Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബീഹാറിലെ ​ഗ്രാമത്തിൽ നിന്ന് നോക്കിയാലും ഇനി എവറസ്റ്റ് കൊടുമുടി കാണാം; അന്തരീക്ഷ മലിനീകരണം കുറഞ്ഞതിന്റെ തെളിവായി ഫോട്ടോയും

ബീഹാറിലെ ​ഗ്രാമത്തിൽ നിന്ന് നോക്കിയാലും ഇനി എവറസ്റ്റ് കൊടുമുടി കാണാം; അന്തരീക്ഷ മലിനീകരണം കുറഞ്ഞതിന്റെ തെളിവായി ഫോട്ടോയും

മറുനാടൻ ഡെസ്‌ക്‌

ലോക് ഡൗണിനെ തുടർന്ന് അന്തരീക്ഷ മലിനീകരണം കുറഞ്ഞതിന്റെ വിവിധ റിപ്പോർട്ടുകളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. ഇപ്പോഴിതാ, ബിഹാറിലെ ഗ്രാമത്തിൽ നിന്ന് എവറസ്റ്റ് കൊടുമുടി ദൃശ്യമാകുന്നു. ദശകങ്ങൾക്ക് ശേഷമാണ് ഇത്തരമൊരു കാഴ്ച ഗ്രാമീണർക്ക് ദൃശ്യമാകുന്നത്. സീതാമാർഹി ജില്ലയിലെ സിങ് വാഹിനി ഗ്രാമത്തിൽ നിന്നാണ് മൗണ്ട് എവറസ്റ്റ് ദൃശ്യമാകുന്നത്. ഇതിന്റെ ദൃശ്യങ്ങൾ ട്വിറ്ററിൽ വൈറലായി. ഗ്രാമത്തിൽ നിന്ന് നൂറുകണക്കിന് കിലോമീറ്റർ അകലെയാണ് മൗണ്ട് എവറസ്റ്റ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിതു ജയ്‌സ്വാളാണ് ദൃശ്യങ്ങൾ ആദ്യം ട്വീറ്റ് ചെയ്തത്.

താൻ ആദ്യമായാണ് ഗ്രാമത്തിൽ നിന്ന് മൗണ്ട് എവറസ്റ്റ് കാണുന്നതെന്ന് റീതു ട്വീറ്റിൽ വ്യക്തമാക്കി. പ്രകൃതി അതിന്റെ സന്തുലനം വീണ്ടെടുക്കുന്നുവെന്നും അവർ ട്വീറ്റ് ചെയ്തു. 80കളിൽ തന്റെ ഭർത്താവ് ഗ്രാമത്തിൽ നിന്ന് മൗണ്ട് എവറസ്റ്റ് കണ്ടിരുന്നതായി റിതു വ്യക്തമാക്കി. ആയിരങ്ങളാണ് ചിത്രം റീട്വീറ്റ് ചെയ്തതും അഭിപ്രായം പ്രകടിപ്പിച്ചതും. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫിസർ പർവീൻ കസ്വാനും ചിത്രം റീട്വീറ്റ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP