Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നാപ്കിൻ പരസ്യത്തിൽ പെണ്ണുങ്ങൾ ഓടി ചാടി നടക്കുന്നത് പോലെയല്ല പീരീഡ്‌സ്; അടിവയറ്റിൽ തുളച്ചു കയറുന്ന വേദനയാണ്: വൈറലായി യുവതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

നാപ്കിൻ പരസ്യത്തിൽ പെണ്ണുങ്ങൾ ഓടി ചാടി നടക്കുന്നത് പോലെയല്ല പീരീഡ്‌സ്; അടിവയറ്റിൽ തുളച്ചു കയറുന്ന വേദനയാണ്: വൈറലായി യുവതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

സ്വന്തം ലേഖകൻ

ർത്തവദിനങ്ങൾ ഭൂരിഭാഗം സ്ത്രീകൾക്കും ദുരിതത്തിന്റെ ദിനങ്ങളാണ്. ശരീരത്തിനും മനസ്സിനുമുണ്ടാകുന്ന അസ്വസ്ഥതകളും വേദനകളുമാണ് ഇതിന് കാരണങ്ങളും. സ്‌നേഹത്തോടെയുള്ള പരിചരണമാണ് ഈ സമയത്ത് സ്ത്രീകൾക്ക് വേണ്ടത്. ഇത്തരം വേദന സഹിക്കേണ്ടി വരുന്ന സ്ത്രീകളെ കുറിച്ചുള്ള കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.  ഭാര്യയും, മകളും, സഹോദരിയും, പാട്നറും, സുഹൃത്തും എല്ലാം ഈ അവസ്ഥയിലൂടെ ആണ് കടന്നു പോവുന്നത്. ഇത് തരണം ചെയ്യാൻ എല്ലാവർക്കും ഒരു ബാഗ് വേണമെന്ന് ഓർമ്മിപ്പിച്ചു കൊണ്ടാണ് ഹരിത പത്മനാഭന്റെ കുറിപ്പ്. ഷബ്‌ന സുമയ്യയുടെ വരയ്‌ക്കൊപ്പമാണ് കുറിപ്പ്.

സോഷ്യൽ മീഡിയ കുറിപ്പ് വായിക്കാം
നമ്മൾ കാണുന്ന നാപ്കിൻ പരസ്യത്തിൽ പെണ്ണുങ്ങൾ ഓടി ചാടി നടക്കുന്നത് പോലെയല്ല പീരീഡ്‌സിന്റെ ശരിക്കുമുള്ള ദിവസങ്ങൾ. പുരുഷന്മാർക്കു ഒരിക്കലും ചിന്തിക്കാൻ കഴിയാത്ത, അവർ ഒരു പ്രാവശ്യമെങ്കിലും അനുഭവിക്കേണ്ട തുടർച്ചയായ ഏഴ് ദിവസത്തെ ബ്ലീഡിങ് ചിലർക്കതു സാധാരണ ദിവസം പോലെ ആണേൽ, ചിലർക്കത് നരക വേദനയാണ്. അടിവയറ്റിൽ തുളച്ചു കയറുന്ന വേദനയിൽ തുടങ്ങി, നടുവേദന, തലകറക്കം, ാൗരെഹല ുമശി, ്ീാശശേിഴ തുടങ്ങി, നിക്കാനോ, ഇരിക്കാനോ, കിടക്കാനോ പറ്റാത്ത അവസ്ഥ.

അതിനിടയിൽ എവിടന്നോ കയറി വരുന്ന ദേഷ്യവും, വാശിയും, സങ്കടവും, frustration ഉം അടങ്ങിയ ഒരു പ്രത്യേക മാനസികാവസ്ഥ. ഇത് അനുഭവിച്ചവർക്കേ മനസ്സിലാകൂ.
അമ്മയും, ഭാര്യയും, മകളും, സഹോദരിയും, പാട്‌നറും, സുഹൃത്തും എല്ലാം ഈ അവസ്ഥയിലൂടെ ആണ് കടന്നു പോവുന്നത്. ഇത് തരണം ചെയ്യാൻ എല്ലാവർക്കും ഒരു ബാഗ് വേണം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP