Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202023Friday

'നമുക്ക് നമ്മുടെ സൈനികരോട് ചെയ്യാൻ പറ്റുന്നത് എന്തായാലും ചെയ്യണം; വീട്ടിലിരുന്ന് എനിക്കിപ്പോ ചെയ്യാൻ ഇതേ സാധിക്കുള്ളൂ; നമ്മുടെ സൈനികർക്ക് വേണ്ടി നിങ്ങളും ചെയ്യൂ'; ഇന്ത്യൻ സൈനികർക്ക് പിന്തുണ നൽകാൻ ടിക് ടോക്ക് അക്കൗണ്ട് നീക്കം ചെയ്ത് ഗായകൻ നജീം അർഷാദ്; ടിക്ക് ടോക്കിൽ നിരവധി ഫോളോഴേസുള്ള നജീമിന്റെ ബോയ്‌കോട്ട് ചൈന നിലപാടിന് കയ്യടിച്ചു സൈബർ ലോകവും

'നമുക്ക് നമ്മുടെ സൈനികരോട് ചെയ്യാൻ പറ്റുന്നത് എന്തായാലും ചെയ്യണം; വീട്ടിലിരുന്ന് എനിക്കിപ്പോ ചെയ്യാൻ ഇതേ സാധിക്കുള്ളൂ; നമ്മുടെ സൈനികർക്ക് വേണ്ടി നിങ്ങളും ചെയ്യൂ'; ഇന്ത്യൻ സൈനികർക്ക് പിന്തുണ നൽകാൻ ടിക് ടോക്ക് അക്കൗണ്ട് നീക്കം ചെയ്ത് ഗായകൻ നജീം അർഷാദ്; ടിക്ക് ടോക്കിൽ നിരവധി ഫോളോഴേസുള്ള നജീമിന്റെ ബോയ്‌കോട്ട് ചൈന നിലപാടിന് കയ്യടിച്ചു സൈബർ ലോകവും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ലഡാക്കിൽ ഇന്ത്യൻ യുദ്ധത്തിന്റെ വക്കിലാണ്. അതിർത്തിയിൽ ഇന്ത്യയുടെ സ്ഥലം കൈയേറിയ ചൈനീസ് സേന പിന്മാറാനുള്ള ഒരുക്കമില്ലെന്നാണ് വ്യക്തമാകുന്നത്. അതുകൊണ്ട് തന്നെ രാജ്യത്തിന്റെ മണ്ണു കാക്കാൻ വേണ്ടി നിലയുറപ്പിച്ചിരിക്കയാണ് ആയിരക്കണക്കിന് സൈനികർ. ഈ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ബോയിക്കോട്ട് ചൈന പ്രക്ഷോഭം കൊടുമ്പിരി കൊണ്ടിരിക്കയാണ്. ഈ സാഹചര്യത്തിൽ ചൈനയുടെ ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കുക എന്ന ആഹ്വാനം വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി സ്മാർട്‌ഫോണുകൾ ഉൾപ്പെടുന്ന ചൈനീസ് ഉത്പന്നങ്ങളും മൊബൈൽ ആപ്പുകളും വരെ നീക്കം ചെയ്യാനുള്ള ആഹ്വാനവും രാജ്യവ്യാപകമായി പ്രചരിക്കുന്നു.

ഇപ്പോഴിതാ ഇന്ത്യൻ സൈനികർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മലയാളി പിന്നണി ഗായകൻ നജീം അർഷാദ് തന്റെ ടിക് ടോക്ക് അക്കൗണ്ട് നീക്കം ചെയ്തിരിക്കുന്നു. ടിക് ടോക്ക് ഡിലീറ്റ് ചെയ്യുകയാണ്, ജയ്ഹിന്ദ് എന്ന കുറിപ്പും ടിക് ടോക്ക് അക്കൗണ്ട് നീക്കം ചെയ്യുന്നതിന്റെ കൺഫർമേഷൻ മെസേജിന്റെ സ്‌ക്രീൻഷോട്ടും അദ്ദേഹം തന്റെ ഫേസ്‌ബുക്ക് പേജിൽ പങ്കുവെച്ചു.

ബൈറ്റ് ഡാൻസ് എന്ന ചൈനീസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ഹ്രസ്വ വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക്ക്. ചൈനാ ബന്ധത്തിന്റെ പേരിൽ ആഗോള തലത്തിൽ സംശയമുനയിൽ നിൽക്കുന്ന ടിക് ടോക്ക് ആപ്ലിക്കേഷന് ഇന്ത്യയിലെ സമീപകാല സംഭവവികാസങ്ങൾ വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ടിക് ടോക്കിന്റെ ആഗോള ഉപയോക്താക്കളിൽ ഏറ്റവും അധികം പേർ ഇന്ത്യയിൽ നിന്നുള്ളവരാണ്.

നജീമിന്റെ തീരുമാനത്തെ അനുകൂലിച്ചും പരിഹസിച്ചും നിരവധി കമന്റുകളാണ് ഫേസ്‌ബുക്കിൽ വന്നത്. 'നമുക്ക് നമ്മുടെ സൈനികരോട് ചെയ്യാൻ പറ്റുന്നത് എന്തായാലും ചെയ്യണം. വീട്ടിലിരുന്ന് എനിക്കിപ്പോ ചെയ്യാൻ ഇതേ സാധിക്കുള്ളൂ. നമ്മുടെ സൈനികർക്ക് വേണ്ടി നിങ്ങളും ചെയ്യൂ', പോസ്റ്റിന് താഴെ വന്നൊരു കമന്റിന് നജീം നൽകിയ ഒരു മറുപടിയാണിത്.

സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ നജീം അർഷാദ് നിരവധി സൂപ്പർഹിറ്റ് ചലച്ചിത്ര ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. നജീമിനെ കൂടാതെ നിരവധി മലയാള ചലച്ചിത്ര പ്രവർത്തകർക്ക് ടിക് ടോക്കിൽ അക്കൗണ്ടുണ്ട്. ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതോടെയാണ് ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കണമെന്ന ക്യാംപെയിൻ രാജ്യത്ത് ശക്തമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP