Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുരുഷ-ബ്രാഹ്മണ മേധാവിത്വം തുലയട്ടെ... ഇന്ത്യയിൽ എത്തിയ ട്വിറ്റർ മേധാവി ആക്ടിവിസ്റ്റുകൾക്കൊപ്പം പോസ്റ്റർ പിടിച്ച് പോസ് ചെയ്തത് പുലിവാലായി; ഐക്യം തകർക്കാൻ ശ്രമിച്ചതിന് കേസെടുക്കുമെന്ന് പൊലീസ്; ട്വിറ്റർ സിഇഒയുടെ പുരോഗമന ചിന്ത പുലിവാലായത് ഇങ്ങനെ

പുരുഷ-ബ്രാഹ്മണ മേധാവിത്വം തുലയട്ടെ... ഇന്ത്യയിൽ എത്തിയ ട്വിറ്റർ മേധാവി ആക്ടിവിസ്റ്റുകൾക്കൊപ്പം പോസ്റ്റർ പിടിച്ച് പോസ് ചെയ്തത് പുലിവാലായി; ഐക്യം തകർക്കാൻ ശ്രമിച്ചതിന് കേസെടുക്കുമെന്ന് പൊലീസ്; ട്വിറ്റർ സിഇഒയുടെ പുരോഗമന ചിന്ത പുലിവാലായത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ന്റെ ഇന്ത്യാ സന്ദർശനത്തിനിടെ ജാതിവികാരം ആളിക്കത്തിച്ച് കലാപങ്ങളുണ്ടാക്കാൻ പ്രേരിപ്പിക്കുന്ന വിധത്തിൽ പോസ്റ്റർ പിടിച്ച് പോസ് ചെയ്ത ട്വിറ്റർ സിഇഒ ജാക്ക് ഡോർസെക്കെതിരെ കടുത്ത വിമർശനം. പുരുഷ-ബ്രാഹ്മണ മേധാവിത്വം തുലയട്ടെ... എന്ന പോസ്റ്റർ പ്രദർശിപ്പിച്ച് വനിതാ ആക്ടിവിസ്റ്റുകൾക്കൊപ്പം പോസ് ചെയ്തതിനെ തുടർന്നാണ് ട്വിറ്റർ മേധാവി പുലിവാൽ പിടിച്ചിരിക്കുന്നത്. ഇന്ത്യയിലെ സാമുദായിക ഐക്യം തകർക്കാൻ ശ്രമിച്ചതിന് കേസെടുക്കുമെന്ന് പൊലീസ് ഇദ്ദേഹത്തിന് മുന്നറിയിപ്പേകിയിട്ടുമുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ട്വിറ്റർ സിഇഒയുടെ പുരോഗമന ചിന്ത അദ്ദഹത്തിന് തന്നെ വിനയായിത്തീർന്നിരിക്കുകയാണ്.

ട്വിറ്ററിന് ഇന്ത്യയിലുള്ള പങ്ക് എന്ന വിഷയത്തിൽ വനിതാ ആക്ടിവിസ്റ്റുകൾ സംഘടിപ്പിച്ച ചർച്ചയിൽ കഴിഞ്ഞ ആഴ്ച പങ്കെടുക്കവെയാണ് ഡോർസെയ്ക്ക് ഈ കൈയബദ്ധം സംഭവിച്ചിരിക്കുന്നത്.ഇതിനെ തുടർന്ന് ഇന്ത്യയിലെ ബ്രാഹ്മണവിഭാഗത്തിൽ പെട്ടവരും മറ്റ് ഉയർന്ന ജാതിക്കാരും ഡോർസെക്കെതിരെ കടുത്ത വിമർശനവുമായിട്ടാണ് മുന്നോട്ട് വന്നിരിക്കുന്നത്. നിരവധി സംസ്ഥാനങ്ങളിൽ അസംബ്ലി തെരഞ്ഞെടുപ്പ് നടക്കാൻ പോവുകയാണെന്നും ഈ ഒരു സാഹചര്യത്തിൽ ഈ പോസ്റ്റർ കാരണം സാമുദായിക ലഹളകൾ ഉണ്ടാകാൻ കാരണമായിത്തീരുമെന്നുമാണ് ഒരു ഇന്ത്യൻ പൊലീസ് ഓഫീസറായ സന്ദീപ് മിത്തൽ ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഇത്രയൊക്കെ പ്രതിഷേധം ഉയർന്നിട്ടും ഡോർസെയുടെ ഭാഗത്ത് നിന്നും ഒരു പശ്ചാത്താപ പ്രകടനം പോലുമുണ്ടായിട്ടില്ലെന്നും രാജ്യത്തെ അസ്ഥിരപ്പെടുത്തുന്നുവെന്ന പേരിൽ ക്രിമിനൽ കേസ് രജിസ്ട്രർ ചെയ്യാൻ ഇത് മതിയായ കാരണമാണെന്നും സന്ദീപ് മുന്നറിയിപ്പേകുന്നു. ഇന്ത്യയിലെ താഴ്ന്ന ജാതിക്കാർ ഈ പോസ്റ്ററിലൂടെ ഇവിടുത്തെ ജാതി വ്യവസ്ഥയുടെ ദോഷവശങ്ങൾ സ്വാനുഭവത്തിലൂടെ വെളിപ്പെടുത്തിയതാണെന്നാണ് തങ്ങളുടെ ഒഫീഷ്യൽ ഇന്ത്യ പേജിലൂടെ ഡോർസെയെ ന്യായീകരിച്ചിരിക്കുന്നത്. ഇത്തരമൊരു പോസ്റ്റർ അവർ ഡോർസെക്ക് സമ്മാനമായി നൽകിയത് അദ്ദേഹം പ്രദർശിപ്പപിച്ചതാണെന്നും ട്വിററർ വാദിക്കുന്നു.

ഇത് ട്വിറ്ററിന്റെയോ സിഇഒയുടെയോ പ്രസ്താവനയല്ലെന്നും വിവിധ ഇടങ്ങളിലെ സാമൂഹി വ്യവസ്ഥകളിലെ പ്രശ്നങ്ങൾ അവിടുത്തുകാരുമായി ഇടപഴകിയതിലൂടെ തങ്ങൾ വെളിപ്പെടുത്തുക മാത്രമേ ചെയ്തിട്ടുള്ളുവെന്നും ട്വിറ്റർ ന്യായീകരിക്കുന്നു. എന്നാൽ ട്വിറ്റർ സിഇഒയ്ക്കെതിരെ നിരവധി ട്വിറ്റർ യൂസർമാരാണ് കടുത്ത രീതിയിൽ രംഗത്തെത്തിയിരിക്കുന്നത്. ഏത് സമൂഹത്തെയും ഇത്തരത്തിൽ വിമർശിക്കാൻ ഡോർസെ മെനക്കെടേണ്ടിയിരുന്നില്ലെന്നും അവർ വിമർശിക്കുന്നു. എന്നാൽ ഇന്ത്യൻ സമൂഹത്തിലെ താഴ്ന്ന വിഭാഗക്കാരുടെ വികാരം വെളിപ്പെടുത്തിയെന്ന് പറഞ്ഞ് നിരവധി പേർ ഡോർസെയെ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്.

ഞായറാഴ്ചയാണ് ചിത്രം ട്വിറ്ററിൽ വന്നത്. കഴിഞ്ഞയാഴ്ച ഡോഴ്‌സി ഇന്ത്യ സന്ദർശിച്ചപ്പോൾ വനിതാ മാധ്യമപ്രവർത്തകരും സാമൂഹികപ്രവർത്തകരും എഴുത്തുകാരുമുൾപ്പെട്ട കൂട്ടായ്മയിലെ അംഗങ്ങളെ കണ്ടിരുന്നു. അവരിലൊരാളുടെ കൈവശമുണ്ടായിരുന്ന പ്ലക്കാർഡ് ഡോഴ്‌സി വാങ്ങിപ്പിടിച്ചു. ഇക്കൂട്ടത്തിലുണ്ടായിരുന്ന സ്ത്രീതന്നെയാണ് ഡോഴ്‌സി പ്ലക്കാർഡുമായി നിൽക്കുന്ന ചിത്രം ട്വീറ്റ് ചെയ്തത്. ട്വിറ്ററിന്റെ നിയമ, നയ, വിശ്വാസ, സുരക്ഷാ വിഭാഗം മേധാവിയും ഡോഴ്‌സിക്കൊപ്പം ഇന്ത്യയിലെ പരിപാടിയിൽ പങ്കെടുക്കുകയും ചെയ്ത വിജയ ഗഡ്ഡെ തിങ്കളാഴ്ച വൈകീട്ടോടെ സംഭവത്തിൽ മാപ്പുപറഞ്ഞു. ''ഞാൻ മാപ്പുചോദിക്കുന്നു, ഇത് തങ്ങളുടെ കാഴ്ചപ്പാടല്ല പ്രതിഫലിപ്പിക്കുന്നത്. ഞങ്ങൾ കുറച്ചുകൂടി ചിന്തിക്കേണ്ടതായിരുന്നു''വെന്നും അവർ ട്വീറ്റ് ചെയ്തു.

ബ്രാഹ്മണർക്കെതിരേ ഡോഴ്‌സി വിദ്വേഷം പ്രചരിപ്പിക്കുകയാണെന്ന് ഇൻഫോസിസ് സാമ്പത്തികവിഭാഗം മുന്മേധാവി ടി.വി. മോഹൻദാസ് പൈ ആരോപിച്ചു. ''നാളെ ഡോഴ്‌സി യഹൂദവിരുദ്ധ സന്ദേശമുള്ള പോസ്റ്റർ യോഗത്തിൽ കൊണ്ടുവന്നാൽ അദ്ദേഹത്തിന്റെ സംഘം അതുയർത്തിപ്പിടിക്കാൻ അനുവദിക്കുമോ''യെന്ന് മോഹൻദാസ് ട്വീറ്റ് ചെയ്തു. ''അതിലെന്തെങ്കിലും വ്യത്യാസമുണ്ടോ? ഒരു സമുദായത്തെയും നിന്ദിച്ചുകൊണ്ടുള്ള പ്രചാരണം അംഗീകരിക്കാനാവില്ല'' -അദ്ദേഹം പറഞ്ഞു.

ട്വിറ്റർ ഉപയോഗിക്കുന്നതിന്റെ അനുഭവങ്ങളറിയാൻ ഒരു സംഘം സ്ത്രീകളുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെ ദളിത് സാമൂഹികപ്രവർത്തക നൽകിയ പ്ലക്കാർഡാണ് ഡോഴ്‌സി പിടിച്ചതെന്ന് ട്വിറ്റർ ഇന്ത്യ പ്രതികരിച്ചു. ലോകത്താകമാനം നടക്കുന്ന പ്രധാന സംഭാഷണങ്ങളുടെ എല്ലാവശങ്ങളും കേൾക്കാനും കാണാനും ട്വിറ്റർ സൂക്ഷ്മത കാണിക്കുന്നുവെന്നതിന്റെ പ്രതിഫലനമാണ് പോസ്റ്ററെന്നും ട്വിറ്റർ ഇന്ത്യ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP