Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

ട്രെൻഡിനൊപ്പം നീങ്ങി നവ്യ; ചക്കക്കൂരു ഷേക്കുമായി മലയാളികളുടെ ബാലാമണി; സത്യമായിട്ടും ഇതു രുചികരമെന്ന് താരത്തിന്റെ പ്രതികരണം; അഭിനന്ദിച്ച് ആരാധകരും

ട്രെൻഡിനൊപ്പം നീങ്ങി നവ്യ; ചക്കക്കൂരു ഷേക്കുമായി മലയാളികളുടെ ബാലാമണി; സത്യമായിട്ടും ഇതു രുചികരമെന്ന് താരത്തിന്റെ പ്രതികരണം; അഭിനന്ദിച്ച് ആരാധകരും

മറുനാടൻ ഡെസ്‌ക്‌

സോഷ്യൽ മീഡിയ ട്രെൻഡ് ഏറ്റെടുത്ത് ലോക്ക് ഡൗൺ വിഭവവുമായി നവ്യാ നായർ. ആദ്യം ഡാൽഗോന കോഫി ആയിരുന്നെങ്കിൽ ഇപ്പോൾ ചക്കക്കുരു ഷേക്ക് ആണ് വൈറൽ. ഇൻസ്റ്റഗ്രാമിലൂടെയാണ് നവ്യ ചക്കക്കുരു ഷേക്ക് ഉണ്ടാക്കിയെന്നും സംഗതി രുചികരമാണെന്നും പറഞ്ഞത്. '' ചക്കക്കുരു ഷേക്ക് ഉണ്ടാക്കി, സത്യമായിട്ടും ഇതു രുചികരമാണ്'' - എന്നാണ് താൻ ഉണ്ടാക്കിയ ഷേക്കിന്റെ ചിത്രത്തിനൊപ്പം നവ്യ കുറിച്ചത്.ഇതിനുമുൻപും ലോക്ക്ഡൗൺ വിശേഷങ്ങൾ നവ്യ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. മകൻ സായിയുടെ ക്വാറന്റൈൻ കഥകളാണ് താരം ഏറെയും പങ്കുവയ്ക്കാറാണ്.

പറമ്പ് വൃത്തിയാക്കാൻ ഇറങ്ങിയ സായിയുടെ വിഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു. പിന്നാലെയാണ് ഡാൽഗോന പരീക്ഷണവുമായെത്തിയത്.ചക്കക്കുരു ഷേക്ക് ഉണ്ടാക്കാംചക്കക്കുരുവിന്റെ പുറത്തെ വെളുത്ത പാട കളഞ്ഞശേഷം നന്നായി കഴുകി എടുക്കണം. തവിട്ട് നിറമുള്ള പുറം തൊലി കളയാൻ പാടില്ല.

കുക്കറിലിട്ട് നന്നായി വേവിക്കണം. ചൂട് ആറിയ ശേഷം മിക്‌സിയിലിട്ട് ലേശം തണുത്ത പാലും പഞ്ചസാരയും ചേർത്ത് അരച്ച് പേസ്റ്റ് രൂപത്തിൽ ആക്കുക. കുഴമ്പ് പരുവം ആയ ശേഷം ആവശ്യത്തിന് പാലും പഞ്ചസാരയും ഏലക്കാ തരിയും ചേർത്ത് മിക്‌സിയിൽ അടിച്ചെടുക്കാം. ചക്കക്കുരു ഷേക്ക് റെഡിയായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP