Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വാഴയിലയാൽ നാണം മറച്ച് അനിഖ; ആടയാഭരണങ്ങൾക്കും വാഴതന്നെ ശരണം; തികച്ചും വ്യത്യസ്തമായ ഫോട്ടോകൾ ഏറ്റെടുത്ത് സൈബർലോകം

വാഴയിലയാൽ നാണം മറച്ച് അനിഖ; ആടയാഭരണങ്ങൾക്കും വാഴതന്നെ ശരണം; തികച്ചും വ്യത്യസ്തമായ ഫോട്ടോകൾ ഏറ്റെടുത്ത് സൈബർലോകം

മറുനാടൻ ഡെസ്‌ക്‌

കോവിഡ് കാലത്ത് വ്യത്യസ്തമായ ഫോട്ടോഷൂട്ടിലൂടെ ആരാധകരെ അമ്പരപ്പിച്ച് മലയാളികളുടെ പ്രിയതാരം അനിഖ സുരേന്ദ്രൻ. വാഴയില വസ്ത്രങ്ങൾ അണിഞ്ഞാണ് താരം രം​ഗത്തെത്തിയിരിക്കുന്നത്. പ്രമുഖ സ്റ്റിൽ ഫോട്ടോഗ്രാഫറും സിനിമാറ്റോഗ്രാഫറുമായ മഹാദേവൻ തമ്പിയുടെ ഫോട്ടോഷൂട്ടിലാണ് വ്യത്യസ്ത ലുക്കിൽ അനിഖ എത്തുന്നത്. വാഴയിലകൊണ്ട് ഉടുപ്പ്, വാഴപ്പോളയിൽ ബെൽറ്റ്, വാഴക്കൂമ്പ് കൊണ്ട് കിരീടം എന്നിവയുമായി ആരാധകരെ അമ്പരപ്പിക്കുകയാണ് അനിഖ സുരേന്ദ്രൻ.

മികച്ച പ്രതികരണമാണ് ഫോട്ടോഷൂട്ടിന് ലഭിക്കുന്നത്. വാഴ ഉടുപ്പിലും അനിഖ സുന്ദരിയാണെന്നാണ് കമന്റുകൾ. കൂടാതെ രസകരമായ കമന്റുകളും വരുന്നുണ്ട്. ഓണത്തിനു വേണ്ടി വാഴയില ശേഖരിക്കുകയാണോ എന്നായിരുന്നു മറ്റൊരു ചോ​ദ്യം. ലേഡി ടാർസൻ ആണോ എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ അനിഖ മനോഹരമായ ഫോട്ടോഷൂട്ടുകളിലൂടെ ആരാധകരെ അമ്പരപ്പിക്കാറുണ്ട്. അടുത്തിടെ ​ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങൾ വൈറലായിരുന്നു. കുട്ടിത്താരത്തിന്റെ ചിത്രങ്ങൾക്ക് മോശം കമന്റ് നൽകിയതും വലിയ വിവാദമായിരുന്നു. മലയാളം, തമിഴ് ചിത്രങ്ങളിൽ ബാലതാരമായി എത്തിയാണ് അനിഖ ശ്രദ്ധ നേടുന്നത്.

മഹാദേവൻ തമ്പിയ്‌ക്കൊപ്പം പുതിയൊരു ഫോട്ടോഷൂട്ടിന് ഒരുങ്ങുകയാണെന്നും, താൻ വളരെ അധികം ആകാംക്ഷഭരിതയാണെന്നും കഴിഞ്ഞ ദിവസം അനിഖ പറഞ്ഞിരുന്നു. പിന്നാലെയാണ് വാഴയിലകൊണ്ടുള്ള വേഷം ധരിച്ചുകൊണ്ട് ഫോട്ടോഷൂട്ട് നടത്തിയ ചിത്രങ്ങൾ നടി പങ്കുവച്ചത്.

അഞ്ച് സുന്ദരികൾ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ ബാലതാരമായി മാറിയിരുന്നു അനിഖ സുരേന്ദ്രൻ. ബാസ്‌കർ ദ റാസ്‌ക്കൽ, ദ ഗ്രേറ്റ് ഫാദർ എന്നീ ചിത്രങ്ങളിൽ മമ്മൂട്ടിയ്‌ക്കൊപ്പം മുഴുനീള വേഷം ചെയ്ത അനിഖയെ മലയാളികൾ സങ്കൽപിക്കുന്നത് മമ്മൂട്ടിയുടെ ഓൺസ്‌ക്രീൻ പുത്രിമാരിൽ ഒരാളായിട്ടാണ്. യെന്നൈ അറിന്താൽ, വിശ്വാസം എന്നീ ചിത്രങ്ങളിലൂടെ അജിത്തിന്റെ മകളായും അഭിനയിച്ച അനിഖ തമിഴർക്കും ഏറെ പ്രിയങ്കരിയാണ്. അധികം വൈകാതെ ബാലതാര വേഷങ്ങളിൽ നിന്ന് മാറി, നായിക വേഷത്തിൽ അനിഖയെ കാണാം എന്ന പ്രതീക്ഷയിലാണ് ആരാധകർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP