Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗൂഗിൾ മാപ്പിന്റെ സ്ട്രീറ്റ് വ്യൂ തേച്ചു! റോഡ് സൈഡിലെ കമിതാക്കളുടെ പ്രണയ ലീലകൾ പുറത്ത്; കിട്ടിയ ദൃശ്യങ്ങൾ ചൂടോടെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് യുവാവ്; പിൻവലിക്കാനാവാതെ തപ്പിതടഞ്ഞ് ഗൂഗിൾ

ഗൂഗിൾ മാപ്പിന്റെ സ്ട്രീറ്റ് വ്യൂ തേച്ചു! റോഡ് സൈഡിലെ കമിതാക്കളുടെ പ്രണയ ലീലകൾ പുറത്ത്; കിട്ടിയ ദൃശ്യങ്ങൾ ചൂടോടെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് യുവാവ്; പിൻവലിക്കാനാവാതെ തപ്പിതടഞ്ഞ് ഗൂഗിൾ

മറുനാടൻ ഡെസ്‌ക്‌

തയ്‌വാൻ; സ്ട്രീറ്റ് വ്യുയിൽ തടഞ്ഞ അസാധാരണമായ ദൃശ്യങ്ങൾ കണ്ടു ഞെട്ടി യുവാവ്. കാട്ടിലൂടെയുള്ള റോഡിൽ മൃഗങ്ങൾ ഇറങ്ങിയിട്ടുണ്ടോയെന്നറിയാനാണ് ഗൂഗിൾ മാപ്പ് ഉപയോഗിച്ച് യുവാവ് സ്ട്രീറ്റ് വ്യു തിരഞ്ഞത്. എന്നാൽ ഗൂഗിൾ നൽകിയ ചിത്രങ്ങൾ കണ്ട് അന്തംവിടുകയായിരുന്നു അയാൾ. റോഡ് സൈഡിൽ നിർത്തിയിട്ട കാറിന്റെ ബോണറ്റിൽ ചാരിനിന്ന് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന കമിതാക്കളുടെ ദൃശ്യങ്ങളാണ് ഗൂഗിൾ യുവാവിന് നൽകിയത്.

ചിത്രം യുവാവ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ സംഭവം വൈറലായി. തായ്‌വാനിലെ തായ്ചുങ് സിറ്റിയിലാണ് സംഭവം. കിയ എസ്‌യുവിയുടെ ബോണറ്റിലായിരുന്നു യുവാവും യുവതിയും ലൈംഗിക ബന്ധത്തിലേർപ്പെട്ടത്. ചിത്രം വൈറലായതോടെ കൃത്യ സ്ഥലം തേടി നിരവധി ആളുകളാണ് ഗൂഗിളിനെ തേടിയെത്തിയത്.പുറത്തുവന്ന ചിത്രങ്ങൾ പിൻവലിക്കാൻ ആവാതെ ഗൂഗിളും കുരുങ്ങി. തായ്ചുങിലെ ഷാന്റിയാൻ റോഡിലെ ദൃശ്യങ്ങളാണ് വൈറലായത്. മലമ്പ്രദേശത്തെ റോഡിൽ കാട്ടുമൃഗങ്ങളുടെ ശല്യം പതിവായതിനാലാണ് യുവാവ് ഗൂഗിൾ സ്ട്രീറ്റ് വ്യൂ ക്യാമറയുടെ സഹായം തേടിയത്.

തായ്ചുങിന്റെ അതിർത്തിയോട് ചേർന്നുള്ള വനത്തിലൂടെയുള്ള പാതയാണ് ഇത്. ചിത്രത്തിലുള്ളവരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഗൂഗിൾ മാപ്പ് ഒരു ഗംഭീര കണ്ടെത്തലാണെന്ന കുറിപ്പോടെയാണ് യുവാവ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. നിരത്തിൽ മൃഗങ്ങളുടെ ശല്യമുണ്ടോയെന്ന് തിരക്കിയ തനിക്ക് ഗൂഗിൾ തന്ന മനോഹര ദൃശ്യങ്ങളെന്നും യുവാവ് കുറിപ്പിൽ വിശദമാക്കുന്നു.

നഗ്‌ന ദൃശ്യങ്ങൾ പങ്കുവക്കുന്നതിലെ പോളിസികൾ അനുസരിച്ച് ചിത്രം പിൻവലിക്കാൻ ഗൂഗിളിന് കഴിയില്ലേയെന്നാണ് നിരവധിയാളുകൾ ചോദിക്കുന്നത്. ഈ ദൃശ്യങ്ങൾ എടുത്ത ക്യാമറ അത് നഗ്‌നദൃശ്യങ്ങളാണെന്ന് തിരിച്ചറിയുന്നത് വരെ ചിത്രം പിൻവലിക്കാനാവില്ലെന്ന് ഗൂഗിൾ വിശദമാക്കുന്നത്. ചിത്രത്തിൽ ആദ്യ കാഴ്ചയിൽ റോഡിൽ നിർത്തിയിട്ടിരിക്കുന്ന എസ്‌യുവി മാത്രമാണ് കാണാൻ സാധിക്കുക. എന്നാൽ ഗൂഗിൾ മാപ്പിന്റെ 360 ഡിഗ്രി ഫീച്ചർ ഉപയോഗിക്കുന്നവർക്കാണ് ചിത്രം ലഭ്യമായതെന്നും ഗൂഗിൾ പറയുന്നു. ട്വിറ്ററിലൂടെയാണ് യുവാവ് ചിത്രം പങ്കുവച്ചത്. ഇത്തരം ചിത്രങ്ങൾ വൈറലാവാതിരിക്കാൻ ഗൂഗിൾ അൽഗോരിതത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തണമെന്നും നിരവധിയാളുകൾ വിമർശിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP