Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഫേസ്‌ബുക്ക് തെറിവിളികൾ ആധുനിക ലോകത്തിന്റെ ശാപമാണെന്ന് കരുതിയാൽ തെറ്റി; 2000 വർഷം മുമ്പ് പുരാതന റോമിൽ നടന്നിരുന്ന അധിക്ഷേപങ്ങൾ വെച്ചുനോക്കുമ്പോൾ ഇപ്പോഴത്തേത് ഒന്നുമല്ലെന്ന് കണ്ടെത്തൽ

ഫേസ്‌ബുക്ക് തെറിവിളികൾ ആധുനിക ലോകത്തിന്റെ ശാപമാണെന്ന് കരുതിയാൽ തെറ്റി; 2000 വർഷം മുമ്പ് പുരാതന റോമിൽ നടന്നിരുന്ന അധിക്ഷേപങ്ങൾ വെച്ചുനോക്കുമ്പോൾ ഇപ്പോഴത്തേത് ഒന്നുമല്ലെന്ന് കണ്ടെത്തൽ

വിമർശനങ്ങളെയും എതിരഭിപ്രായങ്ങളെയും 'പൊങ്കാല'യിട്ട് സ്വീകരിക്കുന്നവരാണ് മലയാളികൾ. പ്രളയ ദുരന്തത്തിനുശേഷമുള്ള വിവദങ്ങളിലും തെറിയഭിഷേകം തുടരുകയാണ്. പരസ്യമായി അസഭ്യവാക്കുകൾ പറയുന്നതോ കയർത്തു സംസാരിക്കുന്നതോ സംസ്‌കാരമല്ലെന്ന് കരുതിയിരുന്ന കാലത്തുനിന്നാണ് സാമൂഹികമാധ്യമങ്ങളുടെ ലോകത്ത് പരസ്യമായ തെറിവിളികൾ നടക്കുന്നത്. ആരെയും തെറിവിളിക്കാൻ യാതൊരു മടിയും വിദ്യാസമ്പന്നരായവർക്കുപോലും ഇല്ലെന്നതാണ് സത്യം.

എന്നാൽ, ഫേസ്‌ബുക്കിലെയും മറ്റും തെറിവിളിയെ സംസ്‌കാര ശൂന്യതയായി വിലയിരുത്തുന്നതിന് മുമ്പ് ഒരുകാര്യം കൂടി അറിയുക. പണ്ട് റോമിൽ നടന്നതുമായി തട്ടിച്ചുനോക്കിയാൽ ഈ തെറിവിളി ഒന്നുമല്ലെന്നതാണ് യാഥാർഥ്യം. രണ്ടായിരം വർഷം മുമ്പ് റോമിൽ പരസ്യമായ അധിക്ഷേപങ്ങൾ പതിവായിരുന്നതായി ചരിത്രകാരനായ ഡോ. മാർട്ടിൻ ജെനി പറയുന്നു. പണ്ടത്തെ ചീത്തവിളികളുമായി താരതമ്യപ്പെടുത്തുമ്പോൾ സോഷ്യൽ മീഡിയയിലെ അധിക്ഷേപങ്ങൾ ഒന്നുമല്ലെന്നാണ് ഡ്രെസ്ഡൻ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസ്സറായ അദ്ദേഹത്തിന്റെ പക്ഷം.

റോമിലെ രാഷ്ട്രീയനേതാവായിരുന്ന മാർക്കസ് ടൂളിയസ് സിസേറോ തന്റെ എതിരാളിയായ ക്ലോഡിയസിനെ പരസ്യമായി അധിക്ഷേപിച്ചത് സ്വന്തം സഹോദരിക്കും സഹോദരന്മാർക്കുമൊപ്പം കിടക്കപങ്കിടുന്നവൻ എന്നുവിളിച്ച് അധിക്ഷ്പിച്ചായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ഇത്തരം അധിക്ഷേപങ്ങൾ അക്കാലത്ത് ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരുന്നുവെന്നും ഡോ. മാർട്ടിൻ പറയുന്നു. എതിരാളികൾക്കുമേലെ ലൈംഗികച്ചുവയുള്ള അധിക്ഷേപങ്ങൾ നടത്തിയിരുന്ന റോമാക്കാരുമായി തട്ടിച്ചുനോക്കുമ്പോൾ ഇപ്പോഴത്തെ ട്രോളന്മാർ സാധുക്കളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഇത്തരം ട്രോളുകൾക്കും അധിക്ഷേപങ്ങൾക്കും ചില നല്ല വശങ്ങളുണ്ടെന്നും അദ്ദേഹം പറയുന്നു. ചിലതരം വിമർശനങ്ങൾ സമൂഹത്തെ രാഷ്ട്രീയപരമായി യോജിപ്പിച്ച് നിർത്താൻ ഉപകരിക്കും. ഇത്തരം അധിക്ഷേപങ്ങളിൽ തളരാതെ ഉറച്ച മനസ്സോടെ മുന്നേറാൻ രാഷ്ട്രീയക്കാർക്കും ഇത് സഹായകമാകും. സമൂഹത്തിലെ ഉന്നതരെ വിമർശിക്കാൻ സാധാരണക്കാർക്ക് അവരുടെ ഭാഷയിൽത്തന്നെ സാധിക്കുന്നുവെന്നതാണ് മറ്റൊരു കാര്യം. റോമിൽ അതുകൊണ്ടാണ് അധിക്ഷേപങ്ങൾ അനുവദിക്കപ്പെട്ടിരുന്നത്.

രാഷ്ട്രീയ സംവാദങ്ങൾപോലും പലപ്പോഴും തെറിവിളികളിലും വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്കും പോയിരുന്നതിന്റെ തെളിവുകൾ റോമിന്റെ ചരിത്രത്തിലുണ്ടെന്ന് ഡോ. മാർട്ടിൻ പറയുന്നു. ബി.സി. 509 മുതൽ 27 വരെയുള്ള കാലഘട്ടത്തിലാണ് റോമിൽ തെറിവിളി കൂടുതൽ വ്യാപകമായിരുന്നത്. രാഷ്ട്രീയ തർക്കങ്ങളിൽ ഇന്നതേ പറയാവൂ എന്ന മട്ടിലുള്ള വിലക്കുകൾ റോമിലുണ്ടായിരുന്നില്ല. ലൈംഗികാവയവങ്ങളുടെ വലിപ്പം പറഞ്ഞുള്ള അധിക്ഷേപവും അക്കാലത്ത് പതിവായിരുന്നുവെന്നും ഡോ്. മാർട്ടിൻ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP