Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

മെറൂൺ നിറത്തിലുള്ള കസവ് സാരിയിൽ അണിഞ്ഞൊരുങ്ങി സുന്ദരിയായി നവ്യാ നായർ; താരത്തിന്റെ തിരിച്ചുവരവ് കാത്തിരിക്കുന്നെന്ന് പ്രേക്ഷകരും; ചിത്രങ്ങൾ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ലയാളി സിനിമാ പ്രേക്ഷകരുടെ മനസിൽ നാടൻ പെൺകുട്ടിയായി എത്തിയ നടിയാണ് നവ്യാ നായർ. ആദ്യ ചിത്രമായ നന്ദനത്തിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും സ്വന്തമാക്കാൻ കഴിഞ്ഞു. ബാലാമണി എന്ന കഥാപാത്രത്തിന് നിറഞ്ഞ കയ്യടിയാണ് നേടിയെടുത്തത്. 

വസ്ത്രധാരണത്തിന്റെ കാര്യത്തിലും അങ്ങനെതന്നെ. നാടൻ ഔട്ട്ഫിറ്റുകളും മോഡേൺ വേഷങ്ങളും ഒരുപോലെ ഇണങ്ങും നവ്യയ്ക്ക്.പട്ടുസാരിയിൽ അതിസുന്ദരിയായ നവ്യയുടെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടിയിരിക്കുന്നത്.

Stories you may Like

മെറൂൺ നിറത്തിലുള്ള കസവ് പട്ടും ഡിസൈനർ ബ്ലൗസും അണിഞ്ഞ നവ്യയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രിയം നേടിയെടുത്തു. മുല്ലപ്പൂവും ട്രെഡീഷണൽ ആഭരണങ്ങളും ആയപ്പോൾ ലുക്ക് പൂർണം. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് അവിനാശ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ച ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

ഇഷ്ടം എന്ന ചിത്രത്തിലൂടെ അഭിനയത്തിന് തുടക്കമിട്ട നവ്യ ശക്തവും വ്യത്യസ്തവുമായ കഥാപാത്രങ്ങൾ ചെയ്താണ് മുൻനിര നായികാ പദവിയിലേക്കെത്തിയത്. നന്ദനത്തിലെ ബാലാമണിയും കല്ല്യാണരാമനിലെ ഗൗരിയും കുഞ്ഞിക്കൂനനിലെ ചെമ്പകവുമെല്ലാം ഇപ്പോഴും പ്രേക്ഷകർ ഓർത്തിരിക്കുന്ന കഥാപാത്രങ്ങളാണ്.

വിവാഹശേഷം സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്ന നടി ഇപ്പോഴിതാ വീണ്ടുമൊരു ശക്തമായ കഥാപാത്രത്തിലൂടെ തിരിച്ചുവരവ് നടത്തുകയാണ്.വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന 'ഒരുത്തീ' എന്ന ചിത്രത്തിലൂടെയാണ് നവ്യയുടെ തിരിച്ചുവരവ്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചുകഴിഞ്ഞു.

എസ് സുരേഷ് ബാബു കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് ബെൻസി നാസറാണ്.'ദ് ഫയർ ഇൻ യു' എന്ന ടാഗ് ലൈനോടുകൂടി വന്നിരിക്കുന്ന ഒരുത്തീയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞുയിരുന്നു. ബോട്ടിലെ കണ്ടക്ടറായ വീട്ടമ്മയുടെ വേഷമാണ് ചിത്രത്തിൽ നവ്യ അവതരിപ്പിക്കുന്നത്. നവ്യക്കൊപ്പം വിനായകൻ, സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, ജയശങ്കർ, മനു രാജ് , മാളവിക മേനോൻ, കൃഷ്ണപ്രസാദ് എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

      View this post on Instagram

Always Nice To Work With U My Sweet Sis

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP