Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

യോഗയെ ലോകത്തിന്റെ മുന്നിലുയർത്തി മോദിയുടെ 'ആനിമേഷൻ' ട്വീറ്റുകൾ; ത്രികോണാസനത്തിന്റെ ആനിമേറ്റഡ് വീഡിയോയ്ക്ക് പിന്നാലെ 'തഡാസന'ത്തിന്റെ വീഡിയോയുമായി പ്രധാനമന്ത്രി; 'തഡാസനം ചെയ്യുന്നതിലൂടെ യോഗയിലെ മറ്റ് പല ആസനങ്ങളും അനായാസം ചെയ്യാൻ പറ്റുമെന്നും' മോദി

യോഗയെ ലോകത്തിന്റെ മുന്നിലുയർത്തി മോദിയുടെ 'ആനിമേഷൻ' ട്വീറ്റുകൾ; ത്രികോണാസനത്തിന്റെ ആനിമേറ്റഡ് വീഡിയോയ്ക്ക് പിന്നാലെ 'തഡാസന'ത്തിന്റെ വീഡിയോയുമായി പ്രധാനമന്ത്രി; 'തഡാസനം ചെയ്യുന്നതിലൂടെ യോഗയിലെ മറ്റ് പല ആസനങ്ങളും അനായാസം ചെയ്യാൻ പറ്റുമെന്നും' മോദി

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: രണ്ടാം മോദി സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെയുള്ള ആദ്യ യോഗാ ദിനം ആഘോഷമാക്കാനുള്ള നീക്കത്തിലാണ് സർക്കാർ. ഇതിന്റെ ഭാഗമായി യോഗസ്സനം സംബന്ധിച്ച ആനിമേറ്റഡ് വീഡിയോ പ്രധാനമന്ത്രി ട്വിറ്ററിൽ പങ്കുവെച്ചതാണ് ഇപ്പോൾ ഏറെ ചർച്ചയാകുന്നത്. കഴിഞ്ഞ ദിവസം ത്രികോണാസനത്തിന്റെ ആനിമേറ്റഡ് വീഡിയോ പങ്കുവെച്ചതിന് പിന്നാലെയാണ് ഇപ്പോൾ തഡാസനത്തിന്റെ വീഡിയോയും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരിക്കുകയാണ്.

യോഗയിലേക്കു ജനങ്ങളെ ആകർഷിക്കാനും ജീവിതചര്യയാക്കാൻ പ്രേരിപ്പിക്കുന്നതിനുമാണ് ഇങ്ങനെയൊരു വിഡിയോയെന്നു പ്രധാനമന്ത്രി പറഞ്ഞു. ഈ മാസം 21നാണ് അന്താരാഷ്ട്ര യോഗാദിനം. ട്വീറ്റിൽ മോദിയുടെ വാക്കുകളിങ്ങനെ: ജൂൺ 21 യോഗാദിനമായി നമ്മൾ ആചരിക്കുകയാണ്. എല്ലാവരും ജീവിതത്തിലെ അവിഭാജ്യഘടകമായി യോഗയെ മാറ്റുകയും മറ്റുള്ളവരെ അതിനായി പ്രേരിപ്പിക്കുകയും വേണം. അത്യത്ഭുത ഗുണങ്ങളാണ് യോഗയ്ക്കുള്ളത്.

ഇന്ന് തഡാസനത്തിന്റെ വീഡിയോയാണ് മോദി ട്വീറ്റ് ചെയ്തിരിക്കുന്നത്. തഡാസനം ചെയ്യുന്നതിലൂടെ മറ്റ് പല ആസനങ്ങളും അനായാസം ചെയ്യാൻ കഴിയുമെന്ന് മോദി ഇതോടൊപ്പം കുറിക്കുന്നു. ഈ ആസനത്തെക്കുറിച്ചും അതിന്റെ ഗുണഫലങ്ങളെക്കുറിച്ചും കൂടുതൽ അറിയുക എന്നും അദ്ദേഹം പറയുന്നു.

ഡൽഹി, ഷിംല, മൈസൂരു, അഹമ്മദാബാദ് എന്നിവിടങ്ങളിൽ യോഗ ദിനത്തോട് അനുബന്ധിച്ച് നിരവധി പരിപാടികളാണ് സർക്കാർ ആസൂത്രണം ചെയ്തിട്ടുള്ളത്. രണ്ടാം നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ എത്തിയതിനു ശേഷമുള്ള ആദ്യത്തെ വലിയ സർക്കാർ പരിപാടിയാകും ഇത്. കഴിഞ്ഞ വർഷത്തെ യോഗാദിനത്തോട് അനുബന്ധിച്ചും സമാനമായ വിഡിയോ മോദി പോസ്റ്റ് ചെയ്തിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP