Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202328Tuesday

സിനിമയിൽ പുതിയ ഇന്നിങ്‌സിന് തുടക്കമിട്ട് എം എസ് ധോണി; ആദ്യചിത്രം തമിഴിൽ, കഥയെഴുതിയത് സാക്ഷി; ഹരീഷ് കല്ല്യാണും, ഇവാനയും നായിക നായകന്മാർ; 'എൽ.ജി.എം' തുടങ്ങി

സിനിമയിൽ പുതിയ ഇന്നിങ്‌സിന് തുടക്കമിട്ട് എം എസ് ധോണി; ആദ്യചിത്രം തമിഴിൽ, കഥയെഴുതിയത് സാക്ഷി; ഹരീഷ് കല്ല്യാണും, ഇവാനയും നായിക നായകന്മാർ;  'എൽ.ജി.എം' തുടങ്ങി

ന്യൂസ് ഡെസ്‌ക്‌

ചെന്നൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ എം എസ് ധോണി നിർമ്മിക്കുന്ന ആദ്യ ചലച്ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങി. തമിഴിലാണ് ധോണി ആദ്യത്തെ ചിത്രം നിർമ്മിക്കുന്നത്. ഹരീഷ് കല്ല്യാണും, ഇവാനയും നായിക നായകന്മാരാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രമേഷ് തമിഴ്മണിയാണ്. ലെറ്റ്‌സ് ഗെറ്റ് മാരീയിഡ് (എൽജിഎം) എന്നാണ് ചിത്രത്തിന്റെ പേര്.

മഹേന്ദ്ര സിങ് ധോണിയുടെ ഭാര്യ സാക്ഷിയും ധോണിയുടെ പ്രൊഡക്ഷൻ ഹൗസായ ധോണി എന്റർടെയ്ന്മെന്റും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വെള്ളിയാഴ്ച ചെന്നൈയിൽ വെച്ച് പൂജാ ചടങ്ങുകളോടെ ആയിരുന്നു ചിത്രീകരണത്തിന് തുടക്കം കുറിച്ചത്. നവാഗതനായ രമേഷ് തമിഴ്മണി സംവിധാനം ചെയ്യുന്ന എൽജിഎം ( 'ലെറ്റ്‌സ് ഗെറ്റ് മാരീഡ്' ) എന്ന ചിത്രത്തിന്റെ കഥ ഒരുക്കിയതും സാക്ഷി തന്നെയാണ്.

2018 ൽ ഇറങ്ങിയ പ്യാർ പ്രേമ കാതൽ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് ഹരീഷ് കല്ല്യാൺ. കഴിഞ്ഞ വർഷത്തെ തമിഴിലെ സെൻസെഷൻ ഹിറ്റായ ലൗ ടുഡേയിലെ നായികയാണ് ഇവാന. ലെറ്റ്‌സ് ഗെറ്റ് മാരീയിഡ് (എൽജിഎം) ഒരു ഫാമിലി ലൗ സ്റ്റോറിയാണ് എന്നാണ് വിവരം. നാദിയ മൊയ്തു ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.

ധോണി എന്റർടെയ്‌മെന്റിന്റെ ഓഫീഷ്യൽ പേജിലൂടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിട്ടുണ്ട്. സംവിധായകൻ രമേഷ് തമിൾമണിയുടെ ആദ്യ ചിത്രമാണിത്. ജനുവരി 26 ന് ചിത്രത്തിന്റെ പ്രഖ്യാപനം സംബന്ധിച്ച് കോമൺ പോസ്റ്റർ അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.

      View this post on Instagram

A post shared by Dhoni Entertainment Pvt Ltd (@dhoni.entertainment)

2022 ഒക്ടോബറിലാണ് സിനിമ നിർമ്മാണത്തിലേക്ക് കടക്കുന്നതിനെക്കുറിച്ച് എംഎസ് ധോണി പ്രഖ്യാപനം നടത്തിയത്. ഈ പ്രഖ്യാപനത്തിന് മൂന്ന് മാസത്തിന് ശേഷമാണ് ആദ്യ സിനിമ ഇപ്പോൾ ആരംഭിക്കുന്നു. നേരത്തെ വിജയ് ചിത്രം ധോണി നിർമ്മിക്കും എന്ന് അഭ്യൂഹം ഉണ്ടായിരുന്നു.

അർഥവത്തായ കഥകളിലൂടെ രാജ്യത്തെ എല്ലാ മുക്കിലും മൂലയിലുമുള്ള ഇന്ത്യൻ പ്രേക്ഷകരെ എന്റർടൈൻ ചെയ്യിപ്പിക്കുക എന്നതാണ് ധോണി എന്റർടെയ്ന്മെന്റിന്റെ ലക്ഷ്യമെന്നും ആ ചിന്തയുമായി ചേർന്നാണ് ഈ സിനിമയെന്നും ധോണി എന്റർടൈന്മെന്റ് ബിസിനസ് ഹെഡ് വികാസ് ഹസിജ പറഞ്ഞു.

'ധോണി എന്റർടൈന്മെന്റ് നല്ല തിരക്കഥകൾക്കായുള്ള അന്വേഷണങ്ങളിൽ ആണ്. തമിഴിൽ കൂടുതൽ സിനിമകൾ ചെയ്യാൻ ഞങ്ങൾ ഉദ്ദേശിക്കുന്നു. ഇന്നത്തെ തുടക്കം, തമിഴ് സിനിമയിലെ ധോണി എന്റർടെയ്ന്മെന്റിന്റെ ദീർഘവും ഫലപ്രദവുമായ ഇന്നിങ്സിനെ അടയാളപ്പെടുത്തുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, ഒരു മാറ്റം വരുത്താൻ ആഗ്രഹിക്കുന്നു.' വികാസ് കൂട്ടിച്ചേർത്തു.

ഈ സിനിമയുടെ ലോഞ്ചിംഗിൽ സന്തോഷവും ആഹ്ലാദവുമുണ്ട്. സാക്ഷിയുടെ ആശയം രമേശിന്റെ ഒരു എന്റർടെയ്നിങ് സ്‌ക്രിപ്റ്റാക്കി മാറ്റിയതും നേരിട്ട് കണ്ട താൻ ചിത്രം ബിഗ് സ്‌ക്രീനിൽ കാണുവാനായി ആകാംക്ഷയടക്കാതെ കാത്തിരിക്കുകയാണെന്ന് ധോണി എന്റർടൈന്മെന്റ് ക്രിയേറ്റീവ് ഹെഡ് പ്രിയാൻഷു ചോപ്ര പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP