Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202226Monday

'തുടർച്ചയായ ജോലികൾക്കുശേഷം ഞങ്ങൾ ഞങ്ങൾക്കായി കുറച്ചുസമയമെടുക്കുന്നു; ബാഴ്‌സലോണ, ഇതാ ഞങ്ങൾ വരുന്നു'; സ്‌പെയിനിലേക്ക് പറന്ന് നയൻസും വിക്കിയും; ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ

'തുടർച്ചയായ ജോലികൾക്കുശേഷം ഞങ്ങൾ ഞങ്ങൾക്കായി കുറച്ചുസമയമെടുക്കുന്നു; ബാഴ്‌സലോണ, ഇതാ ഞങ്ങൾ വരുന്നു'; സ്‌പെയിനിലേക്ക് പറന്ന് നയൻസും വിക്കിയും; ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ

ന്യൂസ് ഡെസ്‌ക്‌

ചെന്നൈ: ജോലിതിരക്കുകൾക്കും ഷൂട്ടിനുമെല്ലാം ഇടവേള നൽകി അവധിക്കാലം ആഘോഷിക്കാൻ ബാഴ്‌സലോണയിലേക്ക് തിരിച്ചിരിക്കുകയാണ് നടി നയൻതാരയും വിഘേനേഷ് ശിവനും. യാത്രയ്ക്കിടയിൽ പകർത്തിയ ചിത്രങ്ങൾ വിഘ്‌നേഷ് ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിട്ടുണ്ട്.

ശാരീരിക അസ്വസ്ഥതകളെ തുടർന്ന് നയൻതാര ആശുപത്രിയിലാണെന്ന രീതിയിൽ കഴിഞ്ഞ ദിവസം വാർത്തകൾ പരന്നിരുന്നു. എന്നാൽ വാർത്തകളിൽ കഴമ്പില്ലെന്നും നയൻതാര പൂർണ ആരോഗ്യവതിയാണെന്നും കാണിക്കുന്നതാണ് ഭർത്താവ് വിഘ്‌നേഷ് ശിവൻ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്ത പുതിയ ചിത്രങ്ങൾ.

''തുടർച്ചയായ ജോലികൾക്കുശേഷം ഞങ്ങൾ ഞങ്ങൾക്കായി കുറച്ചുസമയമെടുക്കുന്നു. ബാഴ്‌സലോണ, ഇതാ ഞങ്ങൾ വരുന്നു,'' എന്നാണ് വിക്കി കുറിക്കുന്നത്.

നയൻതാരയുടെ ഭർത്താവും സംവിധായകനുമായ വിഘ്‌നേഷ് ശിവൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. യാത്രക്കിടെ വിമാനത്തിനുള്ളിൽ നിന്ന് എടുത്ത ചിത്രങ്ങളാണ് വിക്കി പോസ്റ്റ് ചെയ്തിരിക്കുന്നത്.

ബാഴ്‌സലോണയിലേക്കുള്ള യാത്രയാണെന്ന് ചിത്രത്തിനൊപ്പം വിക്കി കുറിച്ചിട്ടുണ്ട്. തിരക്കേറിയ ജീവിതത്തിനിടയിൽ തങ്ങൾക്ക് വേണ്ടി മാത്രം അൽപസമയം ചിലവഴിക്കാനുള്ള യാത്രയാണിതെന്ന് വിക്കി എഴുതുന്നു. കറുത്ത ഷർട്ടിൽ വിക്കിയും നീല ജാക്കറ്റും വെളുത്ത ടോപ്പും ജീൻസും ധരിച്ച്, ചിരിച്ചുകൊണ്ടിരിക്കുന്ന നയൻതാരയെയും ചിത്രത്തിൽ കാണാം.

      View this post on Instagram

A post shared by Vignesh Shivan (@wikkiofficial)

ഈ വർഷം ജൂൺ 9നായിരുന്നു നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായത്. ഷാരൂഖ് ഖാൻ, രജനികാന്ത്, മണിരത്‌നം, ശരത് കുമാർ, വിജയ് സേതുപതി, രാധിക ശരത് കുമാർ, അജിത്, സൂര്യ, വിജയ്, കാർത്തി, വിജയ് സേതുപതി, ആര്യ, ദിലീപ്, ബോണി കപൂർ, സംവിധായകൻ ആറ്റ്ലി തുടങ്ങി നിരവധി പ്രമുഖർ വിവാഹത്തിൽ പങ്കെടുത്തിരുന്നു. മഹാബലിപുരത്ത് വച്ച് രാജകീയമായ ചടങ്ങിൽ വിവാഹിതരായ ദമ്പതികൾ ഹണിമൂണിനായി തായ്ലൻഡിലേക്ക് പറന്നിരുന്നു.

      View this post on Instagram

A post shared by Vignesh Shivan (@wikkiofficial)

പിന്നാലെയാണ് സ്‌പെയിനിലെ കാറ്റലോണിയ പ്രവിശ്യയുടെ തലസ്ഥാനനഗരമായ ബാഴ്‌സലോണ സന്ദർശിക്കാൻ താരദമ്പതികൾ പുറപ്പെട്ടിരിക്കുന്നത്. ബാഴ്‌സലോണ സന്ദർശിക്കാൻ വളരെ മികച്ച സമയമാണിപ്പോൾ. സമ്പന്നമായ ഒരു സാംസ്‌കാരിക പൈതൃകമുള്ള ബാഴ്‌സലോണ ഒരു പ്രധാന സാംസ്‌കാരിക കേന്ദ്രവും ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രവുമാണ്. ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന 20-ാമത്തെ നഗരവും യൂറോപ്പിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന അഞ്ചാമത്തെ നഗരവുമാണ് ബാഴ്സലോണ. എട്ട് യുനെസ്‌കോ ലോക പൈതൃക സൈറ്റുകൾ ഇവിടെയുണ്ട്.

പാബ്ലോ പിക്കാസോയും ജോവാൻ മിറോയും ഉൾപ്പെടെയുള്ള കലാകാരന്മാരുടെ സൃഷ്ടികൾ സൂക്ഷിച്ചിരിക്കുന്ന മ്യൂസിയവും 2000-ത്തിലധികം വർഷങ്ങൾ പഴക്കമുള്ള കെട്ടിടങ്ങളുമെല്ലാം ബാഴ്‌സലോണയുടെ മുഖമുദ്രകളാണ്. ഇവിടുത്തെ ബാസ്‌ക് ശൈലിയിലുള്ള തപസ് ബാറുകൾ, ഗലീഷ്യൻ സീഫുഡ് ഭക്ഷണശാലകൾ, അവന്റ്-ഗാർഡ് ജാപ്പനീസ് റെസ്റ്റോറന്റുകൾ, ചോക്ലേറ്റ് ഷോപ്പുകൾ എന്നിവയെല്ലാം വ്യത്യസ്തമായ രുചികളുടെ ലോകത്തേക്ക് സഞ്ചാരികളെ കൂട്ടിക്കൊണ്ടുപോകും. സമുദ്രവിനോദങ്ങൾ ആസ്വദിക്കാനും ഏറ്റവും മികച്ച നഗരങ്ങളിൽ ഒന്നാണ് ബാഴ്‌സലോണ.

സാധാരണയായി സൂപ്പർസ്റ്റാറുകൾ പോകാറുള്ളതു പോലെ ഒരു രാത്രിക്ക് ലക്ഷങ്ങൾ ചെലവു വരുന്ന റിസോർട്ടുകളല്ല ഇരുവരും ഹണിമൂണിനായി തിരഞ്ഞെടുത്തത്. തായ്ലൻഡിലെ അതിമനോഹരമായ സിയാം ഹോട്ടലാണ് താമസിച്ചത്. താരതമ്യേന ചെലവു കുറവാണെങ്കിലും വളരെ മികച്ച സൗകര്യങ്ങളാണ് ഈ ഹോട്ടൽ നൽകുന്നത്. തായ്ലൻഡ് യാത്രയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇവരുടെ വിവാഹത്തിന്റെ വിഡിയോ 'നയൻതാര: ബിയോണ്ട് ദി ഫെയറിടെയ്ൽ' എന്ന പേരിൽ നെറ്റ്ഫ്‌ളിക്‌സിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP