Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202108Monday

നമ്പർ ചോദിച്ചത് അവർ ഒറിജിനൽ ആള് തന്നെ ആണോ എന്നറിയാൻ; അശ്വതിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി നടൻ മുരളീമോഹൻ

നമ്പർ ചോദിച്ചത് അവർ ഒറിജിനൽ ആള് തന്നെ ആണോ എന്നറിയാൻ; അശ്വതിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി നടൻ മുരളീമോഹൻ

മറുനാടൻ ഡെസ്‌ക്‌

രണ്ട് ഫേസ്‌ബുക്ക് ഐഡികളിലൂടെ നടൻ മുരളീമോഹൻ സൗഹൃദം സ്ഥാപിക്കാനെന്ന പേരിൽ മെസ്സേജ് അയയ്ക്കുന്നു എന്നാരോപിച്ച് കോഴിക്കോട് മലാപ്പറമ്പ് സ്വദേശിയും എഴുത്തുകാരിയുമായ അച്ചു ഹെലൻ എന്ന അശ്വതി രം​ഗത്തെത്തിയിരുന്നു. ഫേക്ക് ഐഡി അല്ലെന്നും മുരളീമോഹന്റെ ശബ്ദസന്ദേശം കൈവശമുണ്ടെന്നും യുവതി അവകാശപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ സംഭവം സത്യമെന്ന് വെളിപ്പെടുത്തുകയാണ് മുരളീമോഹൻ.

താൻ മെസേജ് അയച്ചത് അവർ ഇപ്പോൾ പറയുന്ന അർത്ഥത്തിൽ അല്ലെന്നും അവരുടെ ഐഡി ഒറിജിനലാണോ എന്നറിയാത്തതിനാൽ വാട്ട്സാപ്പിൽ കോൺടാക്റ്റ് ചെയ്യാനാണ് നമ്പർ ചോദിച്ചതെന്നും താരം പറയുന്നു. മനോരമ ഓൺലൈനിനോടായിരുന്നു താരത്തിന്റെ പ്രതികരണം. ‌

മുരളി മോഹൻ എന്ന സിനിമാ സീരിയൽ നടൻ തനിക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചു എന്ന ആരോപണവുമായി അശ്വതി ഇന്നലെയാണ് സോഷ്യൽ മീഡിയയിൽ സ്ക്രീൻഷോട്ടുകൾ സഹിതം പോസ്റ്റ് ഇട്ടത്. രണ്ട് ഫേസ്‌ബുക്ക് ഐഡികളിലൂടെയാണ് അച്ചു ഹെലന് മുരളീമോഹൻ സൗഹൃദം സ്ഥാപിക്കാനെന്ന പേരിൽ മെസ്സേജ് അയയ്ക്കുന്നത്. ഇത്തരം ചാറ്റിനോട് താല്പര്യക്കുറവ് കാണിച്ചിട്ടും വിടാതെ പിന്തുടരുകയാണ് മുരളീമോഹൻ എന്നും യുവതി ആരോപിച്ചു. ഫേക്ക് ഐഡി അല്ലെന്നും മുരളീമോഹന്റെ ശബ്ദസന്ദേശം കൈവശമുണ്ടെന്നും യുവതി അവകാശപ്പെടുന്നുണ്ട്.സംഭവം വിവാദമായതോടെ നടനു നേരെ നിരവധി വിമർശനങ്ങളുയർന്നു. ഇതിന് പിന്നാലെയാണ് മുരളീമോഹന്റെ പ്രതികരണം.

മുരളിമോഹന്റെ വാക്കുകൾ..

ഫേസ്‌ബുക്കിൽ ഒരുപാടുപേർ സുഹൃത്തുക്കളായി ഉണ്ട്. അതിൽ മിക്കവരുടെയും നമ്പർ എന്റെ കയ്യിൽ ഉണ്ട്. ഞാൻ സംസാരിക്കുന്ന ആൾ ഒറിജിനൽ ഐഡി ആണോ അതോ വ്യാജമാണോ എന്ന് അറിയാൻ വേണ്ടിയാണു നമ്പർ ചോദിക്കുന്നത്. ഫേസ്‌ബുക്കിൽ വ്യാജന്മാരെ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. കേരളമറിയുന്ന ഒരു സെലിബ്രിറ്റി ആയ എനിക്ക് ഒരുപാടു ഫാൻസ്‌ ഉണ്ട്, ചിലർ ഫേക് ഐഡിയിൽ വന്നു സംസാരിക്കും അങ്ങനെ ഉള്ളവരുമായി ഞാൻ ഇടപെടാറില്ല. നമ്പർ ചോദിച്ചിട്ടു തരുന്നില്ല എങ്കിൽ ഇവർക്ക് എന്തോ ദുരുദ്ദേശം ഉണ്ടെന്നു നമുക്ക് മനസ്സിലാകുമല്ലോ. അശ്വതി എന്ന സ്ത്രീയുമായി പരിചയപ്പെട്ടു വളരെ കുറച്ചു നാളെ ആയിട്ടുള്ളു. കൂടുതൽ പരിചയപ്പെട്ടപ്പോൾ ആണ് ഞാൻ നമ്പർ ചോദിച്ചത്. അവർക്ക് പാട്ടുകൾ ഒക്കെ അയച്ചു കൊടുക്കുമായിരുന്നു. വളരെ കുറച്ചു ദിവസം മാത്രം പരിചയമുള്ള അവർ ഒറിജിനൽ ആള് തന്നെ ആണോ എന്നറിയാനാണ് നമ്പർ ചോദിച്ചത്.

ഒരു സെലിബ്രിറ്റി ആയ, ഇത്രയും പേര് അറിയുന്ന എനിക്കില്ലാത്ത ജാഡ എന്തിനാണ് അവർക്കു എന്നാണ് ഞാൻ ചോദിച്ചത്. ഞാൻ അവരോടു അശ്ലീലമായി ഒന്നും പറഞ്ഞിട്ടില്ല. ഒരു പാട്ടു അയച്ചു കൊടുത്തതിനാണ് അവർ എന്നെ തെറി വിളിച്ചത്. അത് അവർ തന്നെ സ്ക്രീൻഷോട്ട് ഇട്ടിട്ടുണ്ട്. അത് കാണുമ്പൊൾ തന്നെ അവരുടെ സ്വഭാവം മനസ്സിലാകുമല്ലോ. സ്ത്രീകൾ ഇങ്ങനെ തെറിവിളിക്കുന്നത് ഞാൻ കേട്ടിട്ടില്ല. ഞാൻ അവരോടു സെക്ഷ്വലി എന്തെങ്കിലും പറയുകയോ അശ്ലീല സന്ദേശങ്ങൾ അയക്കുകയോ ചെയ്തിട്ടില്ല. എന്നെപ്പോലെ ഒരു സെലിബ്രിറ്റി ഇങ്ങനെ പറഞ്ഞു എന്ന് പറഞ്ഞു ന്യൂസ് കൊടുത്താൽ ഫേമസ് ആകാമല്ലോ അതിനാണ് ഇപ്പോൾ ഈ വിവാദം ഉണ്ടാക്കിയിരിക്കുന്നത്. ഒരുപാടു സുഹൃത്തുക്കളും ബന്ധുക്കളും വിളിക്കുന്നുണ്ട്. എല്ലാവരും പറയുന്നത് മുരളിച്ചേട്ടൻ മോശമായി ഒന്നും പറഞ്ഞിട്ടില്ലല്ലോ. മുരളിച്ചേട്ടനെ ഞങ്ങൾക്ക് നന്നായി അറിയാം, തെറ്റ് ചെയ്യാത്തവർ വിഷമിക്കേണ്ട കാര്യമില്ല എന്നാണ്. 1978 മുതൽ അഭിനയരംഗത്തുള്ള എന്നെക്കുറിച്ച് ഇതുവരെ ഇങ്ങനെ ആരും പറഞ്ഞിട്ടില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP