Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തെന്നിന്ത്യൻ സുന്ദരി നമിത ബിജെ.പിയിൽ ചേർന്നെന്ന വാർത്ത വന്നതോടെ നമിതാ പ്രമോദിന് ആശംസയുമായി സംഘമിത്രങ്ങൾ; ധ്വജ പ്രണാമം നമിതാ ജീ തുടങ്ങി; സംഘമിത്രം കാവലുണ്ടെന്ന് വരെ കമന്റ്; നമിതയുടെ സിനിമ ബഹിഷ്‌കരിക്കുമെന്ന് മറ്റൊരു വിഭാഗം; ആളുമാറിയെന്ന് പിടി കിട്ടിയതോടെ ശുു... ശു... ആള് മാറിയെന്ന് ട്രോൾ കമന്റുകളും; സോഷ്യൽ മീഡിയയിൽ നമിതയാണ് താരം

തെന്നിന്ത്യൻ സുന്ദരി നമിത ബിജെ.പിയിൽ ചേർന്നെന്ന വാർത്ത വന്നതോടെ നമിതാ പ്രമോദിന് ആശംസയുമായി സംഘമിത്രങ്ങൾ; ധ്വജ പ്രണാമം നമിതാ ജീ തുടങ്ങി; സംഘമിത്രം കാവലുണ്ടെന്ന് വരെ കമന്റ്; നമിതയുടെ സിനിമ ബഹിഷ്‌കരിക്കുമെന്ന് മറ്റൊരു വിഭാഗം; ആളുമാറിയെന്ന് പിടി കിട്ടിയതോടെ ശുു... ശു... ആള് മാറിയെന്ന് ട്രോൾ കമന്റുകളും; സോഷ്യൽ മീഡിയയിൽ നമിതയാണ് താരം

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: തെന്നിന്ത്യയിലെ സൂപ്പർതാരം നമിത കഴിഞ്ഞ ദിവസമാണ് ബിജെപിയിൽ ചേർന്നത്. ദേശീയ മാധ്യമങ്ങൾ ഉൾപ്പടെ നമിതയുടെ ബിജെപി രംഗ്രവേശനം വാർത്തയാക്കിയതിന് പിന്നെലെ നടി നമിതാ പ്രമോദിന് ആശംസയുമായി ബി.ജെപി പ്രവർത്തകർ രംഗത്തെത്തിയിരിക്കുന്നത്. 'നടി നമിത ബിജെപിയിൽ ചേർന്നു' എന്ന വാർത്താ തലക്കെട്ട് കണ്ടതെയുള്ളു രണ്ടാമത് ഒന്നാലോചിക്കാതെ നമിതാ പ്രമോദിന്റെ ഫേസ്‌ബുക്ക് പേജിലെത്തി സംഘമിത്രങ്ങൾ ആശംസയും അറിയിച്ചു.

ധ്വജ പ്രണാമം, നല്ല തീരുമാനം, ഭാരതാ മാതാ കി ജയ്, തുടങ്ങി സംഘമിത്രങ്ങൾ താരത്തിന് ആശംസാ പ്രവാഹവുമായി രംഗത്തെത്തുകയാണ്. കാര്യമറിയാത്ത നടി വസ്തുത ്അറിഞ്ഞെങ്കിലും ഇതിനെ ക്കുറിച്ച് ഇതുവരെ പ്രപതികരിച്ചിട്ടില്ല. അതേ സമയം വാർത്തയുടെ മുക്കും മൂലയും കേട്ട് നമിതാ പ്രമോദിന് ആശംസയുമായി രംഗത്തെത്തുകയാണ് സോഷ്യൽ മീഡിയ മുഴുവൻ.

നമിത പ്രമോദിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്. നമിത നവംബർ 27 ന് ടൈംലിനിലിട്ട ഒരു പോസ്റ്റിന് താഴെയാണ് കമന്റുകൾ അധികവും വന്നിരിക്കുന്നത്. നമിതയെ 'ജി' എന്ന് അഭിസംബോധന ചെയ്തുള്ള കമന്റുകൾ കാണാം. 'ധ്വജ പ്രണാമം! ധൈര്യമായി മുന്നോട്ടു പോകുക. സംഘം കാവലുണ്ട്' എന്നാണ് ഒരു കമന്റ്.

'സംഘപ്രസ്ഥാനത്തിന്റെ തിരുനെറ്റിയിൽ മറ്റൊരു പൊൻതൂവൽ കൂടി' എന്ന് മറ്റൊരാൾ കമന്റിട്ടു. നമിതയെ കാത്ത് ഗവർണർ സ്ഥാനമുണ്ടെന്നും, നല്ല തീരുമാനമെന്നും, ഇനി നമിതയുടെ സിനിമ കാണില്ലെന്നും വരെ പറഞ്ഞവരുമുണ്ട്. കമന്റിട്ടവർക്ക് ആളുമാറിപ്പോയെന്ന് തിരുത്തിയവരുമുണ്ട്. സംഭവം ആളുമാറിയതാണെന്ന് അറിഞ്ഞതോടെ ശു... ശുു... ആളുമാറി എന്ന കമന്റും എത്തുന്നുണ്ട്.,,!

 

ഭർത്താവ് വീരേന്ദ്ര ചൗധരിക്കൊപ്പമായിരുന്നു നമിത ബിജെപിയിൽ ചേർന്നത്. ബിജെപി വർക്കിങ് പ്രസിഡന്റ് ജെ പി നഡ്ഡയുടെ സാന്നിധ്യത്തിലാണ് താരം പാർട്ടിയിൽ അംഗത്വമെടുത്തത്. നേരത്തെ അണ്ണാഡിംഎംകെയിൽ നമിത അംഗത്വം എടുത്തിരുന്നു. ഇതിൽ നിന്ന് രാജിവച്ചാണ് നടി ബിജെപിയിൽ ചേർന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അണ്ണാഡിംഎംകെയുടെ താരപ്രാചരകയായിരുന്നു നമിത.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP