Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

തലയണ മന്ത്രം' സിനിമയുടെ ലൊക്കേഷനിൽ വച്ച് പരമരസികൻ പ്രണയം കണ്ടുപിടിച്ചത് ഒരു ഡിക്റ്റക്റ്റീവിന്റെ വൈഭവത്തോടെ ശ്രീനിവാസൻ; സത്യൻ അന്തിക്കാടിനും പ്രണയം പിടികിട്ടിയപ്പോൾ താരജോഡികൾ വിവാഹത്തിലേക്ക്'; അപരന്റെ സെറ്റിൽ ആദ്യമായി അരങ്ങേറ്റം കുറിയിക്കുമ്പോൾ പാർവതിയുടെ പതിനഞ്ചാമത്തെ ചിത്രം; സിനിമയിലെ ആ രഹസ്യ പ്രണയം പിന്നീട് വിവാഹത്തിലേക്കും; അപരനും അശ്വതിയും ജീവിതത്തിലേക്ക് കടന്നു വന്നിട്ട് 28 വർഷമെന്ന് കുറിച്ച് ജയറാം; ആശംസ നേർന്ന് ആരാധകരും

മറുനാടൻ മലയാളി ബ്യൂറോ

ലയാളത്തിന്റെ എക്കാലത്തേയും മാതൃകാ ദമ്പതികളാണ് ജയറാമും പാർവ്വതിയും. 28 വർഷങ്ങൾക്ക് മുൻപ് 1992 സെപ്റ്റംബറിലായിരുന്നു ഇരുവരുടേയും വിവാഹം നടന്നത്. 1998ൽ പുറത്തിറങ്ങിയ അപരൻ എന്ന പത്മരാജൻ ചിത്രത്തിലൂടെയാണ്  വെള്ളിത്തിരയുടെ വെള്ളിവെളിച്ചത്തിലേക്ക് കാൽവച്ചു കയറിയത്. ഈ ചിത്രത്തിന്റെ ഷൂട്ടിങ് സമയത്താണ് ജയറാം അശ്വതിയെ പരിചയപ്പെടുന്നതും.

ഇപ്പോഴിതാ '32 വർഷം മുമ്പ് ഈ ദിവസം എന്റെ ജീവിതത്തിലേക്ക് രണ്ടു നല്ല കാര്യങ്ങൾ കടന്നു വന്നു, എന്റ ആദ്യ സിനിമ അപരനും എന്റെ അശ്വതിയും...' എന്നാണ് പാർവതിയുമൊത്തുള്ള ചിത്രം പങ്കുവച്ച് ജയറാം കുറിച്ചത്. പ്രണയിച്ച് വിവാഹിതരായവരാണ് ജയറാമും അശ്വതി എന്ന പാർവതിയും. നാല് വർഷത്തെ പ്രണയത്തിന് ശേഷം 92ൽ ആയിരുന്നു ജയറാമും പാർവതിയും വിവാഹിതരായത്.

വെറും ആറ് വർഷങ്ങൾ മാത്രമാണ് പാർവതി സിനിമയിൽ അഭിനയിച്ചത്. എന്നാൽ കുറഞ്ഞ കാലയളവിൽ തന്നെ മലയാളത്തിലെ മുൻനിര നടിയായി മാറാൻ പാർവതിക്ക് കഴിഞ്ഞിരുന്നു. പ്രതാപകാലത്താണ് പാർവതി അഭിനയം അവസാനിപ്പിക്കുന്നത്. തൂവാനത്തുമ്പികൾ, കാർണിവൽ, തുടങ്ങി നിരവധി ശ്രദ്ധി്ക്കപ്പെടുന്ന ചിത്രങ്ങൾ. ഈ കാലഘട്ടത്തിലാണ് അപരനിലൂടെ ജയറാം സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നതും. കുടുംബനായകനായും മലയാളികളുടെ ജനപ്രിയനായകനായും പിന്നീട് ജയറാം തിളങ്ങി നിന്നു. ഈ കാലഘട്ടത്തിൽ തന്നെ ഇവരുടെ വിവാഹവും പിന്നീട് അഭിനയത്തിൽ നിന്നുള്ള പടിയിറക്കവും നടന്നു. പാർവതിയെ ജയറാം ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും അപരന്റെ സെറ്റിൽ വച്ചായിരുന്നു. പാർവതിയുടെ പതിനഞ്ചാമത്തെ ചിത്രമായിരുന്നു അപരൻ.

അപരനും അശ്വതിയും (പാർവതി) എന്റെ ജീവിതത്തിലേക്ക് കടന്നു വന്നിട്ട് ഇന്നേക്ക് 32 വർഷമാകുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ജയറാം. പാർവതിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ഇൻസ്റ്റാഗ്രാമിലാണ് ജയറാം സന്തോഷം പങ്കുവച്ചത്. അപരന് ശേഷം ജയറാമും പാർവതിയും ഒട്ടനവധി സിനിമകളിൽ ഒരുമിച്ച് വേഷമിട്ടു. ഇരുവരും പ്രണയത്തിലാണെന്ന ശ്രുതി പരന്നു. അതെക്കുറിച്ചൊരു രസകരമായ കഥയുണ്ട്. 'തലയണ മന്ത്രം' സിനിമയുടെ ലൊക്കേഷനിൽ വെച്ച് സംവിധായകൻ സത്യൻ അന്തിക്കാട് ശ്രീനിവാസനെ ഒരു ഡിറ്റക്ടീവിന്റെ പണി ഏൽപ്പിച്ചത്രേ. സിനിമയിലെ നായകനും നായികയും തമ്മിൽ പ്രണയമുണ്ടോ എന്നുകണ്ടുപിടിക്കലായിരുന്നു ശ്രീനിവാസന്റെ ഡ്യൂട്ടി. അവസാനം നാടോടിക്കാറ്റിലെ വിജയനെപ്പോലെ ശ്രീനിവാസൻ ആ രഹസ്യം കണ്ടുപിടിച്ചു.'അവർ പരസ്പരം മിണ്ടുന്നില്ല. അതുതന്നെയല്ലേ പ്രണയത്തിന്റെ സൂചന' സത്യൻ അന്തിക്കാടും ശ്രീനിവാസൻ കൊടുത്ത റിപ്പോർട്ട് അംഗീകരിച്ചു.

ഇതെക്കുറിച്ച് പാർവതി ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ... എന്തെങ്കിലും സംസാരിച്ചാൽ പിന്നെ അന്നത്തെ ബുക്കുകളിലൊക്കെ വേണ്ടാത്ത ഓരോന്ന് എഴുതി വരില്ലേ. എനിക്കും ജയറാമിനും ആശയവിനിമയത്തിന് വേറെ എന്തൊക്കെ മാധ്യമങ്ങളുണ്ട്. ഇടയ്ക്ക് ആംഗ്യം കാണിക്കും. പിന്നെ പറയാനുള്ളത് കാസറ്റിൽ റെക്കോഡ് ചെയ്യും. ആരും കാണാതെ അത് കൈമാറും.

ഞാൻ ആ കാസറ്റ് വാക്ക്മാനിൽ ഇട്ട് കേട്ടുകൊണ്ടിരിക്കും. സിനിമാ ലൊക്കേഷനിലൊക്കെ ഏതുനേരവും വാക്ക്മാൻ കേട്ടോണ്ടിരിക്കുന്നത് കാണുമ്പോൾ എല്ലാവരും കരുതി, ഞാൻ പാട്ട് കേൾക്കുകയാണെന്ന്. പക്ഷേ ഒടുവിൽ അമ്മയ്ക്കാണ് സംശയം തോന്നിയത്. അമ്മ കണ്ടുപിടിക്കുകയും ചെയ്തു. ആ കാസറ്റ് അമ്മ കേട്ടുനോക്കി. അതിൽ പകുതിയും ജയറാം അമ്മയെ കുറ്റം പറയുന്ന ഭാഗങ്ങളായിരുന്നു.

കാളിദാസ്, മാളവിക എന്നിവരാണ് ഇവരുടെ മക്കൾ.ബാലതാരമായി അരങ്ങേറ്റം കുറിച്ച കാളിദാസ് പിന്നീട് പൂമരം, അർജന്റീന ഫാൻസ് ഫ്രം കാട്ടൂർകടവ്, ഹാപ്പി സർദാർ എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP