Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തട്ടമിട്ട മൊഞ്ചത്തി `ബനാറസ്` ബസ് ഓടിച്ചപ്പോൾ ഏവർക്കും അത്ഭുതം; ടിക് ടോക്കിലും വാട്‌സാപ്പിലും ഹിറ്റായതോടെ അഭിനന്ദന പ്രവാഹം; സഹിക്കാനാകാത്ത അസൂയക്കാർ പ്രചരിപ്പിച്ചത് ബസ് ഇടിച്ചെന്ന് ; ഷോപ്പിങ് കോംപ്ലക്‌സിലേക്ക് ഇടിച്ച് കയറിയ ബസ് ഓടിച്ചത് തട്ടമിട്ട പെൺകുട്ടിയെന്ന് കള്ളക്കഥ; ഒരേ നിറമുള്ള മറ്റൊരു ബസ് ഇടിച്ചപ്പോൾ ബസുകളുടെ പേര് മാറിയത് ശ്രദ്ധിച്ചില്ല; വ്യാജ പ്രചരണം പൊളിച്ചടുക്കി സോഷ്യൽ മീഡിയ

തട്ടമിട്ട മൊഞ്ചത്തി `ബനാറസ്` ബസ് ഓടിച്ചപ്പോൾ ഏവർക്കും അത്ഭുതം; ടിക് ടോക്കിലും വാട്‌സാപ്പിലും ഹിറ്റായതോടെ അഭിനന്ദന പ്രവാഹം; സഹിക്കാനാകാത്ത അസൂയക്കാർ പ്രചരിപ്പിച്ചത് ബസ് ഇടിച്ചെന്ന് ; ഷോപ്പിങ് കോംപ്ലക്‌സിലേക്ക് ഇടിച്ച് കയറിയ ബസ് ഓടിച്ചത് തട്ടമിട്ട പെൺകുട്ടിയെന്ന് കള്ളക്കഥ; ഒരേ നിറമുള്ള മറ്റൊരു ബസ് ഇടിച്ചപ്പോൾ ബസുകളുടെ പേര് മാറിയത് ശ്രദ്ധിച്ചില്ല; വ്യാജ പ്രചരണം പൊളിച്ചടുക്കി സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ആൺകുട്ടികൾ അല്ലെങ്കിൽ ആണുങ്ങൾ ചെയ്യുന്ന ചില കാര്യങ്ങൾ അവർക്ക് മാത്രം പറ്റുന്നവയാണ് എന്നൊരു ധാരണയുണ്ട് നമ്മുടെ സമൂഹത്തിന്. അത് ഏതെങ്കിലും പെൺകുട്ടികൾ നേടിയെടുത്താൽ അംഗീകരിച്ച് കൊടുക്കാൻ ചിലരെങ്കിലും ഇപ്പോഴും തയ്യാറാകില്ല. മാത്രമല്ല അവളെപറ്റി പിന്നെ ഇല്ലാത്ത കഥകൾ പരക്കുകയും ചെയ്യും. സോഷ്യൽ മീഡിയ കൂടി ശക്തിപ്രാാപിച്ച ഈ കാലത്ത് പിന്നെ പറയുകയും വേണ്ട. അത്തരത്തിലൊരു അപവാദ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഒരു പെൺകുട്ടി ബസ് ഓടിച്ചതാണ് ചിലർക്ക് തീരെ അങ്ങ് ഇഷ്ടപ്പെടാത്തത്.

തട്ടമിട്ട മൊഞ്ചത്തി വലിയ ബസ് ഓടിക്കുന്നത് ഒന്നും അങ്ങനെ അംഗീകരിച്ച് കൊടുക്കാൻ താൽപര്യമില്ലാത്തതുകൊണ്ട് ചിലർ ചെയ്തത് എന്താമെന്ന് വച്ചാൽ വെറുതെ ഒരു കള്ളക്കഥയും ഒരു വീഡിയോയും അങ്ങ് അടിച്ചിറക്കി. അവൾ ഓടിച്ച ബസ് ഇടിച്ച് കയറി എന്ന്. മൊഞ്ചത്തി ഓടിച്ച വാഹനത്തിന്റെ അതേ നിറത്തിലുള്ള വണ്ടി ഇടിച്ചതിനെയാണ് ചില വിരുദന്മാർ ഇത്തരത്തിൽ വ്യാജ പ്രചരണത്തിന് ഉപയോഗിക്കുന്നത്. നീലയിൽ വെള്ള വരകളുള്ള പ്രൈവറ്റ് ബസ് ഓടിക്കുന്ന ത്ട്ടമിട്ട പെൺകുട്ടി ടിക് ടോക്കിലും ാട്‌സാപ്പിലും ഒക്കെ വൈറലായിരുന്നു. ഇതോടെയാണ് ചിലരുടെ കുരുപൊട്ടിയത്.

പെൺകുട്ടിയുടെ വീഡിയോ സൂപ്പർഹിറ്റായതിന് പിന്നാലെ വന്നു കള്ളക്കഥ.വള്ളിക്കുന്ന് അത്താണിക്കലിൽ നിയന്ത്രണം വിട്ട മിനിബസ്സ് ഷോപ്പിങ് കോംപ്ലക്‌സിലേക്ക് ഇടിച്ചു കയറി. ഡ്രൈവർക്ക് നിസാര പരിക്കേറ്റു. കോട്ടക്കടവ് ഭാഗത്തു നിന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഭാഗത്തേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഇറക്കം ഇറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട ബസ്സ് റോഡിൽ നിന്നും ഉയരത്തിലായി സ്ഥിതി ചെയ്യുന്ന ഷോപ്പിങ് കോംപ്ലെക്‌സിലേക്ക് ഇടിച്ചു കയറുകയായിരുന്നു.ഈ മൊഞ്ചത്തി ഓടിക്കുന്ന ബസിന്റെ പേര് ബനാറസ് മറ്റേത് പ്യൂട്ട്ക്യാറ്റ് ആണ് ഒരേ കളർ ഉണ്ടന്ന് വച്ചാണ് ഇങ്ങനെ പറയുന്നത്

ബസ്സിൽ ഈ സമയം ഡ്രൈവറും ക്ലീനറും കണ്ടക്ടറും മാത്രമേ ഉണ്ടായിരുന്നുള്ളു. ഷോപ്പിങ് കോംപ്ലെക്‌സിലേക്ക് വാഹനങ്ങൾ കയരാതിരിക്കാനായി സ്ഥാപിച്ച സ്റ്റെപ്പിൽ ഓടി കയറി കോണ്ക്രീറ്റ് സ്ലാബിന് മുകളിൽ കുരുങ്ങി ബസിന്റെ ടയറുകൾ നിലത്ത് തൊടാത്ത നിലയിലായിരുന്നു നിന്നത്. ഈ കഥ പക്ഷേ പൊളിച്ചടുക്കുകയാണ് സോഷ്യൽ മീഡിയ. മാത്രമല്ല ഇത്തരം പരിപാടി ചെയ്തതിലൂടെ പെൺകുട്ടിക്ക് കൂടുതൽ ആരാധകരാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP