Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

സ്വിം സ്യുട്ടിൽ അണി നിരന്നത് അനേകം സുന്ദരിമാർ; റൂമിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ എത്തിയ ക്ലബ്ബ് ഉടമസ്ഥൻ വേണ്ടാത്തവരെ മാറിൽ പിടിച്ച് വെള്ളത്തിലേക്ക് തള്ളിയിട്ടു; ഒടുവിൽ അവശേഷിച്ചവൾക്ക് അത്യാഹ്ലാദം; ഗാരി ലിനേക്കറുടെ സഹോദരൻ കാമുകിമാരെ കൈകാര്യം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആകുമ്പോൾ

സ്വിം സ്യുട്ടിൽ അണി നിരന്നത് അനേകം സുന്ദരിമാർ; റൂമിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ എത്തിയ ക്ലബ്ബ് ഉടമസ്ഥൻ വേണ്ടാത്തവരെ മാറിൽ പിടിച്ച് വെള്ളത്തിലേക്ക് തള്ളിയിട്ടു; ഒടുവിൽ അവശേഷിച്ചവൾക്ക് അത്യാഹ്ലാദം; ഗാരി ലിനേക്കറുടെ സഹോദരൻ കാമുകിമാരെ കൈകാര്യം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

പ്രശസ്ത ഫുട്ബോൾ താരം ഗാരി ലിനേക്കറിന്റെ സഹോദരൻ വെയ്ൻ ലിനേക്കറുടെ ഒരു വീഡിയോ വിവാദമാവുകയാണ്. ഇബിസയിലുള്ള തന്റെ സ്വന്തം ക്ലബ്ബിലേക്ക് ഡേറ്റിംഗിന് കൊണ്ടുപോകേണ്ട സ്വപ്ന സുന്ദരിയെ തെരഞ്ഞെടുക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായതും വിവാദം സൃഷ്ടിച്ചതും. കഴിഞ്ഞ മാസം ഇൻസ്റ്റാഗ്രാമിൽ വെയ്ൻ തന്നെ പോസ്റ്റ് ചെയ്ത വീഡിയോ ഇപ്പോൾ വീണ്ടും ട്വിറ്ററിൽ പൊങ്ങിവരികയയിരുന്നു.വിചിത്ര സ്വഭാവമുള്ള വ്യക്തി എന്ന് അദ്ദേഹത്തെ അഭിസംബോധന ചെയ്ത പലരും അദ്ദേഹത്തിന്റെ പോസ്റ്റുകളൊക്കെ തികച്ചും അധമമായതാണെന്നും പറയുന്നുണ്ട്.

വീഡിയോക്ലിപ്പ് ആരംഭിക്കുന്നത് 58 കാരനായ വെയിനിന്റെ സംഭാഷണത്തോടെയാണ്. കാമറയെ നോക്കി, താൻ ഡേറ്റിംഗിന് കൊണ്ടുപോകേണ്ട സ്വപന സുന്ദരിയെ തിരഞ്ഞെടുക്കാൻ സമയമായി എന്നുപറയുന്ന വെയിൻ അതിനുശേഷം കൈകളിൽ സാനിറ്റൈസർ പുരട്ടുന്നതും കാണാം. അതിനു ശേഷം ഓറഞ്ചു കളർ നീന്തൽ വേഷങ്ങൾ അണിഞ്ഞു നിൽക്കുന്ന യുവതികളെ ഓരോരുത്തരെയായി അദ്ദേഹം സൂക്ഷിച്ചു നോക്കുന്നു. പിന്നീട് അവരിൽ ഓരോരുത്തരേയായി നെഞ്ചിൽ കൈകൊണ്ട് അമർത്തി തൊട്ടുപുറകിലുള്ള സ്വിമ്മിങ് പൂളിലേക്ക് തള്ളിയിടുന്നു.

വെയിൻ ലിനേക്കറിന്റെ ഉടമസ്ഥതയിലുള്ള ഇബിസയിലെ ക്ലബ്ബ് ഓ ബീച്ചിലാണ് ഇത് ചിത്രീകരിച്ചിരിക്കുന്നത്. അതിനു ശേഷം ലവ് ഐലൻഡ് മത്സർത്തിലെ മുൻ മത്സരാർത്ഥിയായ കാറ്റി സാൽമോണിനെ തിരഞ്ഞെടുക്കുകയും ഇരുവരും കൈകോർത്ത് നടന്നു നീങ്ങുകയും ചെയ്യുന്നു. അപ്പോൾ ആഹ്ലാദത്തിൽ ഞാൻ തന്നെ ചാമ്പ്യൻ എന്ന് കാറ്റി വിളിച്ചുകൂകുന്നുമുണ്ട്.

നിരവധിപേരാണ് ട്വിറ്ററിൽ ഈ വീഡിയോക്കെതിരെ രംഗത്ത് എത്തിയത്. പ്രോ-ബോക്സറും കോമൺവെൽത്ത് ചാമ്പ്യനുമായ സ്റ്റാസി കോപ്ലാൻഡ് ചോദിക്കുന്നത് ഈ വീഡിയോ കണ്ടിട്ട് നിങ്ങൾക്ക് എന്തുതോന്നി അല്ലെങ്കിൽ എന്ത് വികാരമുണ്ടായി എന്നാണ്. മാത്രമല്ല വെയിൻ ലിനേക്കറുടെ ഫേസ്‌ബുക്ക് പേജിലെ പോസ്റ്റുകൾ മുഴുവൻ അധമമാണെന്നും സ്റ്റേസി ചൂണ്ടിക്കാണിക്കുന്നു. ലിംഗവിവേചനത്തിന്റെ ഒരു ഉത്തമ ഉദാഹരണമാണ് ഈ വീഡിയോ എന്നും സ്റ്റേസി പറയുന്നു.

പ്ലേബോയ് മാസികയുടെസ്ഥാപകനായ ഹഗ് ഹെഫ്നറിനെ ഒരു സാധാരണ ഇറച്ചിക്കടയിലെ ഇറച്ചിക്കഷണം ഉപയോഗിച്ച് ക്ലോൺ ചെയ്ത് ഉണ്ടാക്കിയതാണെന്ന് സങ്കൽപിക്കുവാനാണ് മറ്റൊരാൾ ട്വിറ്ററിൽ പറഞ്ഞത്. പിന്നീട് അയാളെ ഒരു ടാനിങ് മെഷിനിൽ വളർത്തുകയും ക്രിയാറ്റിനിനും മറ്റും ഭക്ഷണമായി നൽകുകയും ചെയ്തതായി സങ്കല്പിക്കുക. എങ്കിൽ നിങ്ങൾ സങ്കല്പിക്കുന്ന വ്യക്തി വെയ്ൻ ലിനേക്കറായിരിക്കും എന്ന് ആ പോസ്റ്റിൽ പറയുന്നു. ഇബിസയിൽ മുഴുവൻ നൃത്തപരിപാടികൾ അവതരിപ്പിക്കുന്ന ഡ്രീംഡോൾസ് ഗ്രൂപ്പിലെ അംഗങ്ങളാണ് ഇതിൽ പങ്കെടുത്ത യുവതികൾ.

ആറ് അംഗങ്ങൾ ഉള്ള ഈ ഗ്രൂപ്പിന്റെ ബിസിനസ്സ് പങ്കാളികളാണ് വെയ്ൻ ലിനേക്കറും കാറ്റി സാല്മോണും. പ്രതിഷേധങ്ങൾ ഉയർന്നപ്പോൾ തന്നെ കാറ്റി വെയിനിന്റെ രക്ഷക്കെത്തിയിരുന്നു. അദ്ദേഹം തന്റെ ബിസിനസ്സ് പങ്കാളിയാണെന്നും തങ്ങൾ എല്ലാവരും തികച്ചും സ്വതന്ത്രരായ വനിതകളാണെന്നും ഈ വീഡിയോ ഒരു തമാശയായി കണ്ടാൽ മതിയെന്നുമായിരുന്നു കാറ്റി പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP