Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫേസ്‌ബുക്കിൽ മുഖംമൂടിയണിഞ്ഞ് തട്ടിപ്പ് നടത്തുന്നവർക്ക് എട്ടിന്റെ പണി; സക്കർബർഗിന്റെ പുതിയ അപ്‌ഡേഷൻ പരിപാടി കൊള്ളേണ്ടിടത്തുകൊണ്ടു; ഹിറ്റായ പേജുകൾ സ്വന്തം പേരിലാക്കിയവരെല്ലാം കണ്ടം വഴി ഓട്ടം; ഫാൻസും ഫോളോവേഴ്‌സും വീർപ്പുമുട്ടിക്കുന്ന ധോണിയുടെ പേരിലുള്ള അക്കൗണ്ട് സ്വന്തമാക്കിയ ബോബി ചെമ്മണ്ണൂരിനും ഇനി തലയിൽ മുണ്ടിട്ടിറങ്ങാം; റീനെയിം ചെയ്ത പേജുകളുടെ പഴയപേരുകൾ വന്നതോടെ ആകെ നാണക്കേടായെന്ന് ചുളുവിൽ ജനസമ്മതി നേടിയവർ

ഫേസ്‌ബുക്കിൽ മുഖംമൂടിയണിഞ്ഞ് തട്ടിപ്പ് നടത്തുന്നവർക്ക് എട്ടിന്റെ പണി; സക്കർബർഗിന്റെ പുതിയ അപ്‌ഡേഷൻ പരിപാടി കൊള്ളേണ്ടിടത്തുകൊണ്ടു; ഹിറ്റായ പേജുകൾ സ്വന്തം പേരിലാക്കിയവരെല്ലാം കണ്ടം വഴി ഓട്ടം; ഫാൻസും ഫോളോവേഴ്‌സും വീർപ്പുമുട്ടിക്കുന്ന ധോണിയുടെ പേരിലുള്ള അക്കൗണ്ട് സ്വന്തമാക്കിയ ബോബി ചെമ്മണ്ണൂരിനും ഇനി തലയിൽ മുണ്ടിട്ടിറങ്ങാം; റീനെയിം ചെയ്ത പേജുകളുടെ പഴയപേരുകൾ വന്നതോടെ ആകെ നാണക്കേടായെന്ന് ചുളുവിൽ ജനസമ്മതി നേടിയവർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഫേസ്‌ബുക്കിന്റെ പുതിയ അപ്‌ഡേഷൻ എട്ടിന്റെ പണിയായി മാറിയിരിക്കുകയാണ് പല സെലിബ്രിറ്റികൾക്കും. കൂടുതൽ ഫോളോവേഴ്‌സിനേയും ലെക്കുകളും കിട്ടുന്നതിന് വേണ്ടിയാണ് പേജുകൾ തുടങ്ങുന്നത്. കൂടുതൽ ഫോളോവേഴ്‌സ് ഉള്ള അക്കൗണ്ടുകൾ സ്വന്തം പേരിലാക്കി മാറ്റി ഫോളോവേഴ്‌സിനെ വർധിപ്പിച്ച പല പ്രമുഖർക്കും ഫേസ്‌ബുക്കിന്റെ പുതിയ അപ്‌ഡേഷൻ പണിയായി മാറിയിരിക്കുകയാണ്. ഉദാഹരണത്തിന് ഒരു പ്രത്യേക ഉദ്ദേശത്തോടു കൂടി വലിയ ജനസമ്മിതിയിൽ തുടങ്ങിയ ഒരു പേജ് പിന്നീട് പലരും സ്വന്തം പേജായി ഉപയോഗിക്കുന്നത് പതിവായിരുന്നു, ഇതിന് ഏറ്റവുംവവലിയ ഉദാഹരണമാണ് ബോബി ചെമ്മണ്ണൂർ

തങ്ങൾക്ക് ഇത്ര ഫോളോവേഴ്‌സ് ഉണ്ടെന്നത് വലിയ മാർക്കറ്റ് വാല്യു ആണെന്ന് തിരിച്ചറിഞ്ഞാണ് പലരും വ്യാജ പേരുകളെ പിന്നീട് സ്വന്തം അക്കൗണ്ടുകളാക്കി മാറ്റുന്നത്. വലിയ ആരാധക വൃന്ദം തന്നെയുണ്ടെന്ന പൊങ്ങച്ചത്തിനാണ് പലരും ഈ പണി നടത്തിയിരുന്നത്. ഇതിൽ ബോബി ചെമ്മണ്ണൂർ ചെയ്തതാണ് അൽപ്പം കടന്ന് പോയത്. കോടി കണക്കിന് ഫാൻസും ഫോളോവേഴ്‌സുമുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ എംഎസ് ധോണിയുടെ പേരിൽ ഒരാൾ തുടങ്ങിയ എംഎസ് ധോണി ഹെലികോപ്റ്റർ എന്ന പേരിനെയാണ് ബോബി ചെമ്മണ്ണൂർ ആദ്യം സ്വന്തമാക്കിയത്. പിന്നീട് ഇത് ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയുടെ പേരിലേക്ക് മാറ്റി. പിന്നീട് ഇതിനെ തന്നെ യുവി സ്‌ട്രോങ് എന്ന പേരിലാക്കി മാറ്റുകയും ചെയ്തു.

ഇതിന് ശേഷമാണ് ബോബി ചെമ്മണ്ണൂർ തന്റെ പേരിലേക്ക് മാറ്റിയത്. ക്രിക്കറ്റ് താരങ്ങളുടേയും മറ്റും പേരിൽ തുടങ്ങുന്ന ഫാൻ പേജുകൾക്ക് എളുപ്പത്തിൽ ഫോളോവേഴ്‌സ് കൂടും എന്നതാണ് ഇങ്ങനെ ചെയ്യുന്നതിന് പിന്നിൽ. പുതിയ അപ്‌ഡേഷനിലാണ് പേജുകളുടേയും വ്യക്തികളുടേയും പേരുകൾ മാറ്റിയതിന്റെ ചരിത്രം മുഴുവൻ ഫേസ്‌ബുക്ക് സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്ന രീതിയിൽ അവതരിപ്പിക്കുന്നത്.

ഫേസ് ബുക്ക് പേജിന് കൂടുതൽ ലൈക്ക് കാണിക്കാനായി മുൻപ് ലൈക്ക് ഉണ്ടായിരുന്ന പേജുകളുടെ പേര് മാറ്റി പുതിയ പേര് കൊടുത്തവർക്ക് ഫേസ് ബുക്ക് പണി കൊടുത്തത് പലർക്കും നാണക്കേടായി മാറി എന്ന് തന്നെ പറയാം.ഇന്ന് രാവിലെ മുതലാണ് റീനെയിം ചെയ്ത പേജുകളുടെ പഴയ പേരുകൾ ഫേസ് ബുക്കിൽ കാണിച്ച് തുടങ്ങിയത്.സിനിമ,രാഷ്ട്രീയം തുടങ്ങി എല്ലാ മേഖലകളിലേയും സെലിബ്രെറ്റികളയാവരുടെ മുതൽ റീ നെയിം ചെയ്ത എല്ലാ പേജുകളിലും പഴയ പേര് കാണിക്കുന്നുണ്ട്.സിനിമ നടൻ ജയസൂര്യയുടെ വെരിഫൈഡ് ഒഫീഷ്യൽ പേജായ ജയസൂര്യ (ആർട്ടിസ്‌റ്) എന്ന പേജ് ഗ്ലോബൽ മലയാളീസ് എന്ന പഴയ പേജ് റീ നെയിം ചെയ്തതായാണ് കാണിക്കുന്നത്.ഇതുപോലെ റീ നെയിം ചെയ്ത എല്ലാ പേജുകളുടെയും പഴയ പേര് ഫേസ് ബുക്കിൽ കാണിച്ചിട്ടുണ്ട്.

ഭൂരിഭാഗം ആളുകളും ബിസിനസ് ആവശ്യങ്ങൾക്കും രാഷ്ട്രീയ നേതാക്കൾ തങ്ങളുടെ പ്രവർത്തനങ്ങൾ അറിയുക്കുന്നതിനുമുൾപ്പടെ നല്ല പ്രവർത്തികൾക്കാണ് ഫേസ്‌ബുക്ക് പേജുകൾ ഉപയോഗിച്ചിരുന്നതെങ്കിലും ചില വ്യാജന്മാർ ഇത്തരത്തിൽ സമൂഹത്തിൽ ഉന്നത പദവി വഹിക്കുന്ന ആളുകളുടെ മുഖം മൂടിയണിഞ്ഞ് തട്ടിപ്പ നടത്തുന്നതാണ് ഇത്തരത്തിൽ ഒരു അപ്‌ഡേഷന് പിന്നിൽ എന്നാണ് ഫേസ്‌ബുക്കിന്റെ വിശദീകരണം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP