Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാസ്‌ക് ധരിക്കാത്തതിന് 800 രൂപ പിഴ; വാങ്ങിയത് 500; റെസീപ്റ്റിൽ 100; യാത്രക്കിടെ മലയാളി കുടുംബത്തെ പിഴ ചുമത്തി കബളിപ്പിച്ചത് മൈസൂരു പൊലീസ്; ഫേസ്‌ബുക്ക് പേജിൽ ഷെയിം ഓൺ യു മൈസൂർപൊലീസ് ഹാഷ് ടാഗിട്ട് പൊങ്കാല

മാസ്‌ക് ധരിക്കാത്തതിന് 800 രൂപ പിഴ;  വാങ്ങിയത് 500; റെസീപ്റ്റിൽ 100; യാത്രക്കിടെ മലയാളി കുടുംബത്തെ പിഴ ചുമത്തി കബളിപ്പിച്ചത് മൈസൂരു പൊലീസ്; ഫേസ്‌ബുക്ക് പേജിൽ ഷെയിം ഓൺ യു മൈസൂർപൊലീസ് ഹാഷ് ടാഗിട്ട് പൊങ്കാല

മറുനാടൻ മലയാളി ബ്യൂറോ

മൈസൂർ: യാത്രയ്ക്കിടെ മാസ്‌ക് ധരിക്കാത്തതിന് പിഴ ചുമത്തി മലയാളി കുടുംബത്തെ കബളിപ്പിച്ച മൈസൂരു പൊലീസിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ പ്രതിഷേധം കടുക്കുന്നു. മൈസൂരു സിറ്റി പൊലീസിന്റെ ഫേസ്‌ബുക്ക് പേജിലാണ് ഷെയിം ഓൺ യു മൈസൂർ പൊലീസ് എന്ന ഹാഷ് ടാഗിൽ പ്രതിഷേധം രേഖപ്പെടുത്തുന്നത്. മാസ്‌ക് ധരിക്കാത്തതിന് 500 രൂപ പിഴ വാങ്ങിയിട്ട് റെസീപ്റ്റിൽ 100 എന്ന് രേഖപ്പെടുത്തിയാണ് മലയാളി കുടുംബത്തെ മൈസൂരു പൊലീസിലെ ഉദ്യോഗസ്ഥൻ കബളിപ്പിച്ചത്.

ചാമുണ്ഡി ഹിൽ പോകുംവഴി വാഹനത്തിനുള്ളിൽ മാസ്‌ക് ധരിച്ചില്ലെന്ന് ആരോപിച്ച് യുവാവിനെയും സുഹൃത്തിനെയും പൊലീസ് ഉദ്യോഗസ്ഥൻ തടഞ്ഞത്. മാസ്‌കിന്റെ പേരിൽ ഫൈനായി 800 രൂപ വേണമെന്ന് ആവശ്യപ്പെട്ടു. വാഹനത്തിനുള്ളിലാണ്, ഗ്ലാസ് തുറന്നിട്ടില്ലെന്ന് പറഞ്ഞപ്പോൾ പൊലീസുകാരൻ 500 രൂപ ഫൈൻ മതിയെന്ന് പറഞ്ഞു.

കുടുംബമായി യാത്ര ചെയ്യുന്നതിനാൽ മറ്റു ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ 500 രൂപ കൊടുത്തു. എന്നാൽ അതിന്റെ റിസീപ്റ്റ് നൽകാൻ ഉദ്യോഗസ്ഥൻ തയ്യാറായില്ല. വീണ്ടും ചോദിച്ചപ്പോൾ നൽകി, എന്നാൽ അതിൽ 500ന് പകരം രേഖപ്പെടുത്തിയത് 100 രൂപയാണെന്ന് യുവാവ് പറയുന്നു.

യാത്രക്കിടയിലുണ്ടായ അനുഭവത്തെക്കുറിച്ച് സഞ്ചാരി ഗ്രൂപ്പിൽ പറയുന്നത് ഇങ്ങനെ: കഴിഞ്ഞ ആഴ്ച ഫാമിലിയുമായി മൈസൂർ പോയപ്പോൾ ഉണ്ടായ ഒരനുഭവം. ഞങ്ങൾ 2-ഫാമിലി (Total 4adults പ്ലസ് ടുകുട്ടികൾ), വയനാട് കറങ്ങി മൈസൂർ പോയപ്പോൾ വൈകീട്ട് ചാമുണ്ഡി ഹിൽ വ്യൂ പോയിന്റ് കാണാൻ പുറപ്പെട്ടതായിരുന്നു. ആ റോഡിൽ കയറിയപ്പോൾത്തെക്കും മൈസൂർ പൊലീസ് ഞങ്ങളുടെ കാറിനു കൈ കാണിച്ചു നിർത്തി.

ഞങ്ങൾ വിൻഡോ ഗ്ലാസ് താഴ്‌ത്തി, ആ പൊലീസ്‌കാരൻ അതുവഴി അകത്തു നോക്കി കന്നഡ ഭാഷയിൽ നമ്മളോട് എന്തൊക്കെയോ പറഞ്ഞു. അതിൽ മനസ്സിലായ വാക്ക് 'മാസ്‌ക്' എന്നത് മാത്രാണ്. നമ്മൾക്കു മനസ്സിലായി കാറിനുള്ളിൽ മാസ്‌ക് ധരിക്കാത്തതാണ് പ്രശ്നം എന്നുള്ളത് (മൈസൂറിൽ കാൽനട യാത്രക്കാരോ സാധനങ്ങൾ വാങ്ങിക്കുന്നവരോ, കച്ചവടക്കാരോ ആരും മാസ്‌ക് ധരിച്ചതായി കാണാറില്ല).

പിന്നീട് അയാൾ receipt ബുക്ക് കയ്യിൽ എടുത്ത് വണ്ടി നമ്പരൊക്കെ നോട്ട് ചെയ്യുന്നത് കണ്ടു, RS .800/- ഫൈൻ അടക്കണമെന്ന് പറഞ്ഞു (അതുമാത്രം അയാൾ ഇംഗ്ലീഷും മലയാളവും ചേർത്ത് പറഞ്ഞു). ഞങ്ങൾ വാഹനത്തിനാകാത്താണ്, ഗ്ലാസ് ക്ലോസ് ചെയ്താണ് എന്നൊക്ക നമ്മൾകു വശമുള്ള മലയാളവും ഇംഗ്ലീഷും ഹിന്ദിയും ചേർത്ത് പറഞ്ഞു അതാണേൽ അയാൾക്ക് മനസ്സിലാവുന്നുമില്ല (അറിയാത്ത പോലെ അഭിനയിക്കുകയാണോ എന്നറിയില്ല).

അവസാനം 500/- കൊടുക്കണം എന്ന് പറഞ്ഞു, ഫാമിലി കൂടെയുള്ള ഭയത്താൽ കൂടുതൽ സംസാരിക്കാൻ നിൽക്കാതെ നമ്മളതുകൊടുത്തു. അദ്ദേഹം receipt മുറിച്ചിട്ട് അയാളുടെ കയ്യിൽ തന്നെ വെക്കാൻ ശ്രമിച്ചു, വീണ്ടും ചോദിച്ച കാരണത്താൽ അത് തന്നു. നോക്കിയപ്പോൾ വെറും 100/-രൂപ മാത്രേ എഴുതീട്ടുള്ളു. നമ്മള് പിന്നെ കൂടെ ഫാമിലിയുള്ള കാരണത്താൽ വീണ്ടും സംസാരിക്കാൻ നിന്നില്ല, എല്ലാ തെറിവിളികളും മനസ്സിൽ അടക്കി യാത്ര തുടർന്നു...

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP