Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202025Friday

മൂന്നാം വയസിൽ മരിച്ച അച്ഛന്റെ കുഴിമാടം തോണ്ടി അസ്ഥിക്കൂടങ്ങൾ പുറത്തെടുത്ത് പായയിൽ വച്ച് അടുത്ത് നഗ്‌നായി കിടന്ന് ഫോട്ടോ എടുത്ത് ഷെയർ ചെയ്തത് ഒരു മകൻ....സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം

മൂന്നാം വയസിൽ മരിച്ച അച്ഛന്റെ കുഴിമാടം തോണ്ടി അസ്ഥിക്കൂടങ്ങൾ പുറത്തെടുത്ത് പായയിൽ വച്ച് അടുത്ത് നഗ്‌നായി കിടന്ന് ഫോട്ടോ എടുത്ത് ഷെയർ ചെയ്തത് ഒരു മകൻ....സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം

നിക്ക് മൂന്ന് വയസുള്ളപ്പോൾ തന്നെ വിട്ട് പരലോകത്തേക്ക് പോയ പിതാവിന്റെ കുഴിമാടം തോണ്ടി അസ്ഥിക്കൂടങ്ങൾ പുറത്തെടുത്ത് പായയിൽ നിരത്തി വച്ച് അതിനടുത്ത് നഗ്‌നനായി കിടന്ന് ഫോട്ടോയെടുത്ത ചൈനീസ് യുവാവിനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം. ആർട്ടിസ്റ്റ് കൂടിയായ ഈ 33 കാരൻ തന്റെ അച്ഛന്റെ അസ്ഥികൾക്കൊപ്പം കിടക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തതാണ് വൻ വിവാദമുണ്ടാക്കിയിരിക്കുന്നത്. സിയുവാൻ സുജി എന്ന പേരിലുള്ള ബീജിംഗിലെ ആർട്ടിസ്റ്റാണ് വ്യത്യസ്തമായ ഫോട്ടോഷൂട്ട് പരീക്ഷണത്തെ തുടർന്ന് ഇത്തരത്തിൽ പുലിവാൽ പിടിച്ചിരിക്കുന്നത്.

കുഴിമാടം പൊളിച്ച് അച്ഛന്റെ ഭൗതികാവശിഷ്ടങ്ങൾ പുറത്തെടുത്ത മകൻ അവ അസ്ഥിക്കൂടം പോലെ നിരത്തി വച്ചാണ് അതിനടുത്ത് നൂൽബന്ധമില്ലാതെ കിടന്ന് ഫോട്ടോകളെടുത്തിരിക്കുന്നത്. തുടർന്ന് ഈ ഫോട്ടോകൾ ആർട്ട് വെബ്സൈറ്റ് ആർട്ടന്റിലും ചൈനീസ് മൈക്രോബ്ലോഗിങ് സൈറ്റായ വെയ്ബോയിലും ശനിയാഴ്ച പോസ്റ്റ് ചെയ്യുകയായിരുന്നു. മരിച്ചവരോട് ബഹുമാനം പ്രകടിപ്പിക്കുന്നതിന് ചൈനയിൽ വർഷം തോറും ആചരിച്ച് വരുന്ന ടോംബ് സ്വീപിങ് ഡേയ്ക്ക് പിറ്റേ ദിവസമാണ് സുജി ഈ വിധത്തിൽ ഫോട്ടോ ഷെയർ ചെയ്ത് വെട്ടിലായിരിക്കുന്നത്.

Stories you may Like

സുജിയുടെ പ്രവൃത്തി ഒരിക്കലും നീതീകരിക്കാൻ സാധിക്കാത്തതും പരിഹാസ്യവുമാണെന്നാണ് നിരവധി ഇന്റർനെറ്റ് യൂസർമാർ വിമർശിച്ചിരിക്കുന്നത്. വിവാദമായ ഫോട്ടോഷൂട്ട് മാർച്ച് അവസാനമാണ് അരങ്ങേറിയതെന്നാണ് സൂചന. ലിവർ കാൻസർ ബാധിച്ച് അച്ഛൻ മരിക്കുമ്പോൾ തനിക്ക് വെറും മൂന്ന് വയസ് മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നാണ് സി ലുലു എന്ന യഥാർത്ഥ പേരിലുള്ള ഈ ആർട്ടിസ്റ്റ് പറയുന്നത്. അച്ഛന്റെ അസ്ഥികൾക്കൊപ്പം ഫോട്ടോയെടുക്കണമെന്നത് അച്ഛന്റെ ആഗ്രഹമായിരുന്നുവെന്നാണ് സുജി പറയുന്നത്.

തനിക്ക് വ്യക്തമായ ഓർമ വയ്ക്കുന്നതിന് മുമ്പ് തന്നെ വിട്ട് പിരിഞ്ഞ അച്ഛന്റെ അസ്ഥികൾക്കൊപ്പം കിടന്നത് അത്ഭുതകരമായ അനുഭവമായിരുന്നുവെന്നും താൻ പിതാവുമായി വളരെ അടുക്കുന്നത് പോലെ തോന്നിയെന്നും സുജി വെളിപ്പെടുത്തുന്നു. ഇതിലൂടെ തന്റെ വികാര വിചാരങ്ങളും ചിന്തകളും തികച്ചും വ്യക്തിപരമായി അദ്ദേഹത്തോട് പങ്ക് വയ്ക്കാൻ സാധിച്ചുവെന്നും ഈ യുവ ആർട്ടിസ്റ്റ് പറയുന്നു. അച്ഛന്റെ അസ്ഥിക്കൂടങ്ങൾക്കരികിൽ തീർത്തും നഗ്‌നനായി കിടക്കേണ്ടത് തന്റെ ആവശ്യമായിരുന്നുവെന്നാണ് സുജി ന്യായീകരിക്കുന്നത്. തികച്ചും നഗ്‌നരായിട്ടാണ് ഓരോരുത്തരും ഭൂമിയിലേക്ക് വരുന്നതും പോകുന്നതെന്നും ഇദ്ദേഹം വാദിക്കുന്നു.

തന്റെ ഭാര്യ ലിൻ ഷാനാണ് ഇത്തരത്തിൽ തന്റെ നഗ്‌ന ചിത്രങ്ങളെടുത്തതെന്നും സുജി വെളിപ്പെടുത്തുന്നു. ഇതിനായി സെമിത്തേരി കെയർ ടേക്കറുടെ അനുവാദവും തേടിയിരുന്നു. യഥാർത്ഥ ആർട്ടിനെ ലോകത്തിന് മുന്നിൽ വെളിപ്പെടുത്തുന്നതിൽ തങ്ങൾക്ക് പേടിയില്ലെന്നും സുജി പറയുന്നു. എന്നാൽ ഈ ഫോട്ടോകൾ വൈറലായതിനെ തുടർന്ന് സുജിയുടെ വെയ്ബോ അക്കൗണ്ട് സസ്പെൻഡ് ചെയ്തിരുന്നു. ഏതാണ്ട് 28 മില്യൺ പേരാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ ഫോട്ടോകൾ കണ്ടിരിക്കുന്നത്. ഇതിനെ വിമർശിച്ച് കൊണ്ട് നിരവധി പേർ മുന്നോട്ട് വന്നിട്ടുണ്ടെങ്കിലും ഈ ആർട്ടിസ്റ്റിന്റെ ധീരമായ പ്രവർത്തിയെ സ്തുതിച്ചും അനേകം സോഷ്യൽ മീഡിയ യൂസർമാർ രംഗത്തെത്തിയിരുന്നു. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP