Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ട്വിറ്ററിൽ ട്രെൻഡിങ്ങായി നോൺസെൻസ് മോദി ക്യാമ്പയിൻ; തിരികെ പോയി ചായക്കട തുടങ്ങുന്നതാണ് നല്ലതെന്നും ഉപദേശം

ട്വിറ്ററിൽ ട്രെൻഡിങ്ങായി നോൺസെൻസ് മോദി ക്യാമ്പയിൻ; തിരികെ പോയി ചായക്കട തുടങ്ങുന്നതാണ് നല്ലതെന്നും ഉപദേശം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ട്വിറ്ററിൽ ട്രെൻഡിങ്ങായി നോൺസെൻസ് മോദി ക്യാമ്പയിൻ. ലക്ഷക്കണക്കിന് പേരാണ് ട്വിറ്ററിൽ നോൺസെൻസ് മോദി ഹാഷ് ടാഗിൽ ട്വീറ്റുകൾ രേഖപ്പെടുത്തിയത്. രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നതിന് പിന്നാലെയാണ് നോൺസെൻസ് മോദി ക്യാമ്പയിൻ സമൂഹ മാധ്യമത്തിൽ തരം​ഗമായത്. കോവിഡ് പ്രതിരോധം തീർക്കാൻ കഴിയാത്തതിലും സർക്കാരിന്റെ മറ്റു പല നയങ്ങളോടുമുള്ള വിമർശനമായിട്ടാണ് ക്യാമ്പയിൻ നടക്കുന്നത്. നോട്ട് നിരോധനം, എൻ.ആർ.സി, പൗരത്വ നിയമം, കാർഷിക വിരുദ്ധ നയം, അഴിമതി എന്നിവയ്‌ക്കെതിരെയും വലിയ തോതിൽ വിമർശനം ഉയരുന്നുണ്ട്.

പാളിപ്പോയ കോവിഡ് പ്രതിരോധ പ്രവർത്തനത്തിലും രാജ്യം നേരിടുന്ന സാമ്പത്തിക തളർച്ചയിലും രാഷ്ട്രീയ അരക്ഷിതത്വത്തിലുമെല്ലാം രോഷം പ്രകടിപ്പിച്ചുകൊണ്ടുള്ള ട്വീറ്റുകളാണ് വലിയ രീതിയിൽ റീട്വീറ്റ് ചെയ്യപ്പെടുന്നത്. മോദി സർക്കാരിന്റെ ഭരണകാലത്ത് നടത്തിയ പ്രധാന പരിഷ്‌കരണങ്ങൾക്കെതിരെയും ട്വിറ്ററിൽ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയരുന്നുണ്ട്. മോദി ഭരണകാലത്ത് വിദ്വേഷം പ്രചരിപ്പിക്കുകയും, മാധ്യമങ്ങളെ അടിമകളാക്കുകയുമാണ് ചെയ്തതെന്നാണ് ചിലർ പറയുന്നത്. ഈ രാജ്യത്തിന് ഉതകുന്ന ഭരണാധികാരിയല്ല താങ്കൾ. തിരികെപ്പോയി ചായക്കട തുടങ്ങുന്നതാണ് നല്ലതെന്നും പലരും ട്വീറ്റ് ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP