Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'എന്റെ കുഞ്ഞിന് നരേന്ദ്ര മോദിയെന്നാണ് പേരിട്ടിരിക്കുന്നത്...അവൻ ജനിച്ചപ്പോൾ ഭർത്താവിനെ വിളിച്ചു..മോദി അധികാരത്തിലെത്തുമെന്ന് അറിഞ്ഞപ്പോൾ അതുറപ്പിച്ചു'; മോദി തരംഗം അലയടിച്ചപ്പോൾ യുപിയിൽ നിന്നും വരുന്നത് മതസൗഹാർദ്ദവും ദേശസ്‌നേഹവും ഇഴകലർന്ന വാർത്ത; നവജാത ശിശുവിന് പ്രധാനമന്ത്രിയുടെ പേര് നൽകി മുസ്ലിം കുടുംബം; സമൂഹ മാധ്യമത്തിലിപ്പോൾ 'കുഞ്ഞു മോദി' തരംഗം

'എന്റെ കുഞ്ഞിന് നരേന്ദ്ര മോദിയെന്നാണ് പേരിട്ടിരിക്കുന്നത്...അവൻ ജനിച്ചപ്പോൾ ഭർത്താവിനെ വിളിച്ചു..മോദി അധികാരത്തിലെത്തുമെന്ന് അറിഞ്ഞപ്പോൾ അതുറപ്പിച്ചു'; മോദി തരംഗം അലയടിച്ചപ്പോൾ യുപിയിൽ നിന്നും വരുന്നത് മതസൗഹാർദ്ദവും ദേശസ്‌നേഹവും ഇഴകലർന്ന വാർത്ത; നവജാത ശിശുവിന് പ്രധാനമന്ത്രിയുടെ പേര് നൽകി മുസ്ലിം കുടുംബം; സമൂഹ മാധ്യമത്തിലിപ്പോൾ 'കുഞ്ഞു മോദി' തരംഗം

മറുനാടൻ ഡെസ്‌ക്‌

ഗോണ്ട: രാജ്യത്ത് മോദി തരംഗം രണ്ടാമതും അലയടിച്ചപ്പോൾ ഇന്ത്യ ഒറ്റക്കെട്ടായി നിന്ന് ബിജെപിക്ക് വോട്ടുകൾ നൽകി താമര വിരിയിച്ചു. രണ്ടാം തവണയും മോദി അധികാരത്തിലേക്ക് എത്തുന്ന വേളയിൽ യുപിയിൽ നിന്നും പുറത്ത് വരുന്നത് മതസഹൗഹാർദ്ദത്തിന്റെയും ദേശസ്‌നേഹത്തിന്റെയും ഇഴകലർന്ന വാർത്തയാണ്. രാജ്യത്തിന്റെ ഭരണചക്രം ആർക്കെന്ന് വിധിയെഴുതിയ മെയ് 23ന് ജനിച്ച് കുരുന്നിന് മുസ്ലിം കുടുംബം ഇട്ടത് 'നരേന്ദ്ര മോദി' എന്ന പേരാണ്. യുപിയെ ഗോണ്ടയിൽ നിന്നുമുള്ള വാർത്ത കേട്ട് മധുരത്തിന് പിന്നാലെ ഇരട്ടി മധുരം എന്ന രീതിയിൽ ആഘോഷമാക്കുകയാണ് അണികൾ.

വാർത്താ ഏജൻസിയായ എൻഎൻഐയാണ് വാർത്ത പുറത്ത് വിട്ടത്. ഇതിന് പിന്നാലെ കുഞ്ഞു 'നരേന്ദ്ര മോദി' സമൂഹ മാധ്യമത്തിലും ഹിറ്റാവുകയാണ്.'അതെ, എന്റെ കുഞ്ഞിന് നരേന്ദ്ര മോദിയെന്നാണ് പേരിട്ടിരിക്കുന്നത്. കുട്ടി ജനിച്ചപ്പോൾ ദുബായിലുള്ള അച്ഛനെ വിളിച്ചു. മോദി വീണ്ടും അധികാരത്തിലെത്തുമെന്നറിഞ്ഞപ്പോൾ ഞങ്ങൾ തീരുമാനിച്ചു, അവന് അദ്ദേഹത്തിന്റെ പേരിടാമെന്ന്. ന്യൂസ് ഏജൻസിയായ എഎൻഐയോട് കുട്ടിയുടെ അമ്മ മേനജ് ബിഗം പറഞ്ഞു.

മോദിയെ പോലെ നല്ല കാര്യങ്ങൾ ചെയ്യുന്ന ആളായി ജീവിതത്തിൽ മകൻ വിജയിക്കണമെന്നാണ് ആഗ്രഹമെന്നും മേനജ് ബീഗം പറയുന്നു. കേവലഭൂരിപക്ഷത്തിനും മുകളിൽ 303 സീറ്റുകൾ ബിജെപി മാത്രം നേടിയാണ് വീണ്ടും മോദി അധികാരത്തിലേക്കെത്തുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP