1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
11
Saturday

'ആർത്തവ കാലത്ത് സ്ത്രീകൾക്ക് ശബരിമലയിൽ കയറാൻ അവകാശമുണ്ടോ എന്നതാണ് കേരളത്തിലെ പ്രധാന വിഷയം; ദുരന്ത വിഷയം ഒഴിവാക്കിയാൽ പോലും കേരള സമൂഹം നേരിടുന്ന 10 പ്രധാന പ്രശ്‌നങ്ങളിൽ ഒന്നു പോലുമല്ല ശബരിമല സ്ത്രീപ്രവേശനം'; ശബരിമല വിഷയത്തിൽ സ്ത്രീകൾ ഉൾപ്പടെയുള്ള പ്രതിഷേധക്കാർക്കെതിരെ തുറന്നടിച്ച് മുരളി തുമ്മാരുകുടി

October 18, 2018 | 04:46 PM IST | Permalink



'ആർത്തവ കാലത്ത് സ്ത്രീകൾക്ക് ശബരിമലയിൽ കയറാൻ അവകാശമുണ്ടോ എന്നതാണ് കേരളത്തിലെ പ്രധാന വിഷയം; ദുരന്ത വിഷയം ഒഴിവാക്കിയാൽ പോലും കേരള സമൂഹം നേരിടുന്ന 10 പ്രധാന പ്രശ്‌നങ്ങളിൽ ഒന്നു പോലുമല്ല ശബരിമല സ്ത്രീപ്രവേശനം'; ശബരിമല വിഷയത്തിൽ സ്ത്രീകൾ ഉൾപ്പടെയുള്ള പ്രതിഷേധക്കാർക്കെതിരെ തുറന്നടിച്ച് മുരളി തുമ്മാരുകുടി

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശിക്കാം എന്ന സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെ ഇന്നലെ ശബരിമലയിൽ പ്രവേശിക്കാനെത്തിയ സ്ത്രീകൾക്ക് എതിരായി പ്രതിഷേധമുയരുകയും പൊലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷം ഉണ്ടാവുകയും ചെയ്തിരുന്നു. ഈ അവസരത്തിലാണ് സ്ത്രീകൾ ഉൾപ്പടെയുള്ള പ്രതിഷേധക്കാർക്കെതിരെ യുഎൻ ദുരന്ത ലഘൂകരണ വിഭാഗം തലവനായ മുരളി തുമ്മാരുകുടി രംഗത്തെത്തിയത്.

ആർത്തവകാലത്ത് സ്ത്രീകൾക്കു ശബരിമലയിൽ കയറാൻ അവകാശമുണ്ടോ എന്നതാണു കേരളത്തിലെ പ്രധാന വിഷയം. ദുരന്തവിഷയം ഒഴിവാക്കിയാൽ പോലും കേരളസമൂഹം നേരിടുന്ന 10 പ്രധാന പ്രശ്‌നങ്ങളിൽ ഒന്നു പോലുമല്ല ശബരിമലയിലെ സ്ത്രീപ്രവേശനം. തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം തുറന്ന് പറഞ്ഞത്.

'ഹിന്ദുക്കളുടെ കാര്യത്തിൽ മാത്രമേ കോടതി ഇടപെടുന്നുള്ളൂ, മറ്റുള്ളവരുടെ കാര്യത്തിൽ ഇല്ല' എന്നതാണു ചിലരുടെ പ്രധാന പ്രശ്‌നം. ഏതെങ്കിലുമൊക്കെ കാര്യങ്ങളിൽ ഇന്ത്യയിൽ ഒരു തീരുമാനം ഉണ്ടാകുമ്പോൾ 'പാക്കിസ്ഥാനിൽ ഇത് നടക്കുമോ, സൗദിയിൽ നടക്കുമോ' എന്നൊക്കെ നമ്മൾ കേൾക്കാറുണ്ടല്ലോ, അതേ ലൈൻ. ഈ ആർത്തവ സമര കാലത്ത് സ്ത്രീകൾ തന്നെ ഈ ലോജിക്കുമായി വരുമ്പോൾ സത്യത്തിൽ ചിരി വരുമെന്നും മുരളി തുമ്മാരുകുടി പറയുന്നു.

മുരളി തുമ്മാരുകുടിയുടെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

ആർത്തവ സമരത്തിൽ പങ്കുചേരുമ്പോൾ...

ഒക്ടോബർ ഒന്നിനാണ് കേരളത്തിലേക്ക് വന്നത്. ആദ്യമായി കേരളത്തിലേക്ക് ഔദ്യോഗിക സന്ദർശനം ആയിരുന്നു. പ്രളയവും മണ്ണിടിച്ചിലും ഉൾപ്പെട്ട ദുരന്തത്തിന്റെ നഷ്ടത്തിന്റെ കണക്കെടുക്കലും പുനർനിർമ്മാണത്തിന് നിർദ്ദേശങ്ങൾ നൽകലും ആയിരുന്നു ലക്ഷ്യം. ദുരന്താനന്തര കേരളത്തിന്റെ പുനർനിർമ്മാണത്തിനു സാധിക്കുന്ന നിർദ്ദേശങ്ങളൊക്കെ നൽകാൻ അവസരം കിട്ടിയതിൽ സന്തോഷമായിരുന്നു. അതിനും ഒന്നര മാസം മുൻപ് ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം കേരളത്തെ ഗ്രസിച്ചപ്പോൾ അതിനെ മലയാളികൾ നേരിട്ട രീതിയും അഭിമാനമുണ്ടാക്കിയിരുന്നു, അത് ലോകത്തെ വിവിധ ഭാഗങ്ങളിൽനിന്നു വരുന്ന യുഎൻ ഉദ്യോഗസ്ഥരോടു പറയാനുള്ള അവസരം കൂടിയായിരുന്നു.

ഒക്ടോബർ16ന്, ഔദ്യോഗിക ഉത്തരവാദിത്തങ്ങൾ എല്ലാം കഴിഞ്ഞു കേരളത്തിൽനിന്നു തിരിച്ചെത്തി. കേരളത്തിലേക്ക് വന്നപ്പോൾ ഉള്ള ആവേശം ഇപ്പോഴില്ല. കാരണം പ്രളയവും പുനർനിർമ്മാണവും ഒന്നും ഇപ്പോൾ മലയാളികളുടെ മനസ്സിലോ മാധ്യമങ്ങളിലോ ഇല്ല. ഇപ്പോൾ കേരളത്തിലെ പ്രധാന വിഷയം ആർത്തവകാലത്ത് സ്ത്രീകൾക്ക് ശബരിമലയിൽ കയറാൻ അവകാശമുണ്ടോ എന്നതാണ്. അതിനെ ചൊല്ലിയാണ് ചർച്ചകൾ നടക്കുന്നത്. അതിനെച്ചൊല്ലിയാണ് കേരളത്തിലങ്ങോളമിങ്ങോളം റോഡുകളിൽ വിശ്വാസികൾ - അതും ബഹുഭൂരിപക്ഷം സ്ത്രീകൾ, നാമജപ ഘോഷയാത്ര നടത്തുന്നത്. അതിനെ ചൊല്ലിയാണ് നിലയ്ക്കൽ മുതൽ പമ്പ വരെ സംഘർഷങ്ങൾ അരങ്ങേറുന്നത്.

ആർത്തവകാലത്തെ ശബരിമല തീർത്ഥാടന വിലക്കിനെതിരെ വന്ന സുപ്രീംകോടതി വിധിക്കെതിരെ സമരം ചെയ്യുന്ന അപൂർവവും അതിശയകരവുമായ കേരളത്തിലെ സാഹചര്യങ്ങൾ വിദേശത്തെ മാധ്യമങ്ങൾ ശരിക്കും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇക്കാര്യത്തിൽ സുഹൃത്തുക്കളിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും ചോദ്യങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പാണ്. കേരളത്തിൽ സമ്പൂർണ സാക്ഷരത, ഉന്നത വിദ്യാഭ്യാസത്തിൽ സ്ത്രീകൾക്ക് മുൻതൂക്കം എന്നൊക്കെ പുട്ടിന് പീര പോലെ ഞാനിടക്കിടക്ക് പറയാറുള്ളതാണ്. അവരോടൊക്കെ കേരളത്തിലെ സ്ത്രീകൾ സമരം ചെയ്യുന്നത് എന്തിനു വേണ്ടിയാണെന്ന് ഏതുവിധത്തിൽ വിശദീകരിക്കുമെന്ന ആശയക്കുഴപ്പത്തിലാണു ഞാൻ.

ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് കയറാൻ അവകാശമുണ്ടെന്ന് വിധിച്ച സുപ്രീം കോടതിയുടെ തീരുമാനം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് യോജിച്ചതായിരുന്നുവെന്നും പുരോഗമനപരമായിരുന്നുവെന്നുമുള്ള കാര്യത്തിൽ എനിക്ക് ഒരു സംശയവുമില്ല. അതിനെതിരെ യാഥാസ്ഥിതികരായ പുരുഷന്മാർ സമരം ചെയ്യുന്നത് എനിക്ക് മനസ്സിലാക്കാം. പക്ഷെ നാമജപഘോഷയാത്രയിൽ ഇരുപതിനും മുപ്പത്തിയഞ്ചിനും ഇടയിലുള്ള സ്ത്രീകൾ ഉണ്ടെന്നുള്ളത് എന്നെ ശരിക്കും ആശയക്കുഴപ്പത്തിലാക്കുന്നു. കേരളത്തിലെ എന്റെ ഏറ്റവും വലിയ പ്രതീക്ഷ നമ്മുടെ യുവജനങ്ങളും സ്ത്രീകളും ആണെന്ന് ഞാൻ പറയാറുണ്ടല്ലോ. അവരും അവരുടെ മുൻ തലമുറയെ പോലെ വിശ്വാസം കൊണ്ടോ രാഷ്ട്രീയം കൊണ്ടോ കണ്ടീഷൻ ചെയ്തുപോയിട്ടുണ്ടെങ്കിൽ പിന്നെ ആരാണു നവകേരളം നിർമ്മിക്കാൻ പോകുന്നത്? ആർക്ക് വേണ്ടിയാണു നവകേരളം നിർമ്മിക്കേണ്ടത്?.

കേരളത്തിന്റെ ശ്രദ്ധ മുഴുവൻ ഇപ്പോൾ ശബരിമലയിൽ ആണെന്നത് എന്നെ പലതരത്തിൽ ആശങ്കപ്പെടുത്തുന്നുണ്ട്. ദുരന്തം സംഭവിച്ച സ്ഥലങ്ങളുടെ പുനർനിർമ്മാണം ആഴ്ചകളും മാസങ്ങളും അല്ല വർഷങ്ങൾ നീളുന്ന ഒരു പ്രക്രിയയാണെന്ന് എനിക്കറിയാം. ടിവി ക്യാമറകളും പൊതുജനശ്രദ്ധയും മാറിക്കഴിഞ്ഞാലും ദുരന്തത്തിൽ അകപ്പെട്ടവരുടെ ദുരിതം മാറുന്നില്ല. അപ്പോൾ ദുരന്തമുണ്ടായി രണ്ടു മാസത്തിനകം മാധ്യമങ്ങളുടെയും ജനങ്ങളുടെയും ശ്രദ്ധ ഈ പ്രധാന വിഷയത്തിൽ നിന്ന് മാറുമ്പോൾ, മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധ പുനർനിർമ്മാണത്തിൽ നിന്നും ക്രമസമാധാന പാലനത്തിലേക്ക് തിരിയുമ്പോൾ, ദുരന്തത്തെ ഒറ്റക്കെട്ടായി നേരിട്ട നാട്ടിലേയും മറുനാട്ടിലേയും മലയാളികൾ ആർത്തവത്തിന്റെ പേരു പറഞ്ഞു തമ്മിലടിക്കുമ്പോൾ നഷ്ടം സംഭവിക്കുന്നതു ദുരിതബാധിതർക്കാണ്.

ദുരന്തവിഷയം ഒഴിവാക്കിയാൽ പോലും കേരളസമൂഹം നേരിടുന്ന 10 പ്രധാന പ്രശ്‌നങ്ങളിൽ ഒന്നു പോലുമല്ല ശബരിമലയിലെ സ്ത്രീപ്രവേശന വിഷയം. ഖരമാലിന്യ സംസ്‌ക്കരണം മുതൽ വർധിച്ചു വരുന്ന ചികിൽസാചെലവുകൾ വരെ, കേരളത്തിൽ നിന്നും പുറത്തുപോകുന്ന പ്രവാസികളുടെ പ്രശ്‌നം മുതൽ കേരളത്തിൽ എത്തിയിരിക്കുന്ന ദശലക്ഷക്കണക്കിന് മറുനാടൻ തൊഴിലാളികളുടെ പ്രശ്‌നം വരെ, കേരളത്തിലങ്ങോളമിങ്ങോളം ഉള്ള പ്രകൃതി നശീകരണം മുതൽ കാലാവസ്ഥ വ്യതിയാനം വരെ, ഇപ്പോൾ ഇന്ത്യയിൽ അലയടിക്കുന്ന #metoo വിഷയം തൊട്ട് പ്രായമായവരുടെ സംരക്ഷണം വരെയുള്ള എത്രയോ ഗുരുതര പ്രശ്‌നങ്ങൾ കേരളസമൂഹം അഭിമുഖീകരിക്കുന്നു.

21-ാം നൂറ്റാണ്ടിൽ കേരളം അഭിമുഖീകരിക്കുന്ന മുകളിൽ പറഞ്ഞതുൾപ്പടെയുള്ള ഒരു പ്രശ്‌നത്തിനും ശബരിമലയിലെ പ്രശ്‌നങ്ങൾ ഒരു പരിഹാരമല്ല. ശബരിമലക്കെന്നല്ല കേരളത്തിലെ ഒരു ആരാധനാലയത്തിനും, ഒരു മതത്തിനും ഈ നൂറ്റാണ്ടിൽ നമ്മൾ നേരിടുന്ന പ്രശ്‌നങ്ങൾക്കുള്ള ഒരു പരിഹാരവും ഇല്ല. അതേ സമയം മുൻപ് പറഞ്ഞ പ്രശ്‌നങ്ങൾ ഒന്നിനെതിരെ പോലും നമ്മൾ ഒരു സമരവും നടത്തുന്നില്ല. 10 പേരെയെങ്കിലും സംഘടിപ്പിച്ച് ഒരു മീറ്റിങ് നടത്താൻ ശ്രമിച്ചിട്ടുള്ളവർക്കറിയാം അതിന്റെ ബുദ്ധിമുട്ട്. അപ്പോൾ ഒരു വശത്ത് പ്രധാന പ്രശ്‌നങ്ങളെ പറ്റി സംസാരിക്കാനോ സമരം ചെയ്യാനോ ആരെയും കിട്ടുന്നില്ല. മറുവശത്ത് നമ്മുടെ പ്രധാന പ്രശ്‌നമല്ലാത്ത, പ്രശ്‌നങ്ങൾക്ക് പരിഹാരമല്ലാത്ത വിഷയത്തിന് വേണ്ടി ആളുകൾ തെരുവിൽ ഇറങ്ങുന്നു. നമ്മൾ എങ്ങോട്ടാണു പോകുന്നത് ?

അതേസമയം തന്നെ ഒരു കാര്യം നാം ശ്രദ്ധിച്ചേ പറ്റൂ. മുകളിൽ പറഞ്ഞ പോലെ ആയിരക്കണക്കിന് ആളുകൾ, അതും സാധാരണഗതിയിൽ ഒരു വിഷയത്തിലും പ്രതികരിക്കാത്തവർ മൊത്തമായി തെരുവിലിറങ്ങുകയാണ്. എന്തൊക്കെയോ അവരെ അതിന് പ്രേരിപ്പിക്കുന്നുണ്ട്. ഇവരിൽ ഭൂരിപക്ഷവും തീവ്ര ഹിന്ദുത്വത്തിന്റെ ആളുകളോ എന്തിന് ബിജെപി ക്ക് വോട്ട് ചെയ്യുന്നവരോ ഒന്നും അല്ല. അവരെ 'പിന്തിരിപ്പന്മാർ' ആണെന്ന് കളിയാക്കിയിട്ട് കാര്യമില്ല. അവരുടെ ചിന്തകൾ മനസ്സിലാക്കി അവരെ കൈകാര്യം ചെയ്തില്ലെങ്കിൽ കൂടുതൽ തീവ്രമായ നിലപാടുള്ളവർക്ക് 'വിളവെടുക്കാൻ' നമ്മൾ കളമൊരുക്കി കൊടുക്കുകയാവും ഫലം. അതുകൊണ്ട് കേരളത്തിന്റെ രാഷ്ട്രീയ ഭാവിക്കോ ഞാൻ മുൻപ് പറഞ്ഞ യഥാർഥ വിഷയങ്ങളുടെ പരിഹാരത്തിനോ ഒരു ഗുണവും ഉണ്ടാവുകയും ഇല്ല.

എന്റെ തൊട്ടു ചുറ്റുമുള്ള ഏറെ ആളുകൾ, പ്രത്യേകിച്ചും സ്ത്രീകൾ, ഈ വിഷയത്തിൽ കോടതി വിധിക്കെതിരാണ്. അതിൽ 80 കഴിഞ്ഞ വല്യമ്മമാർ തൊട്ട് ഇരുപതുകളിൽ ഉള്ള മരുമക്കൾ വരെയുണ്ട്. പത്താം ക്ലാസ്സ് പാസ്സാവാത്തവർ മുതൽ പിഎച്ച്ഡിക്കാർ വരെയുണ്ട്. സ്ഥിരം അമ്പലത്തിൽ പോകുന്നവർ തൊട്ട് അമ്പലത്തിൽ പോകാത്തവർ വരെയുണ്ട്. മുൻപ് പറഞ്ഞത് പോലെ അവരൊന്നും തീവ്രഹിന്ദുത്വ വാദികൾ ഒന്നുമല്ല. എന്തിന് 'അരിവാളിനല്ലാതെ' ആയുസ്സിൽ വോട്ട് ചെയ്യില്ല എന്ന് ഉറപ്പിച്ചവർ ഉണ്ട്. അവരോടൊക്കെ ഈ വിഷയത്തെ പറ്റി ഞാൻ സംസാരിച്ചു. അതിൽ നിന്നും എനിക്ക് കിട്ടിയ ഫീഡ്ബാക്ക് ഞാൻ പറയാം.

ഈ വിധിയെ എതിർക്കുന്നവർ പൊതുവിൽ 3 തരത്തിൽ ഉണ്ട്. ഒന്നാമത് ഇതൊരു ആചാരമായി കാണുന്നവർ, അതുകൊണ്ട് തന്നെ അത് ഒറ്റയടിക്ക് മാറ്റാൻ മടിയുള്ളവർ. ആർത്തവ സമയത്ത് സാധാരണ ക്ഷേത്രങ്ങളിൽ പോലും ഇവർ പോകാറില്ല, അവിടെ ഒന്നും ആരെയും പരിശോധിക്കുന്നില്ല, എന്നാലും ചെറുപ്പത്തിലേ പരിശീലിച്ചതുകൊണ്ട് അതൊരു തെറ്റാണെന്ന് തോന്നുന്നു, സ്വയം അത് ആചരിക്കുന്നു. നമ്മൾ എല്ലാം തന്നെ ഈ തരത്തിൽ പല ആചാരങ്ങളുടെയും വക്താക്കളാണ്. അതിന്റെ ശരിയും തെറ്റും നോക്കിയല്ല നമ്മൾ അത് ആചരിക്കുന്നത്. നമുക്ക് മുൻപ് ഉണ്ടായിരുന്നവരും നമുക്ക് ചുറ്റും ഉള്ളവരും അത് ചെയ്യുന്നു, അതുകൊണ്ട് നമ്മളും. ഇതിൽ ചിലതൊക്കെ വ്യക്തിപരമായും സാമൂഹികമായും ഹാനികരമാണ്, മറ്റുള്ളവ അങ്ങനെ അല്ല. എന്നാൽ പോലും ആചാരങ്ങളിൽ നിന്നും മാറാൻ എല്ലാവർക്കും മടിയാണ്.

ഉദാഹരണത്തിന് വിവാഹ ശേഷം സ്ത്രീ പുരുഷന്റെ വീട്ടിലേക്കാണ് പൊതുവിൽ പോകുന്നത്. അതിന് പ്രത്യേകിച്ച് ഒരു ലോജിക്കും ഇല്ല, ആരും തന്നെ അതിനെ ചോദ്യം ചെയ്യാറും ഇല്ല. എന്നാലും ഒരു ദിവസം പെട്ടെന്ന് അത് മാറ്റാൻ പറഞ്ഞാൽ ഭൂരിഭാഗത്തിനും അത് ബുദ്ധിമുട്ടായി തോന്നും. ചിലർ എതിർക്കുകയും ചെയ്യും. സമൂഹം നമ്മിലേക്ക് അറിയാതെ അടിച്ചേൽപ്പിച്ച ഒരു വികാരം ആണിത്. ബ്രിട്ടനിൽ സ്ത്രീകൾക്ക് വോട്ടവകാശം വേണമെന്ന് പറഞ്ഞതിനെതിരെ എത്രയോ സ്ത്രീകൾ സമരം ചെയ്തിരിക്കുന്നു. അതൊക്കെ തലമുറകളായി കണ്ടീഷൻ ചെയ്തതിന്റെ ഭാഗമാണ്. അതേ സമയം ആചാരങ്ങൾ ഒക്കെ (ദൈവദത്തം എന്ന് ചിന്തിക്കുന്നവ ഉൾപ്പടെ) മനുഷ്യ നിർമ്മിതം ആയതുകൊണ്ട് അവയൊക്കെ മാറ്റാവുന്നതാണ്, എത്രയോ മാറ്റിയിരിക്കുന്നു. ഇക്കാര്യം ഈ 'ആചാര വാദികളെ' മനസ്സിലാക്കിക്കണം എന്ന് മാത്രം.

മുഖ്യമന്ത്രിയുടെ പ്രസംഗം അത്തരത്തിൽ ഒന്നായിരുന്നു. മാറിയ ആചാരങ്ങളെയും അനാചാരങ്ങളേയും പറ്റി, ആചാരങ്ങൾ മാറ്റേണ്ടതിനെപ്പറ്റി ഒക്കെ മുഖ്യമന്ത്രി ദീർഘമായി സംസാരിച്ചു. ഇത്തരം ശ്രമങ്ങൾ തുടരണം. വളർന്ന സാഹചര്യം കൊണ്ട് ആചാരത്തെ കെട്ടിപ്പിടിച്ച് ഇരിക്കുന്നവരെ കളിയാക്കിയോ അപമാനിച്ചോ മറുകണ്ടം ചാടിക്കരുത്. രണ്ടാമത്തെ കൂട്ടരുടെ പ്രശ്‌നം നിയമമാണ്. ഇതൊരു വിശ്വാസത്തിന്റെ പ്രശ്‌നമാണെന്നും വിശ്വാസത്തിന്റെ കാര്യത്തിൽ കോടതികൾ ഇടപെടേണ്ട എന്നുമാണ് വാദം. ഇത് വളരെ കുഴപ്പം പിടിച്ചതാണെന്ന് അവർ അറിയുന്നില്ല. ഇംഗ്ലിഷിൽ സ്ലിപ്പറി സ്ലോപ്പ് എന്നാണ് ഇത്തരം പ്രശ്‌നങ്ങൾക്ക് പറയുക.

'വിശ്വാസത്തിന്റെ കാര്യത്തിൽ ഭരണഘടന ഇടപെടേണ്ട' എന്നൊരു തത്വം നാം അംഗീകരിച്ചു കഴിഞ്ഞാൽ നാളെ അത് ഏതൊക്കെ കാര്യത്തിൽ എവിടെ വരെ എത്തുമെന്ന് പറയാൻ പറ്റില്ല. ഒരാളുടെ വിശ്വാസം ആകില്ല മറ്റൊരാളുടേത്, ഒരു മതത്തിന്റെ വിശ്വാസം മറ്റൊരു മതത്തിന്റേതിന് എതിരാകാം, അപ്പോൾ ആരുടെ വിശ്വാസത്തിനാണ് മുൻഗണന കൊടുക്കേണ്ടത്? ഭരണഘടനയിൽ അധിഷ്ഠിതമായ രാജ്യത്ത് നിന്നും മതാധിഷ്ഠിതമായ രാജ്യത്തിലേക്കായിരിക്കും ആ സ്ലോപ്പ് നമ്മെ എത്തിക്കുക. ഇതൊന്നും ചിന്തിക്കാതെയാണ് താൽക്കാലിക രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി പലരും ഈ 'വിശ്വാസ സംരക്ഷണ' സമരങ്ങളെ പിന്തുണക്കുന്നത്.

തോമസ് ഐസക് ഈ വിഷയത്തിൽ നല്ലൊരു പോസ്റ്റ് ഇട്ടിരുന്നു. ഇന്ത്യയിലെ നിയമത്തിലെ അവസാന വാക്ക് നമ്മുടെ ഭരണഘടന ആണ്. അതിനെ വ്യാഖ്യാനിക്കുന്ന അവസാന വാക്കാണ് സുപ്രീം കോടതി. അങ്ങനെ ആയിരിക്കുന്നിടത്തോളം കാലമേ നമുക്ക് സുപ്രീം കോടതി വിധിക്കെതിരെ പോലും അഭിപ്രായം പറയാനുള്ള സാമൂഹ്യ സാഹചര്യം ഉണ്ടാകൂ. കോടതി വിധി വന്നാൽ, അതിഷ്ടപ്പെട്ടില്ലെങ്കിൽ, അതിനെ നേരിടാൻ നിയമപരമായ മാർഗ്ഗങ്ങൾ തേടുകയാണ് വേണ്ടത്. അപ്പോൾ ഭരണഘടനക്ക് മുകളിൽ വിശ്വാസം കയറ്റിവയ്ക്കണം എന്ന് പറഞ്ഞു തെരുവിൽ ഇറങ്ങുന്നത് നമ്മുടെ അടിസ്ഥാന സ്വാതന്ത്ര്യങ്ങളുടെ കടയിൽ കത്തിവെക്കുന്നതാണ്. 'ഇവർ ചെയ്യുന്നത് എന്തെന്ന് ഇവർ അറിയുന്നില്ല', നന്നായി പറഞ്ഞു കൊടുക്കണം !

മൂന്നാമത്തെ കൂട്ടർ നമുക്ക് പരിചിതരാണ്. ഇവർക്ക് ആചാരവും വിശ്വാസവും ഒന്നുമല്ല പ്രശ്‌നം. 'ഹിന്ദുക്കളുടെ കാര്യത്തിൽ മാത്രമേ കോടതി ഇടപെടുന്നുള്ളു, മറ്റുള്ളവരുടെ കാര്യത്തിൽ ഇല്ല' എന്നതാണ് ഇവരുടെ പ്രധാന പ്രശ്‌നം. ഏതെങ്കിലുമൊക്കെ കാര്യങ്ങളിൽ ഇന്ത്യയിൽ ഒരു തീരുമാനം ഉണ്ടാകുമ്പോൾ 'പാക്കിസ്ഥാനിൽ ഇത് നടക്കുമോ, സൗദിയിൽ നടക്കുമോ' എന്നൊക്കെ നമ്മൾ കേൾക്കാറുണ്ടല്ലോ, അതേ ലൈൻ. ഈ ആർത്തവ സമര കാലത്ത് സ്ത്രീകൾ തന്നെ ഈ ലോജിക്കുമായി വരുമ്പോൾ സത്യത്തിൽ എനിക്ക് ചിരി വരും.

അടുത്തടുത്ത വീട്ടിൽ രണ്ടു കള്ളുകുടിയന്മാർ ഉണ്ടെന്നും രണ്ടുപേരും കള്ളു കുടിച്ചുവന്നാൽ ഭാര്യമാരെ പിടിച്ച് തല്ലുന്നവരും ആണെന്ന് കരുതുക. അതിൽ ഒരാളോട് ഭാര്യയെ തല്ലരുതെന്ന് കോടതി പറഞ്ഞാൽ അക്കാര്യം അടുത്തവീട്ടിലും പറയണമെന്ന് ഒന്നാമത്തെ വീട്ടിലെ ചേട്ടൻ പറയുന്നത് നമുക്ക് മനസ്സിലാക്കാം. അതേസമയം ഒന്നാമത്തെ വീട്ടിലെ തല്ലുകൊള്ളുന്ന ചേച്ചിയും 'അടുത്ത വീട്ടിലെ ചേട്ടനോട് ഭാര്യയെ തല്ലുന്നത് നിർത്താൻ വിധി ഉണ്ടാകുന്നത് വരെ എന്നെ തല്ലുന്നത് നിർത്താൻ പറയുന്നത് വിവേചനം ആണെന്ന്' പറയാൻ തുടങ്ങിയാൽ നമ്മൾ എന്ത് ചെയ്യും?.

ഞാൻ മുൻപ് പറഞ്ഞത് പോലെ, സുപ്രീം കോടതി വിധി പുരോഗമനപരവും ചരിത്ര പ്രധാനമായതും ആണെന്ന് വിശ്വസിക്കുന്നു. അതിനെതിരെ നടക്കുന്ന സമരങ്ങളുടെ ശക്തി കണ്ടിട്ടോ അക്രമങ്ങൾ ഒഴിവാക്കണം എന്ന് തോന്നിയിട്ടോ ഈ വിധി നടപ്പിലാക്കാതെ പോയാൽ അത് നമ്മുടെ സമൂഹത്തെ പിന്നോട്ടടിക്കും എന്നതിൽ എനിക്ക് ഒരു സംശയവും ഇല്ല. ലോകത്തെവിടെയും കോടതി വിധികൾ നടപ്പിലാക്കുക എന്നത് ജനാധിപത്യ സർക്കാരുകളുടെ ഭരണഘടനാ ബാധ്യതയാണ്. അത് നിറവേറ്റും എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നതും.

മലയിലേക്ക് വരുന്ന സ്ത്രീകളെ, വിശ്വാസികൾ ആണെങ്കിലും, മാധ്യമ പ്രവർത്തകർ ആണെങ്കിലും, വഴിയിൽ തടയുന്നതും ആക്രമിക്കുന്നതും ഒന്നും നിയമവാഴ്ചയിൽ വിശ്വസിക്കുന്ന ഒരു ജനാധിപത്യ സമൂഹത്തിൽ അനുവദിച്ചുകൂടാ. മലയിൽ പോകാൻ താൽപര്യമുള്ള സ്ത്രീകളോട് ഓൺലൈനിൽ രജിസ്റ്റർ ചെയ്യാൻ പറയുകയാണെങ്കിൽ എത്ര പേർക്ക് ഈ മണ്ഡലക്കാലത്ത് താല്പര്യം ഉണ്ടെന്ന് അറിയാമല്ലോ. അവർക്ക് വേണ്ടി വേണ്ട സമയമെടുത്ത് വേണ്ടത്ര സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാമല്ലോ.

കേരളത്തിൽ ആർത്തവത്തെ ചൊല്ലി നാമജപ ഘോഷയാത്ര നടക്കുമ്പോൾ ആർത്തവത്തെപ്പറ്റി ജനീവയിൽ നടന്ന ഒരു പ്രകടനത്തെപ്പറ്റി കൂടി എഴുതി ഈ ലേഖനം അവസാനിപ്പിക്കാം. കഴിഞ്ഞ വർഷം മാർച്ചിൽ ഞാൻ ജനീവയിൽ കൂടി നടക്കുമ്പോൾ നൂറുകണക്കിന് സ്ത്രീകൾ പ്ലക്കാർഡുമായി ജാഥ നടത്തുന്നതു കണ്ടു. സാധാരണനിലയിൽ ജനീവയിൽ ജാഥകൾ പതിവില്ല. പ്ലക്കാർഡുകൾ ഫ്രഞ്ചിലായതിനാൽ അതെന്താണെന്ന് എനിക്ക് മനസ്സിലായില്ല. പക്ഷെ, ഏതു വിഷയത്തിലാണ് സ്ത്രീകൾ തെരുവിലിറങ്ങിയതെന്ന ആകാംക്ഷ മൂലം ഞാൻ അവരുടെ കൂടെച്ചേർന്നു. ജാഥയിൽ ഇംഗ്ലീഷ് അറിയാവുന്നവരെ കണ്ടെത്തി വിവരമന്വേഷിച്ചു.

'എൻഡോമെട്രിയോസിസ്' (Endometriosis) എന്ന ആർത്തവനാളുകൾ വേദനാജനകമാക്കുന്ന അവസ്ഥയെ പറ്റി ഗവേഷണം നടത്താൻ സർക്കാർ കൂടുതൽ പണം ലഭ്യമാക്കണമെന്നും, ഇതിന്റെ ചികിൽസയിൽ സ്പെഷലൈസ് ചെയ്ത കൂടുതൽ ഡോക്ടർമാരെ ജനീവയിൽ നിയമിക്കണം എന്നതുമായിരുന്നു അവരുടെ ആവശ്യം. ഇതിനാണ് പ്ലക്കാർഡുമായി അവർ തെരുവിലിറങ്ങിയത്. പത്തിലൊരു സ്ത്രീകളെ ബാധിക്കുന്നുവെന്നും ഇപ്പോൾ ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തതിനാൽ രോഗനിർണയത്തിന് തന്നെ വർഷങ്ങൾ എടുക്കുന്നുവെന്നും ആയിരുന്നു അവരുടെ പരാതി.

സ്വിറ്റ്‌സർലൻഡിന്റെ മൂന്നിരട്ടി ജനസംഖ്യയുള്ള പ്രദേശമാണു കേരളം. അപ്പോൾ ഇവിടെ എത്രയോ ലക്ഷം സ്ത്രീകൾ ആ അവസ്ഥയിൽ വേദന അനുഭവിക്കുന്നുണ്ടാകും?. ഇവിടെ ഈ അവസ്ഥക്ക് ഒരു മലയാള വാക്ക് പോലും ഇല്ല. ഒരു ഗവേഷണവും ഈ വിഷയത്തിൽ നടക്കുന്നതായി കേട്ടിട്ടില്ല. ഈ വിഷയത്തിൽ സ്പെഷലൈസ് ചെയ്ത ഡോക്ടർമാരെ ഞാൻ കണ്ടിട്ടില്ല. എന്തിന്, ആർത്തവകാലത്തുള്ള അമിതമായ വേദന സ്വാഭാവികമാണെന്ന ചിന്തക്കപ്പുറം അതൊരു പ്രത്യേക കണ്ടീഷൻ ആകാം എന്ന് ദശലക്ഷക്കണക്കിനുള്ള കേരളത്തിലെ സ്ത്രീകൾ അറിയുന്നു പോലുമില്ല. അവരെല്ലാം നിശബ്ദമായി സഹിക്കുകയാണ്. സ്ത്രീകളെ ബാധിക്കുന്ന ഈ വിഷയത്തെപ്പറ്റി മൗനം അവസാനിപ്പിക്കുക ('End the Silence') എന്നതായിരുന്നു ജനീവയിലെ മാർച്ചിന്റെ ടാഗ് ലൈൻ.

ആർത്തവം വിഷയമാക്കി സ്ത്രീകൾ ഒരിക്കൽ തെരുവിലിറങ്ങിയ സ്ഥിതിക്ക് ആയിരക്കണക്കിന് മലയാളി സ്ത്രീകളെ യഥാർഥത്തിൽ ബാധിക്കുന്ന ഈ വിഷയത്തിൽ എന്നാണ് കേരളത്തിൽ ഇത്തരം ഒരു സ്ത്രീകളുടെ ഒരു സർവമത (മതമില്ലാത്തവരുടേതുൾപ്പടെ) മാർച്ച് ഉണ്ടാകുന്നത്?. അതൊക്കെയാണ് നവകേരളത്തിൽ ഞാൻ സ്വപ്നം കാണുന്നത്. അങ്ങനെ ഒന്നുണ്ടായാൽ തീർച്ചയായും അതിനെ പിന്തുണക്കാൻ ഞാൻ ഉണ്ടാകും.

മുരളി തുമ്മാരുകുടി.

 

മറുനാടൻ ഡെസ്‌ക്‌    
മറുനാടൻ മലയാളി റിപ്പോർട്ടർ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
മൂന്ന് വർഷത്തിനിടെ ഡൽഹിയിൽ നിന്ന് ദുബായിലേക്ക് പറന്നത് അമ്പതിൽ അധികം തവണ; എല്ലാം വിദേശകാര്യ വകുപ്പിന്റെ അനുമതിയില്ലാത്ത സ്‌പോൺസേർഡ് യാത്രകൾ; ഇദ്ദേഹത്തിന് സ്ത്രീ ദുർബലയെന്ന് ഐബി റിപ്പോർട്ട് ചെയ്തത് അന്വേഷണത്തിന് വഴിയൊരുക്കി; അസ്വാഭാവികത തിരിച്ചറിഞ്ഞ് സിപിഎം ഉന്നതനെതിരെ അന്വേഷണത്തിന് നിർദ്ദേശം കൊടുത്തത് ഡോവൽ; സ്വർണ്ണ കടത്തിൽ പിണറായി സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ വിദേശയാത്രാ വിവാദവും
തലസ്ഥാനത്തെ ഐജിയുമായി സ്വപ്നയുടെ ഉന്മാദ നീരാട്ടെന്ന് വാർത്തകൾ; കേരള കൗമുദിയും ബി​ഗ് ന്യൂസും നൽകിയ റിപ്പോർട്ടിനെതിരെ പരാതിയുമായി ഐജി ശ്രീജിത്ത്; വാർത്തയിൽ പറയുന്ന സംഭവത്തെ കുറിച്ച് അന്വേഷിക്കണം; സത്യമെങ്കിൽ ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി വേണം; വ്യാജവാർത്തയെന്ന് തെളിഞ്ഞാൽ രണ്ടു പത്രങ്ങൾക്കുമെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും ഡിജിപിക്ക് നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് ഐജി
കൊച്ചച്ഛന്റെ മകളുടെ വിവാഹം നിശ്ചിയിച്ചത് അറിഞ്ഞ് ദുബായിലെ കൂട്ടുകാരൻ വിളിച്ചു പറഞ്ഞത് ഞെട്ടിക്കുന്ന കാരണങ്ങൾ; വരന്റെ കുടുംബ പശ്ചാത്തലം മോശമാണെന്നും കല്യാണം വേണ്ടെന്നും അറിയിച്ചത് സ്വപ്‌നയും മനസ്സിലാക്കി; കല്യാണ ഹാളിൽ തടഞ്ഞു വച്ച് ഇംഗ്ലീഷിൽ കേട്ടാലറയ്ക്കുന്ന തെറിവിളിച്ചത് കടത്തിലെ ആസൂത്രക; മർദ്ദിച്ചതും സ്വപ്‌ന; ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ട ശേഷമെത്തിയത് റേപ്പ് കേസിൽ കുടുക്കുമെന്ന ഭീഷണി; വിവാഹ പാർട്ടിക്കിടെ യുവാവിനെ സ്വപ്ന കയ്യേറ്റം ചെയ്യുന്ന സിസിടിവി ദൃശ്യങ്ങൾക്ക് പിന്നിലെ കഥ
സ്വർണം കയറ്റി അയച്ചത് നസീറിന്റെ അടുത്ത അനുയായി ഫിറോസിന്റെ അനുചരൻ; ഫൈസൽ ഫാരിദ് കടത്തു കാരനായത് വിവരങ്ങൾ ചോർത്തി നൽകി കസ്റ്റംസിന്റെ വിശ്വാസ്യത നേടി; സ്വർണം ചെന്നൈയിൽ ഏറ്റുവാങ്ങിയത് ഹാജാ ഫക്രുദീനും സംഘവും; നയതന്ത്ര ബാഗിൽ സ്വർണ്ണ കടത്തിന് പിന്നിൽ സിങ്കപൂരിലെ ജോലിക്കിടെ സിറിയയിൽ എത്തി ഐസിസിനൊപ്പം ചേർന്ന തമിഴ്‌നാട്ടുകാരനോ? സ്വപ്നയും ചെന്നൈയിലെ സ്ലീപ്പർ സെല്ലുമായുള്ള ബന്ധം തേടി എൻഐഎ
ഇലക്ട്രിക്കൽ കാറിൽ ശിവശങ്കറിന് ചുറ്റാൻ 15 ലക്ഷം; 50,000 രൂപയുടെ വാടക ഇന്നോവ എന്തിനും തയ്യാർ; സ്വപ്‌നാ സുരേഷിന് സ്വർണം കടത്താൻ വഴിവിട്ട് അനുവദിച്ചത് കെ ഫോണിനുള്ള കരാർ വാഹനം; 40,000 രൂപ വാടകയിൽ പൊലീസ് സ്‌റ്റേഡിയത്തിൽ പ്രവർത്തിച്ച സ്ഥാപനം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റി പ്രതിമാസം തുലയ്ക്കുന്നത് മൂന്നരലക്ഷം രൂപ; കേരള ഐ ടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് ധൂർത്തിന്റെ കേന്ദ്രം; സ്‌പെയ്‌സ് പാർക്കിന്റെ മറവിലും തട്ടിപ്പ്; ശിവശങ്കറിനെ വെട്ടിലാക്കി ടാറ്റാ ടിഗോറയും
മുഖ്യമന്ത്രിയുടെ സ്‌പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ശിവശങ്കർ പ്രതിയാകും; മുഖ്യമന്ത്രിയുടെ ഓഫീസിൽ കേന്ദ്ര ഏജൻസിയുടെ ഉദ്യോഗസ്ഥർ എത്തും; പ്രൈസ് കൂപ്പർ അടങ്ങിയ ഇടപാടുകൾ പരിശോധിക്കും; സെക്രട്ടറിയേറ്റിലേയും നിയമസഭയിലേയും സിസിടിവി ദൃശ്യങ്ങളും ഇനി നിർണ്ണായകം; സ്വപ്നയെ ഫോൺ വിളിച്ചവരും കുടുങ്ങും; ശിവശങ്കറെ പുറത്താക്കി തലനാരിഴയ്ക്ക് രക്ഷപ്പെട്ടെങ്കിലും അന്വേഷണം എൻഐഎ ഏറ്റെടുത്തതോടെ പിണറായി വിജയൻ വമ്പൻ പ്രതിസന്ധിയിലേക്ക്
സ്വർണക്കടത്തും ഈ ഇടതുസ്വതന്ത്രരും തമ്മിലുള്ള ബന്ധമെന്താണ്? എത്ര കാരിയർമാർ പിടിക്കപ്പെട്ടാലും അർക്കു വേണ്ടിയാണ് കടത്തെന്ന് മനസ്സിലാവാത്തത് എന്തുകൊണ്ടാണ്? ഹവാലയും ഗോൾഡ് മാഫിയയും പലയിടത്തും കുടിൽ വ്യവസായം പോലെയായി; കള്ളക്കടത്ത് കുടുംബങ്ങൾക്ക് മതലോബിയുടെയും പിന്തുണയുണ്ടോ? തീവ്രവാദവും ലഹരി ഇടനിലക്കാരും കൈകോർക്കുന്ന മലബാറിന്റെ കനക മാഫിയയെ പൂട്ടാൻ എൻഐഎ എത്തുമ്പോൾ
എയർഇന്ത്യാ സാറ്റ്സിലെ അഴിമതി ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കും സിബിഐക്കും കത്തെഴുതിയപ്പോൾ പ്രതികാരം തീർക്കാൻ പെണ്ണുകേസ്; എയർ ഇന്ത്യ ജീവനക്കാരൻ സിബുവിനെതിരെ 17 പെൺകുട്ടികളുടെ പേര് വെച്ച് വ്യാജ ലൈംഗികാതിക്രമ പരാതി നൽകിയത് സ്വപ്ന; എല്ലാം ചെയ്തത് സാറ്റ്സ് വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബിന് വേണ്ടി; പാർവതി സാബു എന്ന പേരിൽ നീതു മോഹനെ അവതരിപ്പിച്ചു ആൾമാറാട്ടം നടത്തിയതും സ്വപ്നയുടെ തന്ത്രം; സ്വപ്ന സുരേഷ് തട്ടിപ്പുകളുടെ രാജ്ഞിയെന്ന് തെളിയിച്ച ഞെട്ടിക്കുന്ന കഥകൾ ഇങ്ങനെ
ഡിപ്ലോമാറ്റിക് പെട്ടിയിൽ സ്വർണ്ണമെന്ന് ഉറപ്പിച്ചത് ഇൻഫോർമറോടുള്ള വിശ്വാസം; പാഴ്‌സൽ പൊട്ടിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചത് നയതന്ത്ര യുദ്ധം ഒഴിവാക്കാൻ; വന്ദേഭാരതിലെ യുഎഇയുടെ പാരവയ്‌പ്പും തുണച്ചു; നയതന്ത്രജ്ഞരെ സാക്ഷിയാക്കി പാഴ്‌സൽ പൊട്ടിച്ചപ്പോൾ കിട്ടിയത് മഞ്ഞ ലോഹം; ഡൽഹി എയർപോർട്ടിലെ മാഫിയയെ തുരത്തി കൊച്ചിയിൽ വോൾവോ ബസ് കള്ളക്കടത്തിന് കടിഞ്ഞാണിട്ട രാമമൂർത്തിക്ക് തിരുവനന്തപുരത്തും പിഴച്ചില്ല; എയർ കസ്റ്റംസ് കാർഗോ മേധാവി വീണ്ടൂം താരമാകുമ്പോൾ  
ജോലി തേടി അബുദാബിയിൽ എത്തിയ മാരായമുട്ടത്തുക്കാരന് മുമ്പിൽ സഡൺ ബ്രേക്കിട്ട് കാർ നിന്നത് വഴിത്തിരിവായി; ടയറിന്റെ പഞ്ചറൊട്ടിക്കാൻ ഷെയ്കിനെ സഹായിച്ചത് ഒപ്പം ഇരുന്നത് ആരെന്ന് അറിയാതെ; വണ്ടി വീണ്ടും സ്റ്റാർട്ടായപ്പോൾ മലയാളിയെ കാറിൽ കയറ്റി കൊണ്ടു പോയത് രാജ കൊട്ടാരത്തിലേക്ക്; ഏൽപ്പിച്ചത് വാഹനങ്ങളുടെ പരിപാലനം; സുരേഷിന് അബുദാബിയിൽ ഉണ്ടായിരുന്നത് റെയിൻബോ ഷെയ്ക് എന്ന പിടിവള്ളി; സ്വപ്‌നാ സുരേഷിന്റെ കുടുംബം ഗൾഫിൽ ചുവടുറപ്പിച്ച കഥ
അബുദാബിയിൽ ബാർ നടത്താനെത്തിയ തിരുവനന്തപുരത്തുകാരനുമായി ആദ്യ കല്യാണം; ഭർത്താവിന്റെ നടനായ കൂട്ടുകാരനും വ്യവസായിയും മൂന്ന് ദിവസം വീട്ടിൽ താമസിച്ചപ്പോൾ തുടങ്ങിയ താളപ്പിഴ; രാഷ്ട്രീയക്കാരന്റെ മകനായ കാമുകൻ കൈവിട്ടതോടെ ജീവിതം പെരുവഴിയിലായി; എയർ ഇന്ത്യാ സ്റ്റാസിൽ ജോലി കിട്ടിയതോടെ മന്ത്രിമാർ അടക്കമുള്ള രാഷ്ട്രീയ സൗഹൃദം; കോൺസുലേറ്റിലെ എല്ലാമെല്ലാം ആയത് അറബിയിലുള്ള പ്രാവിണ്യ കരുത്തിൽ; സ്വപ്‌നാ സുരേഷ് എല്ലാം വെട്ടിപിടിച്ച കഥ
ഐ ടി സെക്രട്ടറി ശിവശങ്കരൻ സ്വപ്നയുടെ ഫ്‌ളാറ്റിലെ സ്ഥിരം സന്ദർശകൻ; സ്റ്റേറ്റ് കാറിൽ എത്തി രാത്രി വെകുവോളം മദ്യപാന പാർട്ടികൾ പതിവ്; നരച്ച താടിയുള്ള ആൾ ഐടി സെക്രട്ടറിയാണെന്ന് ശരിക്കും അറിഞ്ഞത് സ്പ്രിൻക്ലർ വിവാദത്തിൽ മാധ്യമങ്ങളിൽ വന്നതോടെയെന്ന് അയൽവാസി; പലപ്പോഴും മദ്യപിച്ചു ലക്കുകെട്ട് എടുത്തുകൊണ്ടു പോകുകയായിരുന്നു പതിവ്; ഒരിക്കൽ രാത്രി ഗേറ്റു തുറന്നു കൊടുക്കാത്തതു കൊണ്ട് സെക്യൂരിറ്റിയെ മർദ്ദിച്ച സംഭവവും ഉണ്ടായി; സ്വപ്‌ന സുരേഷിനെതിരെ ഫ്‌ളാറ്റിലെ സമീപവാസികൾ
നെയ്യാറ്റിൻകരക്കാരന്റെ മകൾ പഠിച്ചതും വളർന്നതും അബുദാബിയിൽ; ഡിവോഴ്‌സ് നേടി ബാലരാമപുരത്ത്; ഇംഗ്ലീഷും അറബിയും സംസാരിച്ച് ആദ്യം നേടിയത് ട്രാവൽ ഏജൻസി ജോലി; ഞൊടിയിടയിൽ പറന്നെത്തിയ് എയർ ഇന്ത്യാ സാറ്റ്സിൽ; അവിടെ നിന്ന് കോൺസുലേറ്റിലേക്കും; അച്ഛന്റേയും അവസാന ഭർത്താവിന്റേയും പേര് സുരേഷ്; ഐടി സെക്രട്ടറിയെ കൂട്ടിന് കിട്ടിയപ്പോൾ പ്രൈസ് വാട്ടർ കൂപ്പറും ശുപാർശയുമായെത്തി; ഡിപ്ലോമാറ്റിക് സ്വർണ്ണ കടത്തിലെ വില്ലത്തി സ്വപ്‌നയുടെ വളർച്ചാ വഴിയിൽ 'റെഡ് ബുൾ എനർജിയും'
ഞാൻ പേടിച്ചു കേട്ടോ; ചേച്ചി പേടിക്കില്ല..കൂടെ ഉള്ളത് കേരളഭരണം അല്ലേ; അതേ എന്തേലും സംശയമുണ്ടോ? കസ്റ്റംസ് ഉദ്യോഗസ്ഥർ തിരഞ്ഞുനടക്കുമ്പോൾ ഫേസ്‌ബുക്ക് പേജിൽ തമാശകൾ പറഞ്ഞ് ഉല്ലസിച്ച് സ്വപ്‌ന സുരേഷ്; രാജ്യത്തിന്റെ മുതല് വിദേശത്തേക്ക് അല്ലല്ലോ കൊണ്ടുപോയതെന്നും വിദേശത്തു നിന്നും രാജ്യത്തേക്ക് മുതല് കൊണ്ടു വന്നതിൽ എന്ത് നഷ്ടമാണെന്നും തന്റെ പോസ്റ്റിൽ ന്യായീകരണവും
തലസ്ഥാനത്തെ ഐജിയുമായി സ്വപ്നയുടെ ഉന്മാദ നീരാട്ടെന്ന് വാർത്തകൾ; കേരള കൗമുദിയും ബി​ഗ് ന്യൂസും നൽകിയ റിപ്പോർട്ടിനെതിരെ പരാതിയുമായി ഐജി ശ്രീജിത്ത്; വാർത്തയിൽ പറയുന്ന സംഭവത്തെ കുറിച്ച് അന്വേഷിക്കണം; സത്യമെങ്കിൽ ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി വേണം; വ്യാജവാർത്തയെന്ന് തെളിഞ്ഞാൽ രണ്ടു പത്രങ്ങൾക്കുമെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും ഡിജിപിക്ക് നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് ഐജി
കോൺസുലേറ്റിലേക്കുള്ള പാഴ്‌സൽ തുറന്നു നോക്കാൻ കസ്റ്റംസ് കാട്ടിയത് അസാധാരണ ധൈര്യം; രാജ്യങ്ങൾക്കിടയിലെ നയതന്ത്ര ബന്ധങ്ങളെ പോലും ഉലയ്ക്കുമെന്നതിനാൽ സാധാരണ ഗതിയിൽ ഡിപ്രോമാറ്റിക് ബാഗേജിന് കിട്ടുക വിവിഐപി പരിഗണന; മണക്കാട്ടെ യുഎഇ കോൺസുലേറ്റിലേക്കുള്ള ബാഗേജിലുണ്ടായിരുന്നത് 35 കിലോ സ്വർണം; തിരുവനന്തപുരത്ത് നടന്നത് കേരളം ഇതുവരെ കണ്ട ഏറ്റവും വലിയ സ്വർണ്ണ വേട്ട; കോവിഡു കാലത്തും സ്വർണ്ണ മാഫിയ സജീവം; ഡിപ്ലോമോറ്റിക് കടത്തിൽ ഞെട്ടി കസ്റ്റംസ്
ഭർത്താവുമൊത്ത് ബാർ നടത്തിയ അബുദാബിക്കാരി; നടനായ ഭർതൃ കൂട്ടുകാരൻ ഗൾഫിലെത്തിയപ്പോൾ അടുപ്പം തുടങ്ങി; ഒന്നുമറിയാത്ത ഭർത്താവിനെ ഞെട്ടിയത് രണ്ടാം വരവിൽ കൂട്ടുകാരനൊപ്പം ഭാര്യ മുങ്ങിയപ്പോൾ; ഫ്‌ളാറ്റിൽ നിന്ന് മകന്റെ കാമുകിയെ ഇറക്കി വിട്ടത് അതിശക്തനായ രാഷ്ട്രീയക്കാരന്റെ ഭാര്യയുടെ മനകരുത്തും; കാമുകൻ ഉപേക്ഷിച്ചതോടെ ദൃഢ നിശ്ചയത്തോടെ തിരുവനന്തപുരത്ത് തങ്ങി എല്ലാം വെട്ടിപിടിച്ചു; നയതന്ത്ര ബാഗിൽ കുടുങ്ങിയ സ്വപ്‌നാ സുരേഷിന്റെ ജീവിതം മാറ്റി മറിച്ചത് ഒളിച്ചോട്ടം തന്നെ
നഗ്‌നതയും ലൈംഗികതയും അല്ലെങ്കിൽ ചുംബനം പോലും പോൺ സൈറ്റുകളിൽനിന്നും പഠിക്കേണ്ടിവരുന്ന സാഹചര്യമാണ്; നഗ്‌നത എന്തിനു തുറന്നു കാട്ടണം എന്ന ചോദ്യത്തിനു ഉത്തരം സ്ത്രീയുടെ നഗ്‌നത എന്തിനു നിർബന്ധമായും മൂടിവെക്കണം എന്ന ചോദ്യം തന്നെയാണ്; മക്കൾക്ക് ചിത്രം വരക്കാൻ ന​ഗ്നശരീരം വിട്ടുനൽകി രഹ്ന ഫാത്തിമ; വീഡിയോ കാണാം..
ഇവിടെ ഉഭയസമ്മതത്തോടെ ഏത് പുരുഷനും ഏത് സ്ത്രീയുമായി പരസ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം; ജപസമയത്തും ആഹാര സമയത്തും സ്ത്രീപുരുഷന്മാർ പൂർണ്ണ നഗ്നരായിക്കും; പരസ്യമായി രതിയിൽ ഏർപ്പെടുന്നതിൽ ലജ്ജയോ അപമാനമോ തോന്നുന്നവരെ സമാജത്തിൽ നിന്നും ഒഴിവാക്കും; നഗ്നതയും ബോഡി ആർട്ടും വൻ വിവാദമാകുന്ന കേരളത്തിൽ ഇങ്ങനെയും ഒരു കമ്യൂൺ ഉണ്ടെന്ന് അറിയുക
നിങ്ങൾ വളർന്നു ശ്രീ മാലാ പാർവതി... പക്ഷേ നിങ്ങൾ നിങ്ങളുടെ മകനെ നന്നായി വളർത്താൻ മറന്നു പോയിരിക്കുന്നു......! കോവിഡിനെ തുരത്താൻ നാമെല്ലാവരും ഒറ്റക്കെട്ടായി സാമൂഹിക അകലം പാലിച്ച് നിൽക്കണമെന്ന ആശയവുമായി വരികൾ എഴുതിയത് അമ്മ; ഒന്നായിടും ലോകം എന്ന ഗാനത്തിന്റെ എഡിറ്റിംഗും സംവിധാനവും നിർവ്വഹിച്ച മകനും; സിനിമയിൽ താരമാകാൻ ആഗ്രഹിച്ച നടിയുടെ മകന്റെ അശ്ലീലത ചർച്ചയാക്കി സീമാ വിനീതും; മാലാ പാർവ്വതിയുടെ മകൻ അനന്തകൃഷ്ണൻ കുടുങ്ങുമ്പോൾ
ഡിപ്ലോമാറ്റിക് പെട്ടിയിൽ സ്വർണ്ണമെന്ന് ഉറപ്പിച്ചത് ഇൻഫോർമറോടുള്ള വിശ്വാസം; പാഴ്‌സൽ പൊട്ടിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചത് നയതന്ത്ര യുദ്ധം ഒഴിവാക്കാൻ; വന്ദേഭാരതിലെ യുഎഇയുടെ പാരവയ്‌പ്പും തുണച്ചു; നയതന്ത്രജ്ഞരെ സാക്ഷിയാക്കി പാഴ്‌സൽ പൊട്ടിച്ചപ്പോൾ കിട്ടിയത് മഞ്ഞ ലോഹം; ഡൽഹി എയർപോർട്ടിലെ മാഫിയയെ തുരത്തി കൊച്ചിയിൽ വോൾവോ ബസ് കള്ളക്കടത്തിന് കടിഞ്ഞാണിട്ട രാമമൂർത്തിക്ക് തിരുവനന്തപുരത്തും പിഴച്ചില്ല; എയർ കസ്റ്റംസ് കാർഗോ മേധാവി വീണ്ടൂം താരമാകുമ്പോൾ  
കോവിഡ് ബാധിതനായ 62 കാരന്റെ ലിം​ഗം ഉദ്ധരിച്ച് നിന്നത് മണിക്കൂറുകളോളം; ഐസ് പാക്ക് വെച്ചിട്ടും പഠിച്ച പതിനെട്ടും നോക്കിയിട്ടും വഴങ്ങുന്നില്ല; നാല് മണിക്കൂറിന് ശേഷം പ്രശ്നം പരിഹരിച്ചത് രക്തധമനിയിൽ കുത്തിവയ്‌പ്പ് നൽകിയും; ലിം​ഗം മണിക്കൂറുകളോളം ഉദ്ധരിച്ച് നിന്നാൽ കോവിഡിന്റെ ലക്ഷണമാകാം എന്ന് ആരോ​ഗ്യ പ്രവർത്തകരും
ഞാൻ നഷ്ടപരിഹാരം ചോദിച്ചു എന്ന് നിങ്ങൾ പറയുന്നു എങ്കിൽ എനിക്ക് എന്റെ ആ വോയിസ് ഷെയർ ചെയ്യണം; ചുവടെ കൊടുക്കുന്ന സ്‌ക്രീൻ ഷോട്ട് അല്ലാതെ നിങ്ങൾ എന്റെ കാലുപിടിച്ചു മാപ്പ് പറയുന്ന 2.30 മിനിറ്റ് നിൽക്കുന്ന ഫോൺ റെക്കോർഡ് എന്റെ കയ്യിൽ ഉണ്ട്; മകനെ വ്യക്തിയായി കാണണം എങ്കിൽ എന്തെ അമ്മ എന്നെ വിളിച്ചു മാപ്പ് പറഞ്ഞു മകൻ പറയണം ആയിരുന്നു .... കഷ്ടം ! മാലാ പാർവ്വതിയുടെ വിലപേശൽ ആരോപണം പൊള്ളിച്ചടുക്കി സീമാ വിനീത്
യുവതി ഭർത്താവിനെ ക്രൂരമായി മർദ്ദിച്ചത് കേട്ടാലറയ്ക്കുന്ന തെറി വിളിച്ച്; കഴിഞ്ഞ നാല് വർഷമായി പീഡനം സഹിക്കുന്നെന്ന് 33കാരൻ; ആദ്യം കേസ് നൽകിയെങ്കിലും പൊലീസ് തിരിച്ചയച്ചത് നിയമം സ്ത്രീക്ക് അനുകൂലമാണെന്ന് പറഞ്ഞ്; എഫ്ഐആർ രജിസ്റ്റർ ചെയ്തത് ദൃശ്യങ്ങൾ പുറത്ത് വന്നതോടെ; യുവതിയുടെ ക്രൂരമർദ്ദനത്തിന്റെ വീഡിയോ കാണാം..