Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിവാഹം കഴിക്കാൻ വേണ്ടി മാത്രം മാറാവുന്ന ഒന്നല്ല മതം; വിശ്വാസം അതിലൊക്കെ ഉപരിയായ ആശയമാണ്: മതംമാറ്റ വിവാദത്തിൽ നിലപാട് വ്യക്തമാക്കി യുവാൻ ശങ്കർ രാജയുടെ ഭാര്യ

വിവാഹം കഴിക്കാൻ വേണ്ടി മാത്രം മാറാവുന്ന ഒന്നല്ല മതം; വിശ്വാസം അതിലൊക്കെ ഉപരിയായ ആശയമാണ്: മതംമാറ്റ വിവാദത്തിൽ നിലപാട് വ്യക്തമാക്കി യുവാൻ ശങ്കർ രാജയുടെ ഭാര്യ

സ്വന്തം ലേഖകൻ

മതംമാറ്റവുമായി ബന്ധപ്പെട്ട് അടുത്തിടെ വിവാദങ്ങളിൽ ഇടംപിടിച്ചയാളാണ് സംഗീത സംവിധായകൻ യുവാൻ ശങ്കർ രാജ. ഭാര്യ സഫ്‌റൂൺ നിസാറിനെ വിവാഹം കഴിക്കാൻ വേണ്ടിയാണ് യുവാൻ ഇസ്‌ലാം മതം സ്വീകരിച്ചതെന്നും അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ വിവാദങ്ങളോട് വിശ്വാസം പൂർണമായും തന്റെ വ്യക്തിപരമായ കാര്യമാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്. എന്നാൽ ഇപ്പോൾ ഭർത്താവിന്റെ വിശ്വാസത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവയ്ക്കുകയാണ് യുവാന്റെ ഭാര്യ സഫ്‌റൂൺ നിസാർ.

തങ്ങളുടേത് പ്രണയ വിവാഹമായിരുന്നില്ല. ഇരുകുടുംബങ്ങളും ആലോചിച്ചാണ് വിവാഹം ഉറപ്പിച്ചത്. ദുബായിൽ ഫാഷൻ ഡിസൈനറായ സഫ്‌റൂൺ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തു കൊടുത്ത ഒരു സുഹൃത്ത് യുവാന്റെ സുഹൃത്തിന്റെ ഭാര്യയായിരുന്നു. തനിക്കുവേണ്ടി ഒരു വധുവിനെ നോക്കണമെന്ന് യുവാൻ ഈ സുഹൃത്തിനോട് പറഞ്ഞിരുന്നു. അവരാണ് സഫ്‌റൂണിനെ യുവാനു പരിചയപ്പെടുത്തുന്നതും കുടുംബങ്ങളുടെ അശിർവാദത്തോടെ വിവാഹം നടക്കുന്നതും.

റംസാൻ ആശംസ നേർന്നാണ് താൻ അദ്ദേഹത്തെ പരിചയപ്പെട്ടതെന്ന് സഫൂറൂൺ വെളിപ്പെടുത്തി. താങ്കൾ വൈകാതെ മുസ്‌ലിം മതവിശ്വാസവുമായി ബന്ധപ്പെട്ട പാട്ടുകൾക്ക് സംഗിതം കൊടുക്കില്ലേ എന്ന് സഫ്‌റൂൺ ചോദിക്കുന്നു. ദൈവനാമത്തിൽ തീർച്ചയായും എന്നായിരുന്നു യുവാന്റെ മറുപടി. ഒരിക്കൽ അദ്ദേഹത്തിന്റെ വിശ്വാസത്തെക്കുറിച്ചു ചോദിച്ചപ്പോൾ അത് വ്യക്തിപരമാണെന്നായിരുന്നു മറുപടി. അതു കേട്ടപ്പോൾ അസ്വസ്ഥത തോന്നിയെന്നും സഫ്‌റൂൺ പറയുന്നു. കാരണം ഇരുവരും തമ്മിൽ അന്നത്ര അടുത്ത ബന്ധം ഉണ്ടായിരുന്നില്ല. യുവാൻ എന്ന വാക്കിന്റെ അർഥവും ചോദിച്ചിരുന്നു. തമിഴിൽ യുവാവ് എന്നാണ് ആ വാക്കിന്റെ അർഥമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ആ സംഭാഷണമൊക്കെ നടക്കുമ്പോൾ വിവാഹിതരാകുമെന്ന് വിചാരിച്ചതേയില്ലെന്ന് സഫൂറൂൺ ഉറപ്പിച്ചു പറയുന്നു.

' ഞാൻ ഒരു ചെറിയ പട്ടണത്തിലാണു ജനിച്ചുവളർന്നത്. ഞങ്ങളുടേത് ഒരു ചെറിയ കുടുംബമാണ്. ബന്ധുക്കൾ എല്ലാവരും അന്യോന്യം നന്നായി അറിയുന്നവർ. റംസാൻ ബീവി എന്ന സുഹൃത്ത് ഞങ്ങളുടെ കൂടിക്കാഴ്ച ആസൂത്രണം ചെയ്തപ്പോൾ കുടുംബത്തിൽ ചിലർക്കൊക്കെ ആശങ്കകളുണ്ടായിരുന്നു. സംശയങ്ങളും മറ്റും ഉയർന്നു. എന്നാൽ, എന്റെ വീട്ടിലുള്ള മുതിർന്നവർ ഒരു വ്യക്തി എന്ന നിലയിൽ യുവാനെ സ്‌നേഹിച്ചിരുന്നു. ബഹുമാനിച്ചിരുന്നു. അതാണ് ഈ വിവാഹം നടക്കാനുള്ള കാരണം. ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിക്കാൻ വേണ്ടി മതം മാറി എന്നാണു പലരും വിചാരിക്കുന്നത്. എന്നാൽ അങ്ങനെ അത്ര പെട്ടെന്നൊന്നും മാറാവുന്നതല്ല മതം. വിശ്വാസം അതിലൊക്കെ ഉപരിയായ ആശയമാണ്. അതാർക്കും മറ്റൊരാളിൽ അടിച്ചേൽപിക്കാനുമാവില്ല. അങ്ങനെയാണെങ്കിൽ അതു വിശ്വാസമല്ല എന്നതാണു യാഥാർഥ്യം. അതു വിശ്വാസം അടിച്ചേൽപിക്കലാണ്. അതു ഞാൻ അംഗീകരിക്കുന്നില്ല- സഫ്‌റൂൺ വ്യക്തമാക്കുന്നു.

വിവാഹം കഴിക്കാൻ വേണ്ടി യുവാൻ മതം മാറിയെന്ന തെറ്റിദ്ധാരണ ഒഴിവാക്കാൻ വേണ്ടിയാണ് താനും യുവാനും തമ്മിൽ നടന്ന ആദ്യത്തെ സംഭാഷണം പോലും സമൂഹ മാധ്യമത്തിലൂടെ പങ്കുവയ്ക്കുന്നതെന്നും സഫ്‌റൂൺ വ്യക്തമാക്കി. 2015 ൽ ഒരു സ്വകാര്യ ചടങ്ങിൽ വച്ചായിരുന്നു യുവാനും സഫ്‌റൂണും വിവാഹിതരായത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP