Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മകൾ പഠിക്കുന്ന കോളേജിലേക്ക് അച്ഛനും എത്തുന്നു! അദ്ധ്യാപകനായിട്ടോ ഓഫീസ് ജീവനക്കാരനായിട്ടോ അല്ല; എൽഎൽബി പഠിക്കാൻ അച്ഛൻ എത്തുക മകളുടെ ജൂനിയറായി; ഇനി ഞങ്ങൾ ഒരുമിച്ച് മുന്നേറും; വൈറലായി ഒരു മകളുടെ കുറിപ്പ്

മകൾ പഠിക്കുന്ന കോളേജിലേക്ക് അച്ഛനും എത്തുന്നു! അദ്ധ്യാപകനായിട്ടോ ഓഫീസ് ജീവനക്കാരനായിട്ടോ അല്ല; എൽഎൽബി പഠിക്കാൻ അച്ഛൻ എത്തുക മകളുടെ ജൂനിയറായി; ഇനി ഞങ്ങൾ ഒരുമിച്ച് മുന്നേറും; വൈറലായി ഒരു മകളുടെ കുറിപ്പ്

മറുനാടൻ ഡെസ്‌ക്‌

മുംബൈ: മകൾ നിയമപഠനം നടത്തുന്ന കോളേജിലേക്ക് അച്ഛനും എത്തുകയാണ്. അദ്ധ്യാപകനായിട്ടോ ഓഫീസ് ജീവനക്കാരനായിട്ടോ ഏണ് എത്തുന്നത് എന്ന് തെറ്റിദ്ധരിക്കാൻ വരട്ടെ. പഠനത്തോട് അടങ്ങാത്ത അഭിനിവേശമുള്ള ഈ അച്ഛൻ കോളേജിൽ എത്തുന്നത് മകളുടെ ജൂനിയർ ആയിട്ടാണ്. ഹ്യൂമൻസ് ഓഫ് മുംബൈയാണ് ഈ വിവരം തങ്ങളുടെ ഫേസ്‌ബുക്ക് പേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.അച്ഛന്റെ തീരുമാനത്തെ മകളും പൂർണമനസ്സോടെ പിന്തുണച്ചു. അങ്ങനെ, മകളോടൊപ്പം അച്ഛനും കോളേജിൽ പോകാനാരംഭിച്ചു.

'നിയമപഠനത്തിൽ അച്ഛൻ വളരെ തൽപരനായിരുന്നു. ചെറുപ്പത്തിൽ നിയമം പഠിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. എന്നാൽ, സാമ്പത്തികമായി കുടുംബം പിന്നോക്കമാണെന്ന പ്രശ്‌നങ്ങൾ കാരണം സാധിച്ചില്ല. പിന്നീട് കൺസൾട്ടന്റായി ഒരു കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. മകൾ ദ്രുവി വോറ എൽഎൽബിയാണ് പഠിക്കുന്നത്. മകളുടെ പഠന വിഷയത്തെക്കുറിച്ചും പഠനത്തെക്കുറിച്ചും അച്ഛൻ എപ്പോഴും തിരക്കും. മക്കളുടെ വിദ്യാഭ്യാസമാണ് ദ്രുവിയുടെ അച്ഛന് എപ്പോഴും പ്രധാനം. ദ്രുവിയുടെ മൂത്ത സഹോദരി ഡോക്ടറും രണ്ട് സഹോദരന്മാർ അഭിഭാഷകരുമാണ്.

ഭഒരിക്കൽ നിയമം പഠിക്കണമെന്ന് അച്ഛൻ എന്നോട് പറഞ്ഞു. കൂട്ടുകാരോടും അടുപ്പമുള്ളവരോടും അഭിപ്രായം തേടി ഞാൻ പഠിക്കുന്ന കോളേജിൽ, എന്റെ ജൂനിയറായി അച്ഛനെത്തി. എന്റെ കൂട്ടുകാരോടൊത്ത് അച്ഛൻ ഇരിക്കുന്നു, സൗഹൃദം സ്ഥാപിക്കുന്നു. അച്ഛന്റെ തിരിച്ചുവരവ് എന്നിൽ സന്തോഷമുണ്ടാക്കുന്നു. ഞങ്ങൾക്ക് ഒരുമിച്ച് പ്രാക്ടീസ് തുടങ്ങാനാകുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്ഭ അച്ഛൻ കോളേജിൽ എത്തിയ സംഭവം ദ്രുവി വിവരിക്കുന്നത് ഇങ്ങനെയാണ്. അച്ഛനും തനിക്കും ഒരുമിച്ച് വക്കീൽ പണി ആരംഭിക്കാൻ കഴിയും എന്നാണ് കരുതുന്നത് എന്നാണ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP