ്പോൾ ഇനിയെങ്കിലും ഉദ്യോഗസ്ഥ9മാരുടെ ബുദ്ധിമുട്ടുകളും, സാങ്കേതികമായ വിഷയങ്ങളും കുറച്ചെങ്കിലും പഠിച്ച് മാത്രം എല്ലാത്തിലും ഇടപെടുക. ഇനിയെങ്കിലും 484 ഏക്ക4 ഭൂമി കൂടി ഏറ്റെടുത്ത് കരിപ്പൂരിൽ വലിയ വിമാനങ്ങള് ഇറങ്ങുന്ന സാഹചര്യം ഉണ്ടാക്കുവാൻ എല്ലാവരും സഹകരിക്കുക.

ഈ അഭിപ്രായങ്ങൾ തീ4ത്തും വ്യക്തിപരമാണേ..)

(പണ്ഡിറ്റൊന്നും വെറുതെ പറയാറില്ല, പറയുന്നതൊന്നും വെറുതെ ആകാറുമില്ല...പണ്ഡിറ്റിനെ പോലെ ആരും ഇല്ല)''

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP