Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭരണഘടനാ സംരക്ഷണ വലയമെന്ന പേരിൽ പ്രതിഷേധവുമായെത്തിയത് മുസ്ലിം സംഘടനകൾ; പ്രതിഷേധത്തിന്റെ സമയത്ത് തന്നെ കടന്നു വന്നത് ക്ഷേത്രത്തിലെ ഉത്സവ ഘോഷയാത്രയും; മുസ്ലീങ്ങൾ സ്വയം ഉത്സവത്തിന്റെ വാളണ്ടിയർമാരായതോടെ മതമല്ല വലുത് മനുഷ്യനാണെന്ന് പറഞ്ഞ് തൃശ്ശൂർ പൊലീസും; ഫേസ്‌ബുക്ക് പോസ്റ്റ് ഏറ്റെടുത്ത് സോഷ്യൽ മീഡിയയും

ഭരണഘടനാ സംരക്ഷണ വലയമെന്ന പേരിൽ പ്രതിഷേധവുമായെത്തിയത് മുസ്ലിം സംഘടനകൾ; പ്രതിഷേധത്തിന്റെ സമയത്ത് തന്നെ കടന്നു വന്നത് ക്ഷേത്രത്തിലെ ഉത്സവ ഘോഷയാത്രയും; മുസ്ലീങ്ങൾ സ്വയം ഉത്സവത്തിന്റെ വാളണ്ടിയർമാരായതോടെ മതമല്ല വലുത് മനുഷ്യനാണെന്ന് പറഞ്ഞ് തൃശ്ശൂർ പൊലീസും; ഫേസ്‌ബുക്ക് പോസ്റ്റ് ഏറ്റെടുത്ത് സോഷ്യൽ മീഡിയയും

മറുനാടൻ ഡെസ്‌ക്‌

വിവിധ മുസ്‌ലിം സംഘടനകളുടെ നേതൃത്വത്തിൽ തൃശൂരിൽ ഇന്നലെ നടത്താനിരുന്ന ഭരണഘടനാ സംരക്ഷണവലയം എന്ന പ്രതിഷേധ പരിപാടി നിശ്ചയിച്ച സമയത്തു തന്നെയാണ് തൊട്ടടുത്ത ഭക്തപ്രിയം ക്ഷേത്രത്തിലെ ഉത്സവം കടന്നു പോകേണ്ടിയിരുന്നത്. ഇതിനെത്തുടർന്ന് ആശങ്കയിലായ ക്ഷേത്രം ഭാരവാഹികൾ ഇക്കാര്യം പൊലീസുദ്യോഗസ്ഥരും പ്രതിഷേധ സംഘടനാ നേതാക്കളുമായി സംസാരിച്ചു. തുടർന്ന് ക്ഷേത്ര ഉത്സവം തീരുമാനിച്ച സമയത്തു തന്നെ നടത്തുവാൻ എല്ലാ സഹകരണവും മുസ്‌ലിം സംഘടനാ പ്രവർത്തകർ വാഗ്ദാനം ചെയ്യുകയായിരുന്നു. പ്രതിഷേധത്തിനെത്തിയവർ തന്നെ ക്ഷേത്ര ഉത്സവത്തിന്റെ വാളണ്ടിയർമാരായി രംഗത്തിറങ്ങുകയും ചെയ്തു.

ഇതിനെത്തുടർന്നാണ് തൃശൂർ സിറ്റി പൊലീസിന്റെ ഫേസ്‌ബുക്ക് പേജിലൂടെ ഈ വിവരം പൊലീസ് പങ്കുവെച്ചത്. ഇതിന്റെ വീഡിയോയും പൊലീസ് ഷെയർ ചെയ്തു. മതമല്ല, മനുഷ്യനാണ് വലുതെന്ന വലിയ പാഠമാണ് തൃശൂർ നിവാസികൾ ഈ രാജ്യത്തിനു നൽകുന്നതെന്നായിരുന്നു പൊലീസിന്റെ കുറിപ്പിന്റെ അവസാന ഭാഗം. തൃശൂർ സിറ്റി പൊലീസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് സമൂഹ മാധ്യമങ്ങളും ഏറ്റെടുത്തിരിക്കുകയാണ്.

തൃശ്ശൂർ പൊലീസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്..

മതമല്ല വലുത്, മനുഷ്യനാണ്.
#മതമല്ല വലുത്, മനുഷ്യനാണ്.

വിവിധ മുസ്ലിം സംഘടനകളുടെ ആഭിമുഖ്യത്തിൽ തൃശൂരിൽ ഇന്നലെ (25.01.2020) നടന്ന ഭരണഘടനാ സംരക്ഷണവലയം എന്ന പ്രതിഷേധ പരിപാടി നിശ്ചയിച്ച സമയത്തു തന്നെയാണ് തൊട്ടടുത്ത ഭക്തപ്രിയം ക്ഷേത്രത്തിലെ ഉത്സവം കടന്നു പോകേണ്ടിയിരുന്നത്. ക്ഷേത്രം അധികൃതർ ഇക്കാര്യം പൊലീസുദ്യോഗസ്ഥരും പ്രതിഷേധ സംഘടനാ നേതാക്കളുമായി സംസാരിച്ചപ്പോൾ, ക്ഷേത്ര ഉത്സവം തീരുമാനിച്ച സമയത്തു തന്നെ നടത്തുവാൻ എല്ലാ സഹകരണവും മുസ്ലിം സംഘടനാപ്രവർത്തകർ വാഗ്ദാനം ചെയ്യുകയും, പ്രതിഷേധത്തിനെത്തിയവർ തന്നെ ക്ഷേത്ര ഉത്സവത്തിന്റെ വളണ്ടിയർമാരായി രംഗത്തിറങ്ങുകയും ചെയ്തു.

മതമല്ല; മനുഷ്യനാണ് വലുതെന്ന വലിയ പാഠമാണ് തൃശൂർ നിവാസികൾ ഈ രാജ്യത്തിനു നൽകുന്നത്.
തൃശൂർ തന്നെയാണിഷ്ടാ കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനം...

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP