Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വയം എരിഞ്ഞടങ്ങുന്നതിന് മുൻപ് സ്വന്തം കുഞ്ഞിനെ രക്ഷിക്കാൻ തീ പിടിച്ച കെട്ടിടത്തിൽ നിന്നും വലിച്ചെറിഞ്ഞ് അമ്മ; മൂന്നാം നിലയിൽ നിന്നും താഴേക്ക് എറിഞ്ഞ കുഞ്ഞിനെ നാടകീയമായി രക്ഷിച്ച് കായികതാരം കൂടിയായ മുൻ നാവികൻ; സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയ്ക്ക് കൈയടിച്ച് ലോകം

സ്വയം എരിഞ്ഞടങ്ങുന്നതിന് മുൻപ് സ്വന്തം കുഞ്ഞിനെ രക്ഷിക്കാൻ തീ പിടിച്ച കെട്ടിടത്തിൽ നിന്നും വലിച്ചെറിഞ്ഞ് അമ്മ; മൂന്നാം നിലയിൽ നിന്നും താഴേക്ക് എറിഞ്ഞ കുഞ്ഞിനെ നാടകീയമായി രക്ഷിച്ച് കായികതാരം കൂടിയായ മുൻ നാവികൻ; സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയ്ക്ക് കൈയടിച്ച് ലോകം

മറുനാടൻ മലയാളി ബ്യൂറോ

ദൈവം ഏത് രൂപത്തിലെത്തുമെന്നോ എങ്ങനെ പ്രവർത്തിക്കുമെന്നോ ആർക്കും പ്രവചിക്കാനാകില്ല. നമുക്ക് ചുറ്റും പല രൂപത്തിലായിരിക്കും ദൈവം പ്രത്യക്ഷപ്പെടുക. അതിന് ഒരു ഉദാഹരണമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ. അരിസോണയിലെ ഫീനിക്സ് നഗരത്തിലായിരുന്നു സംഭവം നടന്നത്.

റേച്ചൽ എന്ന 30 വയസ്സുകാരി തന്റെ മക്കളോടൊപ്പം താമസിക്കുന്ന ഫ്ളാറ്റിലാണ് തീപിടുത്തം ഉണ്ടായത്. കുട്ടികളുമായി രക്ഷപ്പെടാൻ ആകില്ലെന്ന് ബോദ്ധ്യമായതോടെ സ്വന്തം ജീവൻ പണയപ്പെടുത്തിയും കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു ആ അമ്മ. സഹായത്തിനായി അലറി വിളിച്ചുകൊണ്ടാണ് ആ അമ്മ മൂന്നു വയസ്സുകാരനെ മൂന്നാം നിലയിൽ നിന്നും താഴേക്കെറിഞ്ഞത്. നിലവിളികേട്ട മുൻ സൈനികനും കോളേജിലെ അമേരിക്കൻ ഫുട്ബോൾ എന്നുകൂടി അറിയപ്പെടുന്ന ഗ്രിഡിരോൺ ഫുട്ബോൾ ടീമിലെ വൈഡ് റിസീവറുമായിരുന്ന ഫിലിപ് ബ്ലാങ്ക്സ് ഓടി എത്തുകയായിരുന്നു.

ഗ്രിഡിറോൺ ഫുഡ്ബോളിലെ ഏറ്റവും പ്രധാന കളിക്കാരനാണ് വൈഡ് റിസീവർ ആകുക. ഏറ്റവും വേഗതയേറിയ കളിക്കാർക്ക് മാത്രമേ ഈ സ്ഥാനത്ത് എത്തുവാൻ കഴിയുകയുള്ളു. നിലവിളികേട്ട ഈ 28 കാരൻ അതിവേഗം കുതിച്ചെത്തിയാണ് തികച്ചും നാടകീയമായി മൂന്നു വയസ്സുകാരൻ ജെയിംസൺ ലോംഗിനെ രക്ഷിച്ചത്.ചിന്തിക്കാൻ സമയമുണ്ടായില്ല, താൻ പ്രതികരിക്കുകയായിരുന്നു എന്നാണ് ഫിലിപ്പ് ഇതിനെ കുറിച്ച് പറഞ്ഞത്. താനല്ല, സ്വന്തം ജീവൻ ബലികൊടുത്തും കുട്ടികളെ രക്ഷിച്ച ആ അമ്മയാണ് യഥാർത്ഥ ഹീറോ എന്നും ഫിലിപ്പ് പറയുന്നു.

മുൻ നാവികനായ ഫിലിപ്പ് ഇപ്പോൾ സെക്യുരിറ്റി ഇൻഡസ്ട്രിയിലാണ് ജോലി ചെയ്യുന്നത്. താഴേക്ക് വീഴുമ്പോൾ ജെയിംസൺ ഒരു പ്രൊപ്പല്ലറിനെ പോലെ വായുവിൽ കറങ്ങിക്കൊണ്ടാണ് താഴേക്ക് വന്നതെന്നാണ് ഫിലിപ്പ് പറയുന്നത്. ഫുട്ബോൾ എങ്ങനെ പിടിക്കണമെന്ന പരിശീലനം ലഭിച്ച വ്യക്തിയായതിനാൽ ആ കുട്ടിയെ ശരിയായ രീതിയിൽ തന്നെ പിടിക്കാൻ കഴിഞ്ഞെന്നും ഫിലിപ്പ് പറയുന്നു. കൃത്യം തന്റെ കൈകൾക്കുള്ളിലാണ് ആ കുട്ടിയുടെ തല വന്നത്. അതിനാൽ തന്നെ ഇതിന്റെ ക്രെഡിറ്റിന്റെ പകുതി ഫുട്ബോളിനുള്ളതാണെന്നും ഫിലിപ്പ് കൂട്ടിച്ചേർത്തു.

മറൈൻ കോപ്സിലെ പരിശീലനം ഏത് സാഹചര്യത്തിലും ഉടനടി പ്രതികരിക്കാനുള്ള കഴിവ് നൽകിയിട്ടുണ്ട്. അത്തരത്തിൽ പരിശീലനം ലഭിച്ച ഒരാൾ തന്റെ ജോലി ചെയ്തു എന്നതല്ലാതെ തന്നെ ഒരു ഹീറോ ആയി താൻ കാണുന്നില്ലെന്നും അയാൾ പറഞ്ഞു. ആദ്യം റേച്ചൽ ബാൽക്കണിയിലെത്തിയപ്പോൾ അവരുടെ ശരീരത്തിലും തീ പടർന്നിരുന്നു എന്നാണ് ഒരു ദൃക്സാക്ഷി പറഞ്ഞത്. എന്നാൽ, ബാൽക്കണിയിൽ നിന്നും ചാടുന്നതിന് പകരം അവർ അകത്തേക്ക് പോവുകയായിരുന്നു. മകനെ രക്ഷിച്ചതിനു ശേഷം മകളെ രക്ഷിക്കുവാനായിരുന്നു തിരിച്ചു പോയത്.

നിർഭാഗ്യവശാൽ റേച്ചൽ പിന്നീട് തിരിച്ചു വന്നില്ല. അതുവഴി പോയ ഒരാൾ അപ്പാർട്ട്മെന്റിന്റെ വാതിൽ പൊളിച്ചാണ് മകൾ റൊക്സാനയെ രക്ഷപ്പെടുത്തിയത്. അഗ്‌നിബാധയിൽ പൊള്ളലേറ്റ മറ്റൊരു സ്ത്രീയോടൊപ്പം ഈ രണ്ടു കുട്ടികളും ഇപ്പോൾ ആശുപത്രിയിൽ അടിയന്ത്രര ശുശ്രൂഷ വിഭാഗത്തിലാണ്.

മൂന്നാം നിലയിൽ തീ പടരുന്ന ദൃശ്യത്തിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. പിന്നീട് റേച്ചൽ ബാൽക്കണിയിലെത്തി കുട്ടിയെ താഴെക്കെറിയുന്നത് കാണാം. അപ്പോഴാണ് ബ്ലാങ്ക്സ് അവിടേക്ക് കുതിച്ചെത്തുന്നതും കാച്ച് എടുക്കാനെന്നപോലെ ഡൈവ് ചെയ്ത് കുട്ടിയെ സുരക്ഷിതമായി കൈകളിൽ ഏറ്റുവാങ്ങുന്നതും.

അതിനു ശേഷം അയാൾ നിലത്ത് പതിക്കുന്നു.ഉടൻ തന്നെ ചാടിയെഴുന്നേറ്റ അയാൾ കുട്ടിയുമായി അഗ്‌നിബാധയുള്ള കെട്ടിടത്തിൽ നിന്നും ദൂരേക്ക് ഓടി മാറുന്നതും വീഡിയോയിൽ ഉണ്ട്.നൂറോളം അഗ്‌നിശമന പ്രവർത്തകർ എത്തിയാണ് തീയണച്ചത്. അഗ്‌നിബാധയുടെ കാരണം അറിവായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP