Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കരിങ്കല്ലിനേപ്പോലും അലിയിക്കുന്നതായിരുന്നു ആ രംഗം.. ഞാൻ തളർന്നുപോയി; വാവിട്ടുകരയുകയായിരുന്നു അവർ; ആ അച്ഛന്റേയും അമ്മയുടേയും സഹോദരിയുടേയും സങ്കടം കണ്ടാൽ ആരും സഹിക്കില്ല; പല കൊലക്കേസുകളും അടുത്തറിഞ്ഞ ആളാണ് ഞാൻ; അമ്പതു വർഷമായി ഞാൻ കരഞ്ഞിട്ടില്ല; പക്ഷേ.. ഇന്നലെ.. പറ്റിയില്ല: സിപിഎം അരിഞ്ഞുതള്ളിയ ശരത്‌ലാലിന്റെ വീട്ടിൽ എത്തിയപ്പോൾ കരഞ്ഞതിന് തന്നെ ട്രോളി ആഘോഷിച്ച 'വീരസഖാക്കൾ' അറിയാൻ മുല്ലപ്പള്ളി പറയുന്നത്; ഞങ്ങളും കരഞ്ഞുപോയെന്ന് ദീപാ നിശാന്തും കെജെ ജേക്കബും

കരിങ്കല്ലിനേപ്പോലും അലിയിക്കുന്നതായിരുന്നു ആ രംഗം.. ഞാൻ തളർന്നുപോയി; വാവിട്ടുകരയുകയായിരുന്നു അവർ; ആ അച്ഛന്റേയും അമ്മയുടേയും സഹോദരിയുടേയും സങ്കടം കണ്ടാൽ ആരും സഹിക്കില്ല; പല കൊലക്കേസുകളും അടുത്തറിഞ്ഞ ആളാണ് ഞാൻ; അമ്പതു വർഷമായി ഞാൻ കരഞ്ഞിട്ടില്ല; പക്ഷേ.. ഇന്നലെ.. പറ്റിയില്ല: സിപിഎം അരിഞ്ഞുതള്ളിയ ശരത്‌ലാലിന്റെ വീട്ടിൽ എത്തിയപ്പോൾ കരഞ്ഞതിന് തന്നെ ട്രോളി ആഘോഷിച്ച 'വീരസഖാക്കൾ' അറിയാൻ മുല്ലപ്പള്ളി പറയുന്നത്; ഞങ്ങളും കരഞ്ഞുപോയെന്ന് ദീപാ നിശാന്തും കെജെ ജേക്കബും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സ്വന്തം പാർട്ടിയിൽ പെട്ട രണ്ട് ചെറുപ്പക്കാരെ എതിരാളികൾ നിഷ്ഠൂരം കൊന്നുതള്ളിയപ്പോൾ അവരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കാനെത്തിയ കെപിസിസി അധ്യക്ഷൻ പൊട്ടിക്കരഞ്ഞത് ട്രോളുകളാക്കി ആഘോഷിക്കുകയായിരുന്നു ചില സൈബർ സഖാക്കൾ. ഇന്നലെ കാസർകോട്ട് കൊല്ലപ്പെട്ട ശരത്‌ലാലിന്റെയും കൃപേഷിന്റെയും വീടുകളിൽ ഉറ്റവരെ ആശ്വസിപ്പിക്കാൻ എത്തിയതായിരുന്നു മുല്ലപ്പള്ളി. അപ്പോഴാണ് മുല്ലപ്പള്ളി വീട്ടുകാരുടെ വാവിട്ടുകരച്ചിൽ കണ്ട് നിയന്ത്രണം വിട്ട് കരഞ്ഞുപോയത്.

കരിങ്കല്ലിനെ പോലും അലിയിക്കുന്നതായിരുന്നു ആ രംഗമെന്നും ആ അച്ഛന്റേയും അമ്മയുടേയും സഹോദരിയുടേയും എല്ലാം കരച്ചൽ കണ്ടാൽ മനുഷ്യനാണെങ്കിൽ കണ്ണുനിറയുമെന്നും മുല്ലപ്പള്ളി പറഞ്ഞു. അതേസമയം, മുല്ലപ്പള്ളിക്കെതിരെ ട്രോളുകളുമായി എത്തിയവരുടെ വായടച്ചുകൊണ്ട് ഇടതു സഹയാത്രികരും സോഷ്യൽ മീഡിയയിൽ കുറിപ്പിട്ടു. ദീപാ നിശാന്തും കെജെ ജേക്കബും ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയതും സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്.

കരിങ്കല്ലിനെപ്പോലും അലിയിക്കുന്നതായിരുന്നു ആ രംഗം. അതിൽ ഞാൻ തളർന്നുപോയി. പിന്നീട് മുല്ലപ്പള്ളി ഇക്കാര്യത്തിൽ മനോരമ ന്യൂസിനോട് പ്രതികരിച്ചു. അച്ഛനെയും അമ്മയെയും ആശ്വസിപ്പിക്കാൻ ശ്രമിച്ച് തിരികെപോരാൻ ഒരുങ്ങുമ്പോൾ കൃപേഷിന്റെ സഹോദരി വാവിട്ടുകരയുകയായിരുന്നു. നിങ്ങളെല്ലാം ഇപ്പൊ പോകും. പിന്നെ ഈ അടച്ചുറപ്പില്ലാത്ത വീട്ടിൽ തങ്ങൾ ഒറ്റക്കാകും എന്നെല്ലാം പറഞ്ഞായിരുന്നു കരച്ചിൽ. അഞ്ചു പതിറ്റാണ്ടിലേറെയായി കണ്ണൂരിലെ സകല രാഷ്ട്രീയ കൊലക്കേസുകളും അടുത്തറിഞ്ഞ ആളാണ് ഞാൻ. പക്ഷേ ആ 50 വർഷവും എന്നെ എനിക്ക് നിയന്ത്രിക്കാനായി. ഇന്നലെ പറ്റിയില്ല. അങ്ങനെ പാടില്ലായിരുന്നു. മനുഷ്യരായ എല്ലാവരും കരഞ്ഞുപോകുന്ന നേരമായിരുന്നു അത്. അവിടെ കൂടിയവരൊക്കെ കരയുകയായിരുന്നു - മുല്ലപ്പള്ളി പറഞ്ഞു.

ഒട്ടും അതിശയോക്തിയില്ല മുല്ലപ്പള്ളിയുടെ വാക്കുകളിൽ. അതിക്രൂരമായി സിപിഎമ്മിന്റെ നേതൃത്വത്തിൽ നടത്തിയ അരുംകൊലയായിരുന്നു കാസർകോട്ടേത്. പാവപ്പെട്ട കുടുംബത്തിലെ ചെറുപ്പക്കാരനാണ് കൃപേഷ്. ഓലമേഞ്ഞകൊച്ചുവീട്ടിൽ എല്ലാവരുടേയും അത്താണിയായി ഇരുന്ന യുവാവിനെയാണ് ഇരുളിന്റെ മറവിൽ സിപിഎം കൊലയാളികൾ അരിഞ്ഞുവീഴ്‌ത്തിയത്. എന്നിട്ടും അതിൽ ലവലേശം പശ്ചാത്താപമില്ലാതെ, യാതൊരു ലജ്ജയുമില്ലാതെയാണ് ഇന്നലെ മുല്ലപ്പള്ളി കരഞ്ഞതിന്റെ ട്രോളുകൾ ഇറക്കി സിപിഎമ്മിന്റെ 'സൈബർ വീരന്മാർ' ആഘോഷിച്ചത്.

ഏതായാലും മുല്ലപ്പള്ളിയെ വിമർശിച്ച് പാർട്ടിയുടെ സൈബർ ട്രോളന്മാർ അപഹാസ്യരായി. മുല്ലപ്പള്ളി കരഞ്ഞതിലെന്താണ് തെറ്റെന്നും അദ്ദേഹത്തിന് കരയാൻ പാടില്ലേയെന്നും ചോദിച്ച് കോൺഗ്രസുകാർ മാത്രമല്ല, മറ്റ് നിരവധി പേരും സിപിഎം പോരാളികൾക്ക് എതിരെ രംഗത്തുവന്നു. ഇതോടെ പലരും പത്തിമടക്കി. കാസർകോട്ടെ ഇരട്ടക്കൊലപാതകത്തിന് ഒരു ന്യായീകരണവും പറയാനില്ലാതെ മുമ്പ് കേസുകളിൽ പ്രതികളാണ് കൊല്ലപ്പെട്ടവർ എന്നെല്ലാം പറഞ്ഞ് ആയിരുന്നു ആദ്യം സിപിഎം അനുകൂലികൾ സോഷ്യൽ മീഡിയയിൽ പ്രതികരണങ്ങളുമായി എത്തിയത്. പക്ഷേ, ഇതിനെല്ലാം നിശിത വിമർശനമാണ് പലരും നൽകിയത്. ഇതോടെ ഒരക്ഷരം മിണ്ടാനാവാതെ തലയിൽ മുണ്ടിട്ട് മുങ്ങിയ പലരും പിന്നെ മുല്ലപ്പള്ളിയുടെ കരച്ചിൽ കണ്ടതോടെ വലിയ ട്രോളന്മാരായി എത്തുകയായിരുന്നു. പക്ഷേ, അതും സോഷ്യൽ മീഡിയ പൊളിച്ചടുക്കി.

കയ്യും കാലും കൊത്തീട്ടെങ്കിലും എനിക്ക് തന്നാ ഞാൻ നോക്കുമായിരുന്നല്ലോ എന്ന് ഒരാൾക്ക് പോലും നിന്നുതിരിയാൻ ഇടമില്ലാത്ത ആ കുടിലിൽ കിടന്ന് സ്വയം വിലപിക്കുകയായിരുന്നു കൃപേഷിന്റെ അമ്മ. സ്വന്തം സഹോദരനെ കൊത്തി നുറുക്കിയിട്ടിരിക്കുന്നത് വീട്ടിലേക്കുള്ള വഴി ആദ്യം കാണേണ്ടി വന്നതുകൊല്ലപ്പെട്ട ശരത്തിന്റെ സഹോദരിയാണ്. അവളുടെ നിലവിളിക്ക് മുന്നിൽ മുല്ലപ്പള്ളി രാമചന്ദ്രനും വിങ്ങിപ്പൊട്ടി കരഞ്ഞുപോവുകയായിരുന്നു. എന്നാൽ, സൈബർ സഖാക്കൾ ഇതിനെ ഒരു രാഷ്ട്രീയക്കാരന്റെ നാട്യമായി ദുർവ്യാഖ്യാനം ചെയ്ത് രംഗത്തെത്തിയതോടെ ഇടതുപക്ഷ സോഷ്യൽ മീഡിയ പോരാളികൾ നടത്തിയ ഏറ്റവും അപഹാസ്യമായ പ്രചരണവുമായി അത്.

പിന്നീട് ഇടതു സഹയാത്രികരായവർ പോലും മുല്ലപ്പള്ളി കരഞ്ഞതിനെ ട്രോളിയവർക്ക് എതിരെ രംഗത്തുവന്നിരുന്നു. ഇത്തരമൊരു രംഗത്ത് ചെന്നുപെട്ടാൽ മനസ്സാക്ഷിയുള്ളവർ ആരായാലും കരഞ്ഞുപോകും എന്ന് ചൂണ്ടിക്കാട്ടിയാണ് നിരവധിപേർ സോഷ്യൽ മീഡിയയിൽ എഴുതിയത്. തങ്ങൾക്ക് ഉണ്ടായ സമാന അവസ്ഥകളും പലരും പങ്കുവച്ചു. ഇടതു സഹയാത്രികരായ ദീപാ നിശാന്തും കെജെ ജേക്കബുമെല്ലാം തങ്ങളുടെ അനുഭവങ്ങൾ വിവരിച്ചും കരഞ്ഞുപോയെന്നും പറഞ്ഞാണ് കുറിപ്പുകൾ നൽകിയത്.

അത്തരം പ്രതികരണങ്ങൾ ചുവടെ:

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP