Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202123Saturday

സാമൂഹ്യരാഷ്ട്രീയമാണ് 'ഖെദ്ദ' മുന്നോട്ട് വെയ്ക്കുന്നതെന്ന് സംവിധായകൻ മനോജ് കാന; സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു

സാമൂഹ്യരാഷ്ട്രീയമാണ് 'ഖെദ്ദ' മുന്നോട്ട് വെയ്ക്കുന്നതെന്ന് സംവിധായകൻ മനോജ് കാന; സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു

മറുനാടൻ ഡെസ്‌ക്‌

മലയാള സിനിമയിൽ സാമൂഹ്യ പ്രസക്തകിയുള്ള ചിത്രങ്ങളൊരുക്കി ശ്രദ്ധേയനായ മനോജ് കാനയുടെ പുതിയ ചിത്രം 'ഖെദ്ദ'യുടെ ചിത്രീകരണം പുരോഗമിക്കുന്നു. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബെൻസി നാസർ നിർമ്മിക്കുന്ന സിനിമയിൽ നടി ആശാ ശരത്തും മകൾ ഉത്തര ശരത്തുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫോൺകെണിയുടെ കഥ പറയുന്ന 'ഖെദ്ദ' ഏറെ സാമൂഹ്യപ്രസക്തിയുള്ള ചിത്രമാണ്. അവതരണത്തിലെ പുതുമയും വേറിട്ട പ്രമേയവും ചിത്രത്തെ മനോജ് കാനയുടെ മറ്റ് ചിത്രങ്ങളിൽ നിന്ന് വേറിട്ട് നിർത്തുന്നു.

'ഈ സിനിമ പ്രേക്ഷകർക്ക് സ്വന്തം അനുഭവമായി മാറുമെന്ന് സംവിധായകൻ മനോജ് കാന പറയുന്നു. 'ഖെദ്ദ' സ്ത്രീകളും പെൺകുട്ടികളും തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ്. സോഷ്യൽ മീഡിയയിൽ കുടുങ്ങിപ്പോകുന്ന സ്ത്രീകളുടെ പ്രശ്നങ്ങളാണ് ചിത്രം ചർച്ച ചെയ്യുന്നത്. അറിഞ്ഞോ അറിയാതെയോ സ്ത്രീകൾ പലപ്പോഴും സോഷ്യൽ മീഡിയ എന്ന കെണിയിൽ പെടുകയാണ്. അത്തരം സംഭവങ്ങളെ കേന്ദ്രീകരിച്ചുള്ളതാണ് ഖെദ്ദയുടെ ഇതിവൃത്തം.

പരിഹാരമല്ല ചില റിയാലിറ്റികളാണ് ചിത്രം മുന്നോട്ട് വെയ്ക്കുന്നതെന്നും മനോജ് കാന വ്യക്തമാക്കി. ഫോൺകെണിയുടെ കഥയാണ് ചിത്രം പറയുന്നതെങ്കിലും നിലവിലെ സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളും സിനിമ ചർച്ച ചെയ്യുന്നുണ്ടെന്നും സംവിധായകൻ പറഞ്ഞു. ആശാ ശരത്തും മകളും ഒരുമിച്ച് അഭിനയിക്കുന്നു എന്ന പുതുമയും ഈ ചിത്രത്തിനുണ്ട്.

എല്ലാ അമ്മമാരെയും പോലെ ഉത്തര സിനിമയിലേക്ക് വന്നതിൽ ഞാനും ഒത്തിരി സന്തോഷിക്കുന്നുണ്ടെന്ന് ആശാ ശരത്ത് പറഞ്ഞു. ഇപ്പോൾ ഞങ്ങൾ ഏറെ ഹാപ്പിയാണ്. ഇനി എല്ലാം ഈശ്വരന്റെ കൈകളിലാണ്. ആശാ ശരത്ത് പറയുന്നു. സുധീർ കരമന,സുദേവ് നായർ, അനുമോൾ, ജോളി ചിറയത്ത് തുടങ്ങിയവരും ചിത്രത്തിലെ അഭിനേതാക്കളാണ്. സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങൾ നേടിയ ക്യാമറ മാൻ പ്രതാപ് പി നായർ , കോസ്റ്റ്യൂം ഡിസൈനർ അശോകൻ ആലപ്പുഴയും 'ഖെദ്ദ'യിൽ പ്രവർത്തിക്കുന്നുണ്ട്.

ബാനർ - ബെൻസി പ്രൊഡക്ഷൻസ് , സംവിധാനം-മനോജ് കാന, നിർമ്മാണം- ബെൻസി നാസർ, ക്യാമറ - പ്രതാപ് പി നായർ, എഡിറ്റർ- മനോജ് കണ്ണോത്ത്, ആർട്ട് - രാജേഷ് കൽപ്പത്തൂർ, കോസ്റ്റ്യൂം- അശോകൻ ആലപ്പുഴ, മേക്കപ്പ് - പട്ടണം ഷാ, ചീഫ് പ്രൊഡക്ഷൻ കൺട്രോളർ - ഹരി വെഞ്ഞാറമൂട്, പ്രൊഡക്ഷൻ കൺട്രോളർ - പ്രിയേഷ് കുമാർ, അസോസിയേറ്റ് ഡയറക്ടർ - ഉമേഷ് അംബുജേന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - അരുൺ വി ടി, ഉജ്ജ്വൽ ജയിൻ,സൗണ്ട് ഡിസൈനഴ്സ്- മനോജ് കണ്ണോത്ത്, റോബിൻ, പി ആർ ഒ - പി ആർ സുമേരൻ, സ്റ്റിൽസ് - വിനീഷ് ഫളാഷ് ബാക്ക്, അസിസ്റ്റൻറ് ഡയറക്ടേഴ്സ് - ഋതു, ഉദ്ദാസ് റഹ്മത്ത് കോയ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP