Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202006Sunday

ഇത് നരേന്ദ്ര മോദിയുടെ വാക്ക്: 'പാപം' ചെയ്യില്ല! 'കൈക്കൂലി' വാങ്ങില്ല അമ്മയ്ക്ക് കൊടുത്ത വാക്ക്; ഹിമാലയ വാസത്തിനും വനവാസത്തിനും ശേഷം മോദിയുടെ പുത്തൻ വെളിപ്പെടുത്തൽ; അമ്മയ്ക്ക് സന്തോഷമായത് പ്രധാനമന്ത്രി ആയപ്പോഴല്ല, ഗുജറാത്ത് മുഖ്യമന്ത്രി ആയപ്പോഴെന്നും മോദി

ഇത്  നരേന്ദ്ര മോദിയുടെ വാക്ക്: 'പാപം' ചെയ്യില്ല! 'കൈക്കൂലി' വാങ്ങില്ല അമ്മയ്ക്ക് കൊടുത്ത വാക്ക്; ഹിമാലയ വാസത്തിനും വനവാസത്തിനും ശേഷം മോദിയുടെ പുത്തൻ വെളിപ്പെടുത്തൽ; അമ്മയ്ക്ക് സന്തോഷമായത് പ്രധാനമന്ത്രി ആയപ്പോഴല്ല, ഗുജറാത്ത് മുഖ്യമന്ത്രി ആയപ്പോഴെന്നും മോദി

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: ഇന്ത്യയുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴല്ല മറിച്ച്ഗുജറാത്തിലെ മുഖ്യമന്ത്രി ആയപ്പോഴാണ് തന്റെ അമ്മ ഏറ്റവും അധികം സന്തോഷിച്ചതെന്ന് നരേന്ദ്ര മോദി. ഗുജറാത്ത് മുഖ്യമന്ത്രിയായ സമയത്ത് തന്റെ ജോലിയെന്താണെന്ന് അമ്മയ്ക്ക് അറിയില്ലായിരുന്നു.ഹ്യൂമൻസ് ഓഫ് ബോംബെയ്ക്കു നൽകിയ അഭിമുഖത്തിലാണു പ്രധാനമന്ത്രി അമ്മയെ കുറിച്ച് വാചാലനായത്. ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്നോടിയായി തന്റെ അമ്മയെ കാണാൻ എത്തിയ ദിവസം ഒർക്കുകയായിരുന്നു നരേന്ദ്ര മോദി.

'ഒട്ടേറെ പേർ എന്നോട് ചോദിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയായ സമയത്ത് അമ്മയുടെ പ്രതികരണം എന്തായിരുന്നുവെന്ന്. പക്ഷേ അപ്പോഴേക്കും മോദി പ്രചരണം വലിയ തോതിൽ ഉയർന്നു കഴിഞ്ഞിരുന്നു. എന്റെ ഫോട്ടേ പതിപ്പിച്ച പോസ്റ്ററുകൾ വ്യാപകമായി പ്രചരിക്കാൻ തുടങ്ങി. പക്ഷേ ഞാൻ വിശ്വസിക്കുന്നത് അമ്മ ഏറ്റവും കൂടുതൽ സന്തോഷവദിയാകാൻ നാഴിക കല്ലായത് ഞാൻ ഗുജറാത്ത് മുഖ്യമന്ത്രി ആയപ്പോഴാണ്' -മോദി പറഞ്ഞു.

ഗുജറാത്ത് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുന്ന സമയത്ത് താൻ ഡൽഹിയിലായിരുന്നുവെന്നും അവിടെ വച്ചാണ് വിജയിച്ച വിവരം അറിയുന്നതെന്നും മോദി പറഞ്ഞു. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി അഹമ്മദാബാദിൽ പോയി അമ്മയെ കണ്ടു. ശേഷമാണ് അഹമ്മദാബാദിൽ ആഘോഷ പരിപാടികൾ ആരംഭിച്ചത്. പക്ഷേ അപ്പോഴേക്കും ഹീരാബെൻ മോദി അറിഞ്ഞിരുന്നു തന്റെ മകൻ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആയെന്ന്.

'അമ്മ എന്നെ ഒന്നു നോക്കി. ശേഷം കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു. നീ തിരികെ ഗുജറാത്തിലേയ്ക്ക് എത്തുമല്ലോ അതാണ് എന്റെ സന്തോഷമെന്ന്'. ഭൂരിഭാഗം അമ്മമാരും അങ്ങനെയാണ്. ചുറ്റും എന്തോക്കെ നടക്കുന്നാലും അവർക്ക് മക്കൾ അടുത്തുണ്ടാവണം എന്നുമാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

എന്തു ചെയ്താലും ഒരിക്കലും കൈക്കൂലി വാങ്ങരുത്, ആ പാപം ചെയ്യരുതെന്നാണ് തന്റെ അമ്മ ആ ദിവസം പറഞ്ഞതെന്നും മോദി വ്യക്തമാക്കി. 'ആ വാക്കുകൾ എന്നെ വല്ലാതെ വേദനിപ്പിച്ചു. കാരണം തന്റെ ജീവിതകാലം മുഴുവനും ദാരിദ്ര്യത്തിൽ കഴിഞ്ഞ സ്ത്രീ. ആവശ്യമുള്ളതൊന്നും തന്നെ ലഭിച്ചിട്ടില്ലാത്തയാൾ അത്രയും വലിയൊരു നിമിഷത്തിൽ പറഞ്ഞത് കൈക്കൂലി വാങ്ങരുതെന്നാണ്'- മോദി പറഞ്ഞു.

പ്രധാനമന്ത്രി സ്ഥാനത്ത് ഇരിക്കുന്നയാൾ സത്യസന്ധനായിരിക്കാൻ പരിശ്രമിക്കുകയും രാജ്യത്തിനു വേണ്ടി പ്രവർത്തിക്കണമെന്നതുമാണു പ്രധാനമെന്നും മോദി പറഞ്ഞു.ഹ്യൂമൻസ് ഓഫ് ബോംബെയുടെ അഭിമുഖത്തിന്റെ നാലാമതു ഭാഗമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ആകെ അഞ്ച് ഭാഗമാണ് അഭിമുഖം. നേരത്തേയുള്ള ഭാഗങ്ങളിൽ കുട്ടിക്കാലവും ബിജെപി, ആർഎസ്എസ് സംഘടനകളുമായുള്ള അടുപ്പവും, ഹിമാലയ വാസവും വനവാസുമൊക്കെയാണു പ്രധാനമന്ത്രി വിവരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP