Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രധാനമന്ത്രി നരേന്ദ്ര മോദി ആനിമേഷനിലും! രാജ്യാന്തര യോഗാ ദിനത്തോടനുബന്ധിച്ച് 'ത്രികോണാസനം' വിവരിക്കുന്ന വീഡിയോ ട്വീറ്റ് ചെയ്ത് മോദി; 'യോഗയിലേക്ക് ജനങ്ങളെ ആകർഷിക്കാനും ജീവിതചര്യയാക്കാൻ പ്രേരിപ്പിക്കുന്നതിനുമാണ് വീഡിയോയെന്ന്' കുറിപ്പ്; ജൂൺ 21ന് നടക്കുന്ന യോഗാ ദിനത്തിൽ ഡൽഹിയിലും ഷിംലയിലും മൈസൂരുവിലുമടക്കം ഒരുക്കുന്നത് വിപുലമായ പരിപാടികൾ

പ്രധാനമന്ത്രി നരേന്ദ്ര മോദി ആനിമേഷനിലും! രാജ്യാന്തര യോഗാ ദിനത്തോടനുബന്ധിച്ച് 'ത്രികോണാസനം' വിവരിക്കുന്ന വീഡിയോ ട്വീറ്റ് ചെയ്ത് മോദി; 'യോഗയിലേക്ക് ജനങ്ങളെ ആകർഷിക്കാനും ജീവിതചര്യയാക്കാൻ പ്രേരിപ്പിക്കുന്നതിനുമാണ് വീഡിയോയെന്ന്' കുറിപ്പ്; ജൂൺ 21ന് നടക്കുന്ന യോഗാ ദിനത്തിൽ ഡൽഹിയിലും ഷിംലയിലും മൈസൂരുവിലുമടക്കം ഒരുക്കുന്നത് വിപുലമായ പരിപാടികൾ

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: രണ്ടാം വരവിന്റെ തിളക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തിളങ്ങി നിൽക്കുന്ന വേളയിലാണ് ഈ വർഷത്തെ രാജ്യാന്തര യോഗാ ദിനവും വൻ ആഘോഷമാക്കാൻ സർക്കാർ ഒരുങ്ങുന്നത്. ഇതിന്റെ വരവറിയിച്ചാണ് നരേന്ദ്ര മോദി ആനിമേറ്റഡ് വീഡിയോ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചിരിക്കുന്നത്. ത്രികോണാസനം എങ്ങനെയെന്ന് ആനിമേഷനിലൂടെ വിവരിക്കുന്ന വീഡിയോയാണ് പ്രധാനമന്ത്രി പങ്കുവെച്ചത്. യോഗയിലേക്കു ജനങ്ങളെ ആകർഷിക്കാനും ജീവിതചര്യയാക്കാൻ പ്രേരിപ്പിക്കുന്നതിനുമാണ് ഇങ്ങനെയൊരു വിഡിയോയെന്നു പ്രധാനമന്ത്രി പറഞ്ഞു.

ഈ മാസം 21നാണ് അന്താരാഷ്ട്ര യോഗാദിനം. ട്വീറ്റിൽ മോദിയുടെ വാക്കുകളിങ്ങനെ: ജൂൺ 21 യോഗാദിനമായി നമ്മൾ ആചരിക്കുകയാണ്. എല്ലാവരും ജീവിതത്തിലെ അവിഭാജ്യഘടകമായി യോഗയെ മാറ്റുകയും മറ്റുള്ളവരെ അതിനായി പ്രേരിപ്പിക്കുകയും വേണം. അത്യത്ഭുത ഗുണങ്ങളാണ് യോഗയ്ക്കുള്ളത്. ഇതാ ത്രികോണാസനത്തിന്റെ വിഡിയോ'

ഡൽഹി, ഷിംല, മൈസൂരു, അഹമ്മദാബാദ് എന്നിവിടങ്ങളിൽ യോഗ ദിനത്തോട് അനുബന്ധിച്ച് നിരവധി പരിപാടികളാണ് സർക്കാർ ആസൂത്രണം ചെയ്തിട്ടുള്ളത്. രണ്ടാം നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ എത്തിയതിനു ശേഷമുള്ള ആദ്യത്തെ വലിയ സർക്കാർ പരിപാടിയാകും ഇത്. കഴിഞ്ഞ വർഷത്തെ യോഗാദിനത്തോട് അനുബന്ധിച്ചും സമാനമായ വിഡിയോ മോദി പോസ്റ്റ് ചെയ്തിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP