Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202030Monday

തന്റെ അതേ നിറത്തിലുള്ള വസ്ത്രമണിഞ്ഞ് വഴിയാത്രക്കാരി; അതഭുതപ്പെട്ട് നവ്യാ നായർ

തന്റെ അതേ നിറത്തിലുള്ള വസ്ത്രമണിഞ്ഞ് വഴിയാത്രക്കാരി; അതഭുതപ്പെട്ട് നവ്യാ നായർ

സ്വന്തം ലേഖകൻ

ഷൂട്ടിംഗിനിടെ കോസ്റ്റിയൂമിൽ നിന്ന നവ്യ നായരുടെ അതേ നിറത്തിലുള്ള വസ്ത്രമണിഞ്ഞ് വഴിയാത്രക്കാരി. ഒരുത്തീ സിനിമയുടെ ഷൂട്ടിനിടെ പെട്ടന്നാണ് ആ സ്ത്രീയെ നവ്യ നായർ കാണുന്നത്. അവരുടെ വേഷം കണ്ട നവ്യ അത്ഭുതപ്പെട്ട് പോവുകയും ചെയ്തു. തന്റെ ചുരിദാറിന്റഎ അതേ നിറത്തിലുള്ള സാരിയാണ് അവർ ഉടുത്തിരിക്കുന്നതെന്നതാണ് നവ്യയെ അത്ഭുതപ്പെടുത്തിയത്.

      View this post on Instagram

Relatability ... @oruthee_movie .. saw this lady walking with almost same colour costume of mine ..

A post shared by Navya Nair (@navyanair143) on Feb 6, 2020 at 8:08pm PST

ഉടൻ തന്നെ അവരുടെ ചിത്രവും മൊബൈലിൽ പകർത്തി. ആ സ്ത്രീയുടെ ചിത്രം നവ്യ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിട്ടുണ്ട്. താൻ ധരിച്ചിരിക്കുന്ന ചുരിദാറിനോട് സാമ്യമുള്ള വസ്ത്രം ധരിച്ച് ഷൂട്ടിങ് ലൊക്കേഷന് സമീപത്തുകൂടെ മുഖം മറച്ച് പോകുന്ന ഒരു സ്ത്രീയുടെ ചിത്രമാണ് നടി പേജിൽ പങ്കുവച്ചത്.

ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം നവ്യ നായർ നായികയായി എത്തുന്ന സിനിമയാണ് ഒരുത്തി. പേരു സൂചിപ്പിക്കുന്നതു പോലെ സ്ത്രീ കേന്ദ്രീകൃത കഥയാകാം ചിത്രം പറയുന്നതെന്നാണ് സൂചന. ചിത്രത്തിൽ ഏറെ ലളിതമായ വസ്ത്രങ്ങളാണ് നവ്യ ധരിക്കുന്നത്.

എസ്. സുരേഷ് ബാബു തിരക്കഥയെഴുതിയിരിക്കുന്ന ചിത്രത്തിൽ വിനായകനും പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. വി.കെ. പ്രകാശ് ആണ് സംവിധാനം. ഇഷ്ടം എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്ത് ചുവടുറപ്പിച്ച നവ്യ, നന്ദനം എന്ന ചിത്രത്തിലൂടെയാണ് മലയാളി പ്രേക്ഷകരുടെ പ്രിയതാരമായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP