Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നീറ്റ് പരീക്ഷ: പിണറായി സർക്കാർ സ്വീകരിച്ച മാതൃകാ നടപടി കാണാൻ മലയാളി മാധ്യമങ്ങൾക്ക് തെന്നിന്ത്യൻ താരം സൂര്യ വേണ്ടി വന്നു; സർക്കാരിനെ നയിക്കുന്ന രാഷ്ട്രീയ കക്ഷിയോടുള്ള എതിർപ്പ് പൊതുനനന്മയ്ക്കായുള്ള നടപടികളോട് പാടില്ലെന്ന് മാധ്യമങ്ങളെ ഓർമിപ്പിച്ച് എം വി.ജയരാജന്റെ ഫേസ്‌ബുക്ക് കുറിപ്പ്

നീറ്റ് പരീക്ഷ: പിണറായി സർക്കാർ സ്വീകരിച്ച മാതൃകാ നടപടി കാണാൻ മലയാളി മാധ്യമങ്ങൾക്ക് തെന്നിന്ത്യൻ താരം സൂര്യ വേണ്ടി വന്നു; സർക്കാരിനെ നയിക്കുന്ന രാഷ്ട്രീയ കക്ഷിയോടുള്ള എതിർപ്പ് പൊതുനനന്മയ്ക്കായുള്ള നടപടികളോട് പാടില്ലെന്ന് മാധ്യമങ്ങളെ ഓർമിപ്പിച്ച് എം വി.ജയരാജന്റെ ഫേസ്‌ബുക്ക് കുറിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കഴിഞ്ഞ ദിവസം നടന്ന നീറ്റ് പരീക്ഷയിൽ കേരളത്തിലെത്തിയവർക്ക് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കിയ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സർക്കാരിനും അഭിനന്ദനങ്ങളുടെ പ്രവാഹമായിരുന്നു. വാട്സാപ്പ് സന്ദേശങ്ങളിലൂടെയും മൊബൈൽ എസ്എംഎസുകളിലൂടെയുമാണ തമിഴ്‌നാട്ടിൽ നിന്ന് പരീക്ഷ എഴുതിപോയ വിദ്യാർത്ഥികളും രക്ഷിതാക്കളും മുഖ്യമന്ത്രിക്കും സംസ്ഥാന സർക്കാരിനും നന്ദി അറിയിച്ചത്.

കേരള സർക്കാർ ചെയ്ത് തന്ന എല്ലാ സഹായങ്ങൾക്ക് തമിഴ്‌നാട്ടിലെ എല്ലാ വിദ്യാർത്ഥികളും മാതാപിതാക്കളും കടപ്പെട്ടിരിക്കുന്നുവെന്നും തങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു, എന്നിങ്ങനെയാണ് ലഭിച്ച സന്ദേശങ്ങൾ.മെയ് ആറിലെ നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് ആവശ്യമായ സഹായം നൽകുന്നതിന് സംസ്ഥാനത്തെ പ്രധാന റെയിൽവേ സ്റ്റഷനുകളിലും ബസ് സ്റ്റാന്റുകളിലും ആവശ്യമായ സഹായ കേന്ദ്രങ്ങൾ ഏർപ്പെടുത്താൻ ജില്ലാ കളക്ടർമാർക്കും പൊലീസ് മേധാവികൾക്കും മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരുന്നു. പരീക്ഷ കേന്ദ്രങ്ങളിലെത്തുന്നതിനുള്ള നിർദ്ദേശങ്ങൾ തുടങ്ങിയവയെല്ലാം ഹെൽപ്പ് ഡെസ്‌കിൽനിന്നും വിദ്യാർത്ഥികൾക്ക് ലഭ്യമായിരുന്നു. കഴിഞ്ഞ ദിവസം നടന്ന പൊതുപരിപാടിയിൽ സൂപ്പർതാരം സൂര്യ സർക്കാരിന് അഭിനന്ദനം അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പിണറായി സർക്കാർ സ്വീകരിച്ച മാതൃകാ നടപടി കാണാൻ മലയാളി മാധ്യമങ്ങൾക്ക് തെന്നിന്ത്യൻ താരം സൂര്യ വേണ്ടി വന്നുവെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി എം വിജയരാജൻ ഫേസ്‌ബുക്കിൽ കുറിച്ചത്.

ഫേസ്‌ബുക്ക് കുറിപ്പ്:

രാജ്യം ശ്രദ്ധയോടെ വീക്ഷിക്കുന്നതാണ് മെഡിക്കൽ പ്രവേശന പരീക്ഷ. നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) കഴിഞ്ഞ ദിവസമാണ് രാജ്യത്താകെ നടന്നത്. കേരളത്തിലും പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടായിരുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്നും പരീക്ഷയെഴുതാനെത്തുന്നവർക്ക് മാർഗ്ഗനിർദ്ദേശം നൽകാൻ റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലും സർക്കാർ സംവിധാനം പ്രവർത്തിച്ചു. ഇത് തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലെത്തിയ പരിക്ഷാർത്ഥികൾക്ക് വലിയപ്രയോജനമായെന്നും ഈ തീരുമാനം കൈക്കൊണ്ട കേരളത്തിന് നന്ദി അറിയിക്കുകയും തീരുമാനം കൈക്കൊണ്ട മുഖ്യമന്ത്രിക്ക് പാദനമസ്‌ക്കാരം ചെയ്യുന്നതായുമാണ് പിണറായി സർക്കാരിനെ അഭിനന്ദിച്ചുകൊണ്ട് പ്രശസ്ത തെന്നിന്ത്യൻ ചലച്ചിത്രതാരം സൂര്യ പൊതുപരിപാടിയിൽ വ്യക്തമാക്കിയത്.

സിപിഐ.എം തമിഴ്‌നാട് സംസ്ഥാന സെക്രട്ടറിയാണ് തമിഴ്‌നാട്ടിൽ നിന്നും ധാരാളം വിദ്യാർത്ഥികൾ ഇത്തവണ പരീക്ഷയെഴുതാൻ കേരളത്തിലെത്തുന്നുവെന്ന് അറിയിച്ചുകൊണ്ടും അവർക്കാവശ്യമായ സഹായം അഭ്യർത്ഥിച്ചും കേരളാ സർക്കാരിന് നിവേദനം സമർപ്പിച്ചത്. നിവേദനം കിട്ടിയ ഉടൻ, ബസ് സ്റ്റാന്റുകളിലും റെയിൽവേ സ്റ്റേഷനുകളിലും ഹെൽപ്പ് ഡസ്‌ക്കുകൾ ആരംഭിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. അക്കാര്യം ചുരുങ്ങിയ ദിവസങ്ങൾക്കൊണ്ടുതന്നെ ഫലപ്രദമായി നടപ്പാക്കാൻ ജില്ലാ കളക്ടർമാർക്കും ജില്ലാ പൊലീസ് മേധാവികൾക്കും സാധിച്ചു.

പരീക്ഷയെഴുതാനായി എറണാകുളത്തെത്തിയ തമിഴ്‌നാട് സ്വദേശി കസ്തൂരിക്ക് കൂട്ടായി എത്തിയത് അവന്റെ പിതാവ് തന്നെയായിരുന്നു. എന്നാൽ മകൻ പരീക്ഷാഹാളിലായിരുന്നപ്പോഴാണ് ഹൃദയസ്തംഭനംമൂലം പിതാവ് എസ് കൃഷ്ണസ്വാമി ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്. പരീക്ഷ കഴിയുന്നതുവരെ കുട്ടിക്ക് പ്രയാസമുണ്ടാകാത്ത വിധത്തിൽ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ആശുപത്രിയിൽ ഏർപ്പെടുത്തുകയും പരീക്ഷയ്ക്ക് ശേഷം കുട്ടിയെ വിവരം അറിയിക്കുകയും ചെയ്യുകയായിരുന്നു. മൃതദേഹം തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകാൻ എല്ലാവിധ സഹായവും ഏർപ്പാടാക്കിയതും സർക്കാർ തന്നെയാണ്. ഇതെല്ലാം അറിഞ്ഞതുകൊണ്ടാണ് തെന്നിന്ത്യൻ താരം പിണറായി സർക്കാരിനെ അഭിനന്ദിച്ചത്.

ഫലത്തിൽ, അഖിലേന്ത്യാ പ്രവേശന പരീക്ഷയ്ക്കായി കേരളത്തിലെത്തുന്ന ഇതരസംസ്ഥാനങ്ങളിലെ വിദ്യാർത്ഥികളെ സഹായിക്കാനുൾപ്പടെയായി സംസ്ഥാന സർക്കാർ കൈക്കൊണ്ട മാതൃകാപരമായ നടപടി മാധ്യമങ്ങൾ വഴി പൊതുജനങ്ങളിലെത്താൻ സൂര്യയുടെ വാക്കുകൾ വേണ്ടിവന്നു. സർക്കാരിനെ നയിക്കുന്ന രാഷ്ട്രീയ കക്ഷിയോടുള്ള എതിർപ്പ്, പൊതുനന്മ ലാക്കാക്കി എൽ.ഡി.എഫ് സർക്കാർ ചെയ്യുന്ന പ്രവൃത്തിയോട് അരുതെന്ന ഉയർന്നുവന്ന വിമർശനം മാധ്യമങ്ങൾക്ക് മുമ്പാകെ വെയ്ക്കുന്നു. ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടാൽ ജനാധിപത്യത്തിന്റെ നാലാതൂണിനും നിലനിൽപ്പില്ല; യഥാർത്ഥ മാധ്യമപ്രവർത്തനം നിലനിൽക്കേണ്ടത് ജനാധിപത്യവും പൊതുസമൂഹവും ശക്തിപ്പെടുന്നതിനും ശരിയായ മാധ്യമ സംസ്‌ക്കാരം കാത്തുസൂക്ഷിക്കുന്നതിനും അനിവാര്യമാണ്.
- എം.വി ജയരാജൻ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP