Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

'കെട്ടുകഥയായ '56' നേക്കാൾ വലുതാണ് ഭീതിജനകമായ '44' എന്ന് തെളിഞ്ഞു': ജെയ്‌ഷെ മുഹമ്മദിന്റെ ചാവേറാക്രമണത്തെ ആഘോഷിച്ച് എൻഡിവി വെബ്‌സൈറ്റ് ഡപ്യൂട്ടി ന്യൂസ് എഡിറ്റർ നിഥി സേത്തിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്; ഉറി ദ സർജിക്കൽ സ്‌ട്രൈക്ക് സിനിമയിലെ ഹൗ ഈസ് ദ ജോഷിനെ അനുകരിച്ച് ഹൗ ഈസ് ദ ജെയ്ഷ് ഹാഷ് ടാഗും; രൂക്ഷവിമർശനവുമായി സോഷ്യൽ മീഡിയ; ഉടനടി മാധ്യമ പ്രവർത്തകയെ സസ്‌പെൻഡ് ചെയ്ത് എൻഡിടിവി; ആക്രമണത്തെ ആഘോഷിച്ച് ട്വീറ്റ് ചെയ്ത അലിഗഡ് മുസ്ലിം സർവകലാശാല വിദ്യാർത്ഥിക്കെതിരെ കേസ്

'കെട്ടുകഥയായ '56' നേക്കാൾ വലുതാണ് ഭീതിജനകമായ '44' എന്ന് തെളിഞ്ഞു': ജെയ്‌ഷെ മുഹമ്മദിന്റെ ചാവേറാക്രമണത്തെ ആഘോഷിച്ച് എൻഡിവി വെബ്‌സൈറ്റ് ഡപ്യൂട്ടി ന്യൂസ് എഡിറ്റർ നിഥി സേത്തിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്; ഉറി ദ സർജിക്കൽ സ്‌ട്രൈക്ക് സിനിമയിലെ ഹൗ ഈസ് ദ ജോഷിനെ അനുകരിച്ച് ഹൗ ഈസ് ദ ജെയ്ഷ് ഹാഷ് ടാഗും; രൂക്ഷവിമർശനവുമായി സോഷ്യൽ മീഡിയ; ഉടനടി മാധ്യമ പ്രവർത്തകയെ സസ്‌പെൻഡ് ചെയ്ത് എൻഡിടിവി;  ആക്രമണത്തെ ആഘോഷിച്ച് ട്വീറ്റ് ചെയ്ത അലിഗഡ് മുസ്ലിം സർവകലാശാല വിദ്യാർത്ഥിക്കെതിരെ കേസ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പുൽവാമ ചാവേറാക്രമണത്തെ തുടർന്ന് രാജ്യം വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ, എല്ലാവരും കൈകോർത്ത് പ്രവർത്തിക്കേണ്ട സമയമാണ്. വ്യക്തികളെയോ, സ്ഥാപനങ്ങളെയോ, രാഷ്ട്രീയ പാർട്ടികളെയോ അധിക്ഷേപിക്കാനുള്ള അവസരമല്ല ഇതെന്ന തിരിച്ചറിവ് വളരെ സുപ്രധാനമാണ്. രാജ്യത്തിന് വേണ്ടി 39 സൈനികർ ജീവൻ ബലി അർപ്പിച്ച വേളയിൽ അതിനെ മനസിന്റെ ഉള്ളിൽ കെട്ടിക്കിടക്കുന്ന വെറുപ്പോ, വിദ്വേഷമോ ആയി കൂട്ടിയിണക്കുന്നത് വലിയ ശരികേടാണ്. അത്തരമൊരു തെറ്റിന് എൻഡിവി വെബ്‌സൈറ്റിന്റെ ഡപ്യൂട്ടി ന്യൂസ് എഡിറ്റർ നിഥി സേത്തിയെ സസ്‌പെൻഡ് ചെയ്തു.

കെട്ടുകഥയായ 56 നേക്കാൾ വലുതാണ് ഭീതിദമായ 44 ന്ന് തെളിഞ്ഞിരിക്കുകയാണെന്നാണ് നിഥി സേത്തി പോസ്റ്റ് ചെയ്തത്. നരേന്ദ്ര മോദിയുടെ 56 ഇഞ്ച് നെഞ്ചിനെയാണ് നിഥി പരിഹസിച്ചത്. ഒപ്പം ജെയ്‌ഷെ മുഹമ്മദ് എന്ന ഭീകരസംഘടനയെ പരോക്ഷമായി ന്യായീകരിക്കുന്നതും. ഇതിന് പുറമേ ഉറി: ദി സർജിക്കൽ സ്‌ട്രൈക്കിൽ (സിനിമ) വിജയത്തെ കുറിക്കാൻ ഉപയോഗിച്ച 'ഹൗ ഈസ ദ ജോഷ് 'എന്ന പ്രയോഗത്തെ അനുസ്മരിപ്പിക്കും വിധം ഹൗ ഈസ് ദ ജെയ്ഷ് എന്ന ഹാഷ് ടാഗും കൂട്ടിച്ചേർത്തു. എൻഡി ടിവി ഡപ്യൂട്ടി ന്യൂസ് എഡിറ്ററുടെ പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. രാജ്യദ്രോഹം ആരോപിക്കാവുന്ന കുറ്റമാണ് അവർ ചെയ്തതെന്നും വിമർശനം ഉയർന്നിട്ടുണ്ട്. തീവ്രവാദികളെ ന്യായീകരിക്കുകയും പ്രകീർത്തിക്കുകയും ചെയ്യുന്ന മാധ്യമപ്രവർത്തകരെ കൊണ്ടുനടക്കാൻ എൻഡിടിവിക്ക് നാണമില്ലേയെന്നാണ് സോഷ്യൽ മീഡിയയിൽ ചോദ്യം ഉയർന്നത്. രൂക്ഷമായ പ്രതികരണങ്ങളെ തുടർന്ന് നിഥി സേത്തി ഫേസ്‌ബുക്ക് അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്തുമുങ്ങി.

തങ്ങളുട മാധ്യമപ്രവർത്തകയുടെ മോശം പ്രവൃത്തിയെ എൻഡിടിവി ശക്തമായി അപലപിച്ചു. രണ്ടാഴ്ചത്തേക്ക് നിഥി സേത്തിയെ സസ്‌പെൻഡ് ചെയ്തു. ഇതുകൂടാതെ കമ്പനിയുടെ അച്ചടക്ക സമിതി കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും അറിയിപ്പുണ്ട്. രണ്ടാഴ്ചത്തേക്ക് സസ്‌പെൻഡ് ചെയതത് ആഘോഷത്തിനുള്ള അവധി പോലെയായി പോയെന്നും വേറെയെങ്ങും ഇവർക്ക് ജോലി കൊടുക്കരുതെന്നും മട്ടിൽ രൂക്ഷ വമിർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ. ഇത്തരം മോശം പ്രവൃത്തിയിൽ നിധി സേത്തി ഒറ്റയ്ക്കായിരുന്നില്ല. മറ്റൊരു സംഭവത്തിൽ മക്ലിയോഡ്‌സ് ഫാർമസിക്യൂട്ടിക്കൽസ് ജീവനക്കാരനായ റിയാസ് അഹമ്മദ് വാനിക്കും പുൽവാമ ആക്രമണവുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയയിലെ മോശം കമന്റുകൾക്ക് സസ്‌പെൻഷൻ കിട്ടി. വിശദീകരണം നൽകിയില്ലെങ്കിൽ ജോലിയിൽ നിന്നും പുറത്താക്കുമെന്നാണ് മുന്നറിയിപ്പ്.

 

അതിനിടെ, പുൽവാമ ആക്രമണത്തെ ആഘോഷിച്ച് ട്വീറ്റ് ചെയ്ത അലിഗഡ് മുസ്ലിം സർവകലാശാല വിദ്യാർത്ഥിക്കെതിരെ കേസ് എടുത്തു. കശ്മീർ സ്വദേശിയായ ബാസിം ഹിലാലിനെതിരെയാണ് കേസെടുത്തത്.ഇയാളെ സസ്‌പെൻഡ് ചെയ്തതായി സർവകലാശാല അറിയിച്ചു.

153 എ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഇയാളെ കോളേജിൽ കയറുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ട്. ബി.എസ്.സി മാത്തമാറ്റിക്‌സ് വിദ്യാർത്ഥിയാണ് ബാസിം ഹിലാൽ. ഹൗസ് ദ ജെയ്ഷ് , ഗ്രേറ്റ് സർ എന്നാണ് ഇയാൾ ട്വീറ്റ് ചെയ്തത്. ബാസിമിന്റെ പ്രവർത്തിയെ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് എ.എം.യു പി.ആർ.ഒ സലീം പീർസാദ വ്യക്തമാക്കി. സർവകലാശാലയുടെ സത്പേര് കളങ്കപ്പെടുത്താൻ അനുവദിക്കില്ലെന്നും ശക്തമായ നടപടി എടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP