Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'പുരുഷനെ പ്രസവിച്ചത് സ്ത്രീയല്ലേ..പുരുഷന് കയറാം..പ്രസവിച്ച സ്ത്രീക്ക് കയറിക്കൂടാ എന്ന് പറയുന്നത് അധർമ്മമല്ലേ..സ്ത്രീപുരുഷ വ്യത്യാസമുള്ളതല്ല ഈശ്വരസങ്കല്പം: പത്തുവർഷം മുമ്പ് പറഞ്ഞതെങ്കിലും ഇന്നും എന്നും പ്രസക്തമാണ് അമൃതാനന്ദമയിയുടെ വാക്കുകൾ; പുത്തരിക്കണ്ടം പ്രസംഗത്തിൽ യുവതിപ്രവേശനത്തിനെതിരെയോ സുപ്രീംകോടതി വിധിക്കെതിരെയോ എൽഡിഎഫ് സർക്കാരിനെതിരെയോ ഒന്നും അമ്മ പറയാതിരുന്നത് അതുകൊണ്ടാണെന്ന് എം വി ജയരാജൻ

'പുരുഷനെ പ്രസവിച്ചത് സ്ത്രീയല്ലേ..പുരുഷന് കയറാം..പ്രസവിച്ച സ്ത്രീക്ക് കയറിക്കൂടാ എന്ന് പറയുന്നത് അധർമ്മമല്ലേ..സ്ത്രീപുരുഷ വ്യത്യാസമുള്ളതല്ല ഈശ്വരസങ്കല്പം: പത്തുവർഷം മുമ്പ് പറഞ്ഞതെങ്കിലും ഇന്നും എന്നും  പ്രസക്തമാണ് അമൃതാനന്ദമയിയുടെ വാക്കുകൾ;  പുത്തരിക്കണ്ടം പ്രസംഗത്തിൽ യുവതിപ്രവേശനത്തിനെതിരെയോ സുപ്രീംകോടതി വിധിക്കെതിരെയോ എൽഡിഎഫ് സർക്കാരിനെതിരെയോ ഒന്നും അമ്മ പറയാതിരുന്നത് അതുകൊണ്ടാണെന്ന് എം വി ജയരാജൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട പുത്തരിക്കണ്ടത്ത് ശബരിമലകർമസമിതി നടത്തിയ അയ്യപ്പഭക്തസംഗമത്തിൽ ഏറ്റവും ശ്രദ്ധേയമായത് മാതാ അമൃതാനന്ദമയിയുടെ സാന്നിധ്യമായിരുന്നു. ക്ഷേത്രാചാരങ്ങൾ സംരക്ഷിക്കേണ്ടതിന്റെ പ്രeധാന്യത്തെ കുറിച്ചാണ് അമൃതാനന്ദമയി സംസാരിച്ചത്. സംഗമത്തിലെ അമ്മയുടെ സാന്നിധ്യം തന്നെ വ്യക്തമായ രാഷ്ട്രീയചായ് വായാണ് എൽഡിഎഫ് കണ്ടത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാക്കുകൾ വിവാദമാവുകയും ചെയ്തു. ഈ പശ്ചാത്തലത്തിൽ അമൃതാനന്ദമയി 2007 ൽ ശബരിമലയെ യുവതി പ്രവേശനത്തെ അനുകൂലിച്ച് പറഞ്ഞ കാര്യങ്ങൾ ഓർമിപ്പിച്ച് എം വിജയരാജൻ എഴുതിയ ഫേസ്‌ബുക്ക് കുറിപ്പ് ശ്രദ്ധേയമായി.

കുറിപ്പ് ഇങ്ങനെ:

അമ്മ'യ്ക്കൊരിക്കലും സ്വന്തം മക്കൾക്ക് ദർശനം നിഷേധിക്കാനാവില്ല.

ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരെ സംഘപരിവാർ സംഘടിപ്പിച്ച അയ്യപ്പഭക്തിസംഗമവും പാളിപ്പോയി. ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാണ് 2007ൽ തന്നെ അമൃതാനന്ദമയി അഭിപ്രായപ്പെട്ടത്. പുത്തരിക്കണ്ടത്ത് നടത്തിയ പ്രസംഗത്തിൽ യുവതീപ്രവേശനത്തിനെതിരെയോ സുപ്രീംകോടതി വിധിക്കെതിരെയോ എൽഡിഎഫ് സർക്കാരിനെതിരെയോ യാതൊന്നും പറയാതിരുന്നത് അതുകൊണ്ട് കൂടിയാണ്.


'ചുറ്റുവട്ട'ത്തിൽ ഇന്നലെ ഇപ്രകാരം പ്രതികരിച്ചിരുന്നു. 'അമൃതാനന്ദമയിയുടെ മഠത്തിലോ ഭക്തർക്ക് വേണ്ടി ദർശനം നടത്താൻ പോകുന്ന ഇടങ്ങളിലോ എല്ലാ പ്രായത്തിലും എല്ലാ ലിംഗത്തിലും പെടുന്ന വിശ്വാസികൾക്ക് എത്തിച്ചേരാമെന്ന ആചാരമാണ് നിലവിലുള്ളത്. ആ ആചാരം ശബരിമലയിലും ആയിക്കൂടെ എന്ന ചോദ്യം ഉയർന്നുവന്നാൽ അമൃതാനന്ദമയി ആരുടെ കൂടെ നിൽക്കും? ഉറപ്പിച്ചു പറയാം വിവേചനമില്ലാതെ എല്ലാ വിശ്വാസികൾക്കും ദർശനം നടത്താനുള്ള സൗകര്യം വേണമെന്ന അഭിപ്രായത്തോടൊപ്പമായിരിക്കും.'' അതു ശരിവെക്കുന്ന വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

2007 ഓഗസ്റ്റ് 25ന് അമൃതാനന്ദമയി പത്രസമ്മേളനം നടത്തി പറഞ്ഞകാര്യം വലിയ പ്രാധാന്യത്തോടെ മനോരമയും മാതൃഭൂമിയും പ്രസിദ്ധീകരിക്കുകയുണ്ടായി. തലക്കെട്ടുകൾ നോക്കുക: ''ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാം: അമ്മ'' (മനോരമ), ''വിശ്വാസമുള്ളവർക്കെല്ലാം ക്ഷേത്രപ്രവേശനം നൽകാം: അമ്മ'' (മാതൃഭൂമി). പത്തുവർഷം മുമ്പ് പറഞ്ഞകാര്യമാണെങ്കിലും ഇന്നും എന്നും പ്രസക്തമാണ് അമൃതാനന്ദമയിയുടെ വാക്കുകൾ. ''പുരുഷനെ പ്രസവിച്ചത് സ്ത്രീയല്ലേ. പുരുഷന് കയറാം. പ്രസവിച്ച സ്ത്രീക്ക് കയറിക്കൂടാ എന്ന് പറയുന്നത് അധർമ്മമല്ലേ. സ്ത്രീപുരുഷ വ്യത്യാസമുള്ളതല്ല ഈശ്വരസങ്കല്പം''. എന്നാൽ കമ്മ്യൂണിസ്റ്റ് വിരോധം തലയിൽകയറിയ സ്വാമി ചിദാനന്ദപുരിയുടെ പ്രസംഗം സ്ത്രീവിരുദ്ധവും ജനങ്ങളെ ഭിന്നിപ്പിക്കാൻ ആഹ്വാനം നൽകുന്നതുമായിരുന്നു. സംഘപരിവാർ രാഷ്ട്രീയമാണ് ആ വാക്കുകളിൽ നിഴലിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP