Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ബാല്യകാല സ്മരണകൾ''; ''ആരാണ് ഇത് ഒരുക്കിയതെന്ന് അറിയില്ല. ബ്രില്യന്റ് ആയ ഈ ചിന്തയ്ക്ക് എന്റെ അഭിനന്ദനങ്ങൾ''; ഹരിഹർ നഗറിലെ കുട്ടിക്കാലം മീം ഏറ്റെടുത്ത് സിദ്ദിഖും മുകേഷും; കയ്യടിച്ച് സോഷ്യൽ മീഡിയ  

മറുനാടൻ ഡെസ്‌ക്‌

പ്രേക്ഷകരെ ഇന്നും പൊട്ടിച്ചിരിപ്പിക്കുന്ന ചിത്രമാണ് ഇൻ ഹരിഹർ നഗർ. മലയാള സിനിമയിലെ എന്നത്തേയും സൂപ്പർ ഹിറ്റുകൾ ഒരുക്കിയ സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിലെത്തിയ സിനിമയിലെ മീമുകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ചിത്രത്തിലെ ശ്രദ്ധേയമായ ഒരു മീമിലെ കഥാപാത്രങ്ങളുടെ 'കുട്ടിക്കാലം' ആണ് ഇപ്പോൾ വൈറലാകുന്നത്.

ഈ മീമുകൾ സിദ്ദിഖും മുകേഷും തങ്ങളുടെ പേജിൽ പങ്കുവച്ചിട്ടുണ്ട്. ''ആരാണ് ഇത് ഒരുക്കിയതെന്ന് അറിയില്ല. ബ്രില്യന്റ് ആയ ഈ ചിന്തയ്ക്ക് എന്റെ അഭിനന്ദനങ്ങൾ'' എന്നാണ് സിദ്ദിഖ് മീം പങ്കുവച്ച് കുറിച്ചിരിക്കുന്നത്. ''ബാല്യകാല സ്മരണകൾ'' എന്ന ക്യാപ്ഷനോടെയാണ് മുകേഷ് മീം പങ്കുവച്ചിരിക്കുന്നത്.

ഇൻ ഹരിഹർ നഗറിൽ മഹാദേവൻ, ഗോവിന്ദൻ കുട്ടി, അപ്പുക്കുട്ടൻ, തോമസ് കുട്ടി എന്നീ കഥാപാത്രങ്ങളായാണ് മുകേഷ്, സിദ്ദിഖ്, ജഗദീഷ്, അശോകൻ എന്നിവർ വേഷമിട്ടത്. സായ്കുമാർ അവതരിപ്പിച്ച ആൻഡ്രൂസ് എന്ന കഥാപാത്രത്തിന്റെ അമ്മയെ പരിചയപ്പെടുമ്പോഴുള്ള രംഗമാണിത്.

1990ൽ ആണ് ചിത്രം പുറത്തിറങ്ങിയത്. ഹരിഹർ നഗർ 2, ഇൻ ഗോസ്റ്റ് ഹൗസ് ഇൻ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളും ചിത്രത്തിന് എത്തി. നാലാം ഭാഗവും ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. എന്നാൽ നാലാം ഭാഗം ഒരുക്കുന്നില്ലെന്ന് ലാൽ വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP