Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

മേഘ്‌ന, നിന്നെയോർത്ത് ഞാൻ എന്തുമാത്രം കരഞ്ഞു എന്ന് എനിക്കു തന്നെയറിയില്ല. ഈ പോസ്റ്റ് വായിച്ചതിന് ശേഷം ഇപ്പോഴും ഞാൻ കരഞ്ഞുകൊണ്ടിരിക്കുന്നു. സ്‌നേഹം. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ പ്രിയപ്പെട്ടവളെ; മേഘ്‌ന രാജിന്റെ ബേബി ഷവർ ചിത്രങ്ങൾ പങ്കുവെച്ച് ഹൃദയത്തിൽ തൊടുന്ന കുറിപ്പുമായി നവ്യ നായർ

മേഘ്‌ന, നിന്നെയോർത്ത് ഞാൻ എന്തുമാത്രം കരഞ്ഞു എന്ന് എനിക്കു തന്നെയറിയില്ല. ഈ പോസ്റ്റ് വായിച്ചതിന് ശേഷം ഇപ്പോഴും ഞാൻ കരഞ്ഞുകൊണ്ടിരിക്കുന്നു. സ്‌നേഹം. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ പ്രിയപ്പെട്ടവളെ; മേഘ്‌ന രാജിന്റെ ബേബി ഷവർ ചിത്രങ്ങൾ പങ്കുവെച്ച് ഹൃദയത്തിൽ തൊടുന്ന കുറിപ്പുമായി നവ്യ നായർ

മറുനാടൻ ഡെസ്‌ക്‌

 ഹൈദരാബാദ്: തെന്നിന്ത്യൻ സിനിമാ ലോകത്ത് ഒരു നൊമ്പരത്തോടെ ഷെയർ ചെയ്യുന്ന ചിത്രങ്ങളുണ്ട്. അന്തരിച്ച നടൻ ചിരഞ്ജീവി സർജയുടെ ഭാര്യയുടെ ബേബി ഷവർ ചിത്രങ്ങനായിരുന്നു ഇത്. ഈ ചിത്രങ്ങൾ സൈബർ ലോകത്ത് കഴിഞ്ഞ ദിവസം വൈറലായിരുന്നു. പലരും ഈ ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ടു മേഘ്‌ന രാജിന് ആശംസകൾ നേർന്നു. ഇക്കൂട്ടത്തിൽ മലയാളി താരം നവ്യാ നായരും ഉണ്ടായിരുന്നു.

മേഘ്‌നയെ വ്യക്തിപരമായി അറിയില്ലെങ്കിലും മേഘ്‌നയെ ഓർത്ത് താൻ വളരെയേറെ കരഞ്ഞുവെന്ന് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ നവ്യ പറയുന്നു. മേഘ്‌നയുടെ ചിത്രങ്ങളും ഭർത്താവിന്റെ മരണത്തിൽ മനംനൊന്ത് മേഘ്‌ന എഴുതിയ കുറിപ്പുമാണ് നവ്യയെ പിടിച്ചുലച്ചത്. 'എനിക്ക് നിങ്ങളെ വ്യക്തിപരമായി അറിയില്ല. പക്ഷേ മേഘ്‌ന, നിന്നെയോർത്ത് ഞാൻ എന്തുമാത്രം കരഞ്ഞു എന്ന് എനിക്കു തന്നെയറിയില്ല. ഈ പോസ്റ്റ് വായിച്ചതിന് ശേഷം ഇപ്പോഴും ഞാൻ കരഞ്ഞുകൊണ്ടിരിക്കുന്നു. സ്‌നേഹം. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ പ്രിയപ്പെട്ടവളെ എന്നും നവ്യ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ എഴുതി.

ചിരഞ്ജീവി സർജ മരിച്ചിട്ട് രണ്ടാഴ്ച പിന്നിടുമ്പോളായിരുന്നു വികാരനിർഭരമായൊരു കുറിപ്പിലൂടെ അദ്ദേഹത്തെ കുറിച്ചുള്ള ഓർമകൾ മേഘ്‌നരാജ് പങ്കുവച്ചത്. ''ചിരു, ഞാൻ ഒരുപാട് തവണ ശ്രമിച്ചു. പക്ഷേ, നിന്നോട് പറയാനുള്ള? കാര്യങ്ങൾക്ക് വാക്കുകൾ കണ്ടെത്താനെനിക്ക് ആകുന്നില്ല. നീയെനിക്ക് ആരായിരുന്നുവെന്നത് നിർവചിക്കാൻ ഈ ലോകത്തിലെ ഒരു വാക്കിനും സാധിക്കില്ല. എന്റെ സുഹൃത്ത്, എന്റെ കാമുകൻ, എന്റെ ജീവിതപങ്കാളി, എന്റെ കുഞ്ഞ്, എന്റെ വിശ്വസ്തൻ, എന്റെ ഭർത്താവ്, ഇതിനൊക്കെ അപ്പുറമാണ് നീയെനിക്ക്. നീ എന്റെ ആത്മാവിന്റെ ഒരു ഭാഗമാണ് ചിരു.

'നീയെന്നെ ഒരുപാട് സ്‌നേഹിക്കുന്നു. അതുകൊണ്ട് തന്നെ നിനക്കെന്നെ തനിച്ചാക്കാൻ കഴിയില്ല, അല്ലേ?. നീ എനിക്കു നൽകിയ ഏറ്റവും വിലപ്പെട്ട സമ്മാനമാണ് നമ്മുടെ കുഞ്ഞ് നമ്മുടെ സ്‌നേഹത്തിന്റെ പ്രതീകം അതിന് ഞാൻ എക്കാലവും നിന്നോട് കടപ്പെട്ടവളാണ്. നമ്മുടെ കുഞ്ഞിലൂടെ, നിന്നെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാൻ കാത്തിരിക്കുകയാണ് ഞാൻ. നിന്നെ വീണ്ടും കെട്ടിപ്പിടിക്കാൻ, വീണ്ടും ചിരിക്കുന്ന നിന്നെ കാണാൻ, മുറി മുഴുവൻ പ്രകാശം പരത്തുന്ന ചിരി കേൾക്കാൻ ഞാൻ അക്ഷമയോടെ കാത്തിരിക്കുകയാണ്. ഞാൻ നിനക്കായി കാത്തിരിക്കുന്നു. മറ്റൊരു ലോകത്ത് നീ എനിക്കായും കാത്തിരിക്കുന്നു. എന്റെ അവസാന ശ്വാസം വരെ നീ എനിക്കൊപ്പം ജീവിക്കും. നീ എന്നിൽ തന്നെയുണ്ട്. ഞാൻ നിന്നെ സ്‌നേഹിക്കുന്നു,'' എന്നായിരുന്നു മേഘ്‌നയുടെ കുറിപ്പ്. ഈ വാക്കുകളാണ് തന്നെ കരയിച്ചതെന്ന് നവ്യ പറയുന്നു.

ഇരുവരുടെയും രണ്ടാം വിവാഹ വാർഷികത്തിന് പിന്നാലെയാണ് മേഘ്‌ന ഗർഭിണിയാണെന്നുള്ള വിവരം ഏവരും അറിഞ്ഞത്. തുടർന്ന് അച്ഛനാകാൻ പോവുന്നതിന്റെ സന്തോഷത്തിലായിരുന്നു ചിരഞ്ജീവി സർജ. ലോക്ഡൗൺ കാലത്ത് കുടുംബത്തിനൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം നടൻ മുൻപ് സുഹൃത്തുക്കളോടെല്ലാം പങ്കുവെച്ചിരുന്നു. ലോക്ഡൗൺ കാലത്ത് മേഘ്‌നയുമായി താൻ കൂടുതൽ പ്രണയത്തിലായെന്നും താരം തുറന്നുപറഞ്ഞിരുന്നു. ചിരു മരിക്കുമ്പോൾ നടി മൂന്നു മാസം ഗർഭിണിയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP