Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാറിടങ്ങളും ജനനേന്ദ്രിയവും മാസ്കുകൾ കൊണ്ട് മറച്ച് യുവതികൾ; ഇൻസ്റ്റാ​ഗ്രാം ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ; ഇതുവഴിയൊന്നും കൊറോണ വൈറസ് കേറില്ല മരയൂളകളെ എന്ന് വിമർശകരും; ലോകം മാസ്കുകൾ ഇല്ലാതെ വലയുമ്പോൾ സൈബർലോകത്തെ മോഡലുകളുടെ അതിക്രമങ്ങൾ ഇങ്ങനെ

മാറിടങ്ങളും ജനനേന്ദ്രിയവും മാസ്കുകൾ കൊണ്ട് മറച്ച് യുവതികൾ; ഇൻസ്റ്റാ​ഗ്രാം ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ; ഇതുവഴിയൊന്നും കൊറോണ വൈറസ് കേറില്ല മരയൂളകളെ എന്ന് വിമർശകരും; ലോകം മാസ്കുകൾ ഇല്ലാതെ വലയുമ്പോൾ സൈബർലോകത്തെ മോഡലുകളുടെ അതിക്രമങ്ങൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

കൊറോണ വൈറസ് ബാധയെ തുടർന്ന് ലോകത്തിന്റെ പല ഭാ​ഗങ്ങളിലും ക്ഷാമം അനുഭവപ്പെടുന്ന രണ്ട് വസ്തുക്കളാണ് മാസ്കും സാനിറ്റൈസറും. രോ​ഗ വ്യാപനം നീണ്ട് നിൽക്കും എന്ന് കരുതി ഇവ വാങ്ങി സൂക്ഷിക്കുന്നവരും പിന്നീട് വില കൂട്ടി വിൽക്കാൻ വേണ്ടി പൂഴ്‌ത്തിവെക്കുന്നവരുമാണ് അധികലു. രോ​ഗമുള്ളവർ മാത്രം മാസ്ക് ധരിച്ചാൽ മതിയെന്ന് ലോകാരോ​ഗ്യ സംഘടന വരെ വ്യക്തമാക്കിയിട്ടും പലരും ജീവ ഭയത്താൽ മാസ്ക് ധരിച്ച് മാത്രമാണ് വെളിയിലേക്ക് ഇറങ്ങുന്നത്. അതിനിടെ പല രാജ്യങ്ങളിലും ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ മിക്കവർക്കും വെളിയിലേക്ക് പോകേണ്ട സാഹര്യങ്ങൾ പോലും ഉണ്ടാകുന്നില്ല. ഈ സമയത്ത് തങ്ങളുടെ ആരാധകരെ തൃപ്തരാക്കാൻ ചില മോഡലുകൾ മാസ്കുകൾ ധരിച്ച ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. സമൂഹ മാധ്യമങ്ങളിൽ വ്യാപകമായ ചർച്ചകൾക്കാണ് ഇത്തരം ചിത്രങ്ങൾ വഴിയൊരുക്കിയിരിക്കുന്നത്.

ബിക്കിനിക്ക് പകരം മാസ്ക് അണിഞ്ഞാണ് മോഡലുകൾ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ബിക്കിനിക്ക് പകരം മാസ്ക് ധരിച്ച് ക്വാറങ്കിനി എന്ന ട്രെൻഡിനാണ് മോഡലുകൾ തുടക്കം കുറിച്ചിരിക്കുന്നത്. ലോകമാസകലമുള്ള ആരോ​ഗ്യ പ്രവർത്തകർ ഒരു മാസ്കിന് വേണ്ടി അലയുന്ന സാഹര്യത്തിലാണ് സൈബർ ലോകത്തെ തങ്ങളുടെ ആരാധകരെ തൃപ്തിപ്പെടുത്താൻ ബിക്കിനിക്ക് പകരം മാസ്കുകൾ ധരിച്ച് ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുള്ളത്.

വ്യാപകമായ വിമർശനങ്ങളാണ് ഇത്തരം ഫോട്ടോകൾക്ക് താഴെ ആളുകൾ രേഖപ്പെടുത്തുന്നത്. അതേസമയം തന്നെ ആയിരക്കണക്കിന് ആളുകളാണ് ഇത്തരം ഫോട്ടോകൾ ലൈക്ക് ചെയ്യുന്നതും. ഇൻസ്റ്റാ​ഗ്രാം താരമായ റഷ്യൻ മോഡൽ യൂലിയ ഉഷക്കോവയുടെ ചിത്രത്തിന് ആയിരത്തിലധികം ലൈക്കുകളാണ് കിട്ടിയത്. അതേസമയം, വിമർശകരുടെ എണ്ണത്തിനും കുറവില്ല. രാജ്യത്ത് മാസ്കുകളുടെ ദൗർലഭ്യം അനുഭവപ്പെടുന്ന ഈ സമയത്ത് ഇത്തരം ചിത്രങ്ങൾ അനവസരത്തിലെന്നാണ് പ്രധാന വിമർശനം. ഈ മാസ്കുകൾ നിങ്ങളുടെ മുത്തശ്ശിക്ക് നൽകിയിരുന്നെങ്കിൽ കൂടുതൽ നന്നായിരുന്നേനെ എന്നും ചിലർ കമന്റ് ചെയ്യുന്നു.

കൊറോണ ഭീതി പടർന്നു പിടിക്കുന്നതിനിടയിൽ ലോകരാജ്യങ്ങൾ തമ്മിൽ മാസ്‌കുകൾക്കും മെഡിക്കൽ ഉപകരണങ്ങൾക്കും വേണ്ടി പിടിവലി നടക്കുന്നതയാണ് റിപ്പോർട്ടുകൾ. ജർമൻ പൊലീസിനു വേണ്ടി ചൈനയിൽനിന്ന് ഓർഡർ ചെയ്ത രണ്ടു ലക്ഷത്തോളം എൻ95 മാസ്‌കുകൾ അമേരിക്ക തട്ടിയെടുത്തതായി ജർമനി ആരോപിച്ചു. ജർമനിയിലേക്കു വിമാനമാർഗം കൊണ്ടുപോയ മാസ്‌കുകൾ ബാങ്കോക്കിൽ തടഞ്ഞ് അമേരിക്കയിലേക്ക് അയയ്ക്കുകയായിരുന്നുവെന്ന് ജർമൻ അധികൃതർ വ്യക്തമാക്കി.

അമേരിക്കൻ കമ്പനിയായ 3എമ്മിനു വേണ്ടി മാസ്‌ക് നിർമ്മിച്ചു നൽകുന്നത് ഒരു ചൈനീസ് കമ്പനിയാണ്. ചൈനയിൽനിന്നു കൊണ്ടുപോയ മാസ്‌കുകൾ അമേരിക്ക പിടിച്ചെടുത്തുവെന്നാണ് ആരോപണം. കോവിഡ് 19 നേരിടാനുള്ള മെഡിക്കൽ ഉപകരണങ്ങൾക്കായി രാജ്യാന്തരവിപണിയിൽ കടുത്ത മത്സരം നടക്കുന്നതിനിടെയാണ് അമേരിക്കയ്‌ക്കെതിരെ ആരോപണവുമായി ജർമനി രംഗത്തെത്തിയത്. ഫ്രാൻസും സമാനമായ ആരോപണം ഉയർത്തിയിട്ടുണ്ടെന്നാണു സൂചന. ‘ആധുനിക കാലത്തെ കൊള്ള’ എന്നാണ് ബെർലിൻ സ്റ്റേറ്റിന്റെ ആഭ്യന്തരമന്ത്രി ആൻഡ്രിയാസ് ജീസെൽ പറഞ്ഞത്. അമേരിക്ക രാജ്യാന്തര നിയമങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് ആൻഡ്രിയാസ് ജർമൻ സർക്കാരിനോട് ആവശ്യപ്പെട്ടു.

അതേസമയം, മാസ്‌കുകളും മെഡിക്കൽ ഉപകരണങ്ങളും വൻതോതിൽ സംഭരിക്കാനുള്ള ശ്രമമാണ് അമേരിക്കയിൽ നടക്കുന്നത്. രണ്ടരലക്ഷത്തിലേറെ പേർക്ക് കോവിഡ് ബാധിക്കുകയും 6600 പേർ മരിക്കുകയും ചെയ്തതോടെ കടുത്ത ജാഗ്രതയിലാണ് രാജ്യം. കൂടുതൽ മാസ്‌കുകൾ നിർമ്മിക്കാൻ 3എമ്മിനോട് യുഎസ് ഭരണകൂടം ആവശ്യപ്പെട്ടിരിക്കുകയാണ്. സാധാരണ ഉച്ഛ്വാസത്തിനൊപ്പവും സംസാരിക്കുമ്പോഴും കൊറോണ വൈറസ് പടരാൻ സാധ്യതയുണ്ടെന്നു മുതിർന്ന യുഎസ് ശാസ്ത്രജ്ഞൻ അന്തോണി ഫൗസി കഴിഞ്ഞ ദിവസം മുന്നറിയിപ്പു നൽകിയിരുന്നു. ഇതോടെ എല്ലാവരും പുറത്തിറങ്ങുമ്പോൾ മാസ്‌ക് ധരിക്കണമെന്ന് അധികൃതർ അറിയിപ്പു നൽകിയിട്ടുണ്ട്.

ഇത്തരം സാഹചര്യം ലോകത്ത് നിൽക്കുമ്പോഴാണ് യുവതികൾ തങ്ങളുടെ ആരാധകരെ തൃപ്തിപ്പെടുത്താൻ മാസ്ക് അടിവസ്ത്രമാക്കി രം​ഗത്തെത്തിയത്. ഇതിനെതിരെ സൈബർ ലോകത്ത് രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഇതുവഴിയൊന്നും വൈറസ് അകത്ത് കയറില്ല എന്ന് വരെ പറയുന്നവരും വിമർശകരിലുണ്ട്. ഏതായാലും കൊവിഡ് 19 ബാധയെ തുടർന്ന് സാധനദൗർലഭ്യം ഉണ്ടാകുമോ എന്ന് ഭയന്ന് സാധനങ്ങൾ വാങ്ങി കൂട്ടുന്നവരെ വിളിക്കാനായി കൊവീഡിയറ്റ് എന്ന പുതിയ പദം നിലവിൽ വന്നിരുന്നു. ഇതിന് പിന്നാലെ ഇപ്പോൾ ബിക്കിനിക്ക് പകരം മാസ്ക് ഉപയോ​ഗിക്കുന്നവർക്കായി ക്വാറങ്കിനി എന്ന പദവും പ്രചരിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP