Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'മഹാദേവൻ കനിഞ്ഞിരിക്കുന്നു അവളുടെ പിടി എന്റെ ശരീരത്തിൽ നിന്നും വിടുകയാണ്; അത്ര പെട്ടന്ന് ഇഡ്ഢലിയും സാമ്പാറുമാകില്ലെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു' ; ടെൻ ഇയർ ചാലഞ്ചിന്റെ സമയത്ത് സമൂഹ മാധ്യമത്തിൽ വൈറലാകുന്നത് നന്ദുവിന്റെ 'മഹാദേവാ ചാലഞ്ച്' ! ക്യാൻസറിനോട് പട പൊരുതുന്ന നന്ദു പങ്കുവച്ചത് രണ്ടു മാസം മുൻപുള്ള തന്റെ ചിത്രം ഉൾപ്പടെയുള്ള കുറിപ്പ്

'മഹാദേവൻ കനിഞ്ഞിരിക്കുന്നു അവളുടെ പിടി എന്റെ ശരീരത്തിൽ നിന്നും വിടുകയാണ്; അത്ര പെട്ടന്ന് ഇഡ്ഢലിയും സാമ്പാറുമാകില്ലെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു' ; ടെൻ ഇയർ ചാലഞ്ചിന്റെ സമയത്ത് സമൂഹ മാധ്യമത്തിൽ വൈറലാകുന്നത് നന്ദുവിന്റെ 'മഹാദേവാ ചാലഞ്ച്' ! ക്യാൻസറിനോട് പട പൊരുതുന്ന നന്ദു പങ്കുവച്ചത് രണ്ടു മാസം മുൻപുള്ള തന്റെ ചിത്രം ഉൾപ്പടെയുള്ള കുറിപ്പ്

മറുനാടൻ ഡെസ്‌ക്‌

കാൻസർ എന്നാൽ ഏതാണ്ട് മാറാ വ്യാധിയാണെന്ന് കരുതി ജീവിതം തള്ളി നീക്കുന്ന രോഗികളുടെ എണ്ണം വർധിച്ചു വരുന്ന അവസരത്തിലാണ്  രോഗത്തോട് പടപൊരുതി കയറിവരുന്ന നന്ദു തന്റെ സ്വന്തം അനുഭവം ഏവരുമായി പങ്കുവയ്ച്ച് പ്രചോദനമാകുന്നത്. താൻ രോഗശാന്തി നോടുകയാണ് എന്ന വിവരമാണ് നന്ദു തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്. മഹാദേവ ഭക്തനായ നന്ദു തന്റെ പ്രിയ ദൈവത്തോട് നന്ദി പറഞ്ഞാണ് തന്റെ ചിത്രങ്ങൾ ഉൾപ്പെടയുള്ള കുറിപ്പ് പങ്കുവയ്ക്കുന്നത്.

അത്ഭുതം സംഭവിച്ചിരിക്കുന്നു... മഹാദേവൻ കനിഞ്ഞിരിക്കുന്നു... പ്രിയമുള്ളവരേ എന്നിൽ നിന്ന് നിങ്ങൾ കേൾക്കാൻ കൊതിച്ച വാക്കുകൾ ഞാൻ ഉറക്കെ വിളിച്ചു പറയുന്നു... മനസ്സും മഹാദേവനും ഒന്നിച്ചപ്പോൾ ഞാൻ രോഗ വിമുക്തനായി തുടങ്ങിയിരിക്കുന്നു.. എന്റെ ശരീരത്തിൽ നിന്നും അവളുടെ പിടി അയയുകയാണ്
ശ്വാസകോശത്തിലെ ക്യാൻസർ കുത്തുകൾ അത്ഭുതകരമായി ചുരുങ്ങിയിരിക്കുന്നു.- നന്ദു ഫേസ്‌ബുക്കിൽ കുറിച്ചു. പോരാട്ടം ഇനിയും തുടരുമെന്നും നന്ദു പറയുന്നു.

നന്ദുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം;

അത്ഭുതം സംഭവിച്ചിരിക്കുന്നു...
മഹാദേവൻ കനിഞ്ഞിരിക്കുന്നു...
പ്രിയമുള്ളവരേ എന്നിൽ നിന്ന് നിങ്ങൾ കേൾക്കാൻ കൊതിച്ച വാക്കുകൾ ഞാൻ ഉറക്കെ വിളിച്ചു പറയുന്നു...
മനസ്സും മഹാദേവനും ഒന്നിച്ചപ്പോൾ ഞാൻ രോഗ വിമുക്തനായി തുടങ്ങിയിരിക്കുന്നു..
എന്റെ ശരീരത്തിൽ നിന്നും അവളുടെ പിടി അയയുകയാണ്
ശ്വാസകോശത്തിലെ ക്യാൻസർ കുത്തുകൾ അത്ഭുതകരമായി ചുരുങ്ങിയിരിക്കുന്നു..
പ്രിയമുള്ളവരുടെ പ്രാർത്ഥനയിൽ ഞാൻ വീണ്ടും ഉണർന്നെഴുന്നേറ്റിരിക്കുന്നു..
വൈദ്യശാസ്ത്രവും ദൈവശാസ്ത്രവും തമ്മിൽ ചേരുമ്പോൾ ചില സമയത്ത് അത്ഭുതങ്ങൾ സംഭവിക്കും...
എന്റെ കാര്യത്തിൽ അത് സംഭവിച്ചിരിക്കുന്നു...
പെട്ടെന്ന് പാളം തെറ്റിയ തീവണ്ടി പോലെ ദുരിതക്കയത്തിൽ വീഴുന്നവർക്ക് ആത്മവിശ്വാസവും സഹായവും ആകാൻ മാറ്റി വയ്ക്കുകയാണ് ഈ ജന്മം..
അതാണ് സർവ്വേശ്വരന്റെ തീരുമാനം...
ഒപ്പം എനിക്ക് വേണ്ടി മനമുരുകിയ നന്മമനസ്സുകൾക്ക് മുന്നിലും മഹാദേവന്റെ മുന്നിലും ഞാൻ സാഷ്ടാംഗം നമസ്‌കരിക്കുന്നു...
അനുഗ്രഹിക്കുക
NB 1: ഇതുവരെയുള്ള യുദ്ധത്തിൽ ഞാൻ ജയിച്ചിരിക്കുന്നു..
യുദ്ധം തുടരും..
NB 2 : ഞാൻ അങ്ങനെ പെട്ടെന്നൊന്നും ഇഡ്ഡലിയും സാമ്പാറും ആകില്ലെന്ന് ഇതിനാൽ അറിയിച്ചു കൊള്ളുന്നു..

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP