Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യോഗി ആദിത്യനാഥിന്റെ 'ഗഡ' പ്രയോഗത്തെ കുഴിയാക്കുന്നതിനു പകരം കഴുതയാക്കി മാധ്യമങ്ങൾ; അബദ്ധംപറ്റിയ ടൈംസ് ഓഫ് ഇന്ത്യ മാപ്പുപറഞ്ഞു തടിയൂരി; ആംഗലേയം അതേപടി എടുത്ത് മലയാളത്തിൽ തർജ്ജിച്ച മാതൃഭൂമിക്ക് ഖേദമില്ലേ? പരിഹാസവുമായി നരേന്ദ്രൻ കേളംകണ്ടത്തിൽ

യോഗി ആദിത്യനാഥിന്റെ 'ഗഡ' പ്രയോഗത്തെ കുഴിയാക്കുന്നതിനു പകരം കഴുതയാക്കി മാധ്യമങ്ങൾ; അബദ്ധംപറ്റിയ ടൈംസ് ഓഫ് ഇന്ത്യ മാപ്പുപറഞ്ഞു തടിയൂരി; ആംഗലേയം അതേപടി എടുത്ത് മലയാളത്തിൽ തർജ്ജിച്ച മാതൃഭൂമിക്ക് ഖേദമില്ലേ? പരിഹാസവുമായി നരേന്ദ്രൻ കേളംകണ്ടത്തിൽ

തിരുവനന്തപുരം: ഉത്തർപ്രദേശിലെ റോഡുകൾ നവീകരിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നല്കിയ നിർദ്ദേശം കഴിഞ്ഞദിവസം വാർത്തയായിരുന്നു. റോഡിലെ കുഴികളെല്ലാം ജൂൺ 15നകം അടയ്ക്കണമെന്നും കുഴികളുള്ള റോഡുകളും വെളിച്ചമില്ലാത്ത തെരുവുകളും സംസ്ഥാനത്തുണ്ടാകരുതെന്നും മുഖ്യമന്ത്രി നിർദ്ദേശം നല്കി. റോഡിലെ കുഴിക്ക് 'ഗഡ' എന്ന വാക്കാണ് അദ്ദേഹം പ്രയോഗിച്ചത്. ഈ വാക്കിന്റെ അർത്ഥം ദേശീയ മാധ്യമങ്ങളടക്കം കഴുത എന്നു തെറ്റായ അർത്ഥം നല്കിയാണ് പ്രയോഗിച്ചത്. ദേശീയ മാധ്യമങ്ങളിൽവന്ന തെറ്റ് അതേപടി പരിപാഷപ്പെടുത്തി മലയാള മാധ്യമങ്ങളും തെറ്റാവർത്തിച്ചു.

പ്രമുഖ ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയ്ക്കുവരെ അബദ്ധംപറ്റി. ഇക്കാര്യം ചൂണ്ടിക്കാട്ടി നവീനകാലത്തെ മാധ്യമപ്രവർത്തനത്തെ രൂക്ഷമായി പരിഹസിച്ചു ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ടിരിക്കുകയാണ് നരേന്ദ്രൻ കേളംകണ്ടത്ത്. ഫിറോഡ് ഗണ്ടിയെ വിവാഹം ചെയ്ത ഇന്ദിരയുടെ പിന്മുറക്കാർ പിന്നീട് ഗാന്ധിക്കുടുംബം എന്ന പേരിൽ അറിയപ്പെടുന്നത് ഉദാഘരണമായി നല്കിയാണ് നരേന്ദ്രൻ തന്റെ പരിഹാരം ആരംഭിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചു. എന്നാൽ മലയാള മാധ്യമങ്ങൾ അതിനു മുതിർന്നില്ല. ചിത്രങ്ങൾ സഹിതമാണ് നരേന്ദ്രൻ തന്റെ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

നരേന്ദ്രൻ കേളംകണ്ടത്തിന്റെ പോസ്റ്റ്:

ഗണ്ടിയിൽ നിന്നും ഗാന്ധിയിലേക്ക് പരിണാമം സംഭവിച്ച പോലെയായി യോഗി ആദിത്യനാദിന്റെ 'ഗഡ' പ്രയോഗത്തെ ആംഗലേയ മാധ്യമങ്ങൾ തർജ്ജമിച്ചപ്പോൾ.
ഹിന്ദി ഭാഷയിലെ കുഴി എന്ന പദത്തെ ഇവർ എല്ലാം ചേർന്ന് കഴുതകൾ ആക്കി...

എന്തായാലും ഏകപിതൃത്വം അവകാശപ്പെടാവുന്ന വിധം ടൈംസ് ഓഫ് ഇന്ത്യ അക്കാര്യത്തിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ ആംഗലേയ മാധ്യമങ്ങളിൽ വന്ന ആ വാർത്ത അതെ പടി കോപ്പി പേസ്റ്റ് എടുത്തു മലയാളത്തിൽ തർജ്ജമിച്ച മാതൃഭൂമി അടക്കം ചിലർക്ക് തോന്ന്യാസം കാണിച്ചതിൽ തരിമ്പും ഖേദവുമില്ല ...

ഇതല്ലേ മലയാള മാധ്യമ മലരന്മാരുടെ സ്വഭാവ വിശേഷങ്ങൾ എന്നതും അതുകൊണ്ടാണ് ഇവരെ നാലാം ലിംഗജീവികൾ എന്ന് സാമാന്യ ജനം വിളിക്കുന്നതെന്നും ഉളുപ്പില്ലാത്ത ഇവർ അറിഞ്ഞിട്ടും അറിഞ്ഞിട്ടും ബഹുപിതൃത്വ താത്വീക വിചാരത്തിൽ ലയിച്ചുവശാവുകയും ചെയ്യുന്നത് ...

നായ്ക്കാഷ്ടത്തിലെ നാടവിരകൾ ആയ മലയാള മാധ്യമ ലോകത്തെ ഇത്തരം ചിലരെ നാം തിരിച്ചറിയാതെ പോവരുത്. ഇക്കാര്യത്തിൽ എന്നല്ല, ഏതു കാര്യത്തിൽ ആയാലും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP