Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'മൂത്തോൻ' ന്യൂയോർക്ക് ഇന്ത്യൻ ചലച്ചിത്ര മേളയിലും; വാർത്ത പങ്കുവെച്ച് നിവിൻപോളി; സന്തോഷത്തോടെ ഏറ്റെടുത്ത് ആരാധകർ

'മൂത്തോൻ' ന്യൂയോർക്ക് ഇന്ത്യൻ ചലച്ചിത്ര മേളയിലും; വാർത്ത പങ്കുവെച്ച് നിവിൻപോളി; സന്തോഷത്തോടെ ഏറ്റെടുത്ത് ആരാധകർ

മറുനാടൻ ഡെസ്‌ക്‌

നിവിൻ പോളിയെ കേന്ദ്ര കഥാപാത്രമാക്കി നടിയും സംവിധായികയുമായ ഗീതു മോഹൻദാസ് സംവിധാനം ചെയ്ത മൂത്തോൻ കഴിഞ്ഞ വർഷം ഏറെ പ്രേക്ഷകശ്രദ്ധ നേടിയ സിനിമയായിരുന്നു. നിരവധി ചലച്ചിത്രമേളകളിൽ ചിത്രം പ്രദർശിപ്പിച്ചത്. ടൊറന്റോ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ചിത്രം ഏറെ പ്രശംസ നേടിയിരുന്നു. മുംബൈ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിന്റെ ഉദ്ഘാടന ചിത്രവും ഈ നിവിൻ പോളി ത്രില്ലറായിരുന്നു. ഇപ്പോഴിതാ, ന്യൂയോർക്ക് ഇന്ത്യൻ ചലച്ചിത്ര മേളയിലും 'മൂത്തോൻ' എത്തുന്നു എന്ന വാർത്തയാണ് നിവിൻ ആരാധകരുമായി പങ്കുവെക്കുന്നത്.

ജൂലൈ 24 മുതൽ ഓഗസ്റ്റ് 2 വരെയാണ് ന്യൂയോർക്ക് ഇന്ത്യൻ ചലച്ചിത്ര മേള നടക്കുന്നത്. മേളയിൽ മത്സരവിഭാഗത്തിലാണ് മൂത്തോൻ പ്രദർശിപ്പിക്കുന്നത്. ബെസ്റ്റ് ഫിലിം, ബെസ്റ്റ് ഡിറക്ടർ, ബെസ്റ്റ് ആക്ടർ, ബെസ്റ്റ് ചൈൽഡ് ആക്ടർ എന്നീ വിഭാഗങ്ങളിലായി നാല് നോമിനേഷനുകളാണ് ചിത്രത്തിന് ന്യൂയോർക്ക് ഇന്ത്യൻ ചലച്ചിത്ര മേളയിൽ ലഭിച്ചിരുന്നത്. ഈ പുതിയ വിശേഷം ഏറ്റെടുത്തിരിക്കുകയാണ് നിവിന്റെയും മൂത്തോൻ എന്ന ചിത്രത്തിന്റെയും ആരാധകർ.

നടിയും സംവിധായികയുമായ ഗീതു മോഹൻദാസ് ലയേഴ്സ് ഡയസ് എന്ന സിനിമയ്ക്ക് ശേഷം സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് മൂത്തോൻ. ഈ ചിത്രം പ്രമേയത്തിന്റെ മികവു കൊണ്ടും അഭിനേതാക്കളുടെ അസാധാരണ വൈഭവം കൊണ്ടുമാണ് വേറിട്ടു നിൽക്കുന്നത്. ടൊറന്റോ രാജ്യാന്തര ഫെസ്റ്റിവലിൽ മികച്ച പ്രതികരണം സ്വന്തമാക്കിയതിന് ശേഷമാണ് ന്യൂയോർക്ക് ഇന്ത്യൻ ചലച്ചിത്ര മേളയിൽ മത്സരിക്കുന്നത്. ഇതുവരെ മലയാളത്തിൽ പരീക്ഷിച്ചിട്ടില്ലാത്ത പ്രമേയമായിരുന്നു മൂത്തോന്റേത് എന്നതും ഏറെ പ്രശംസ പിടിച്ചുപറ്റാൻ കാരണമായിട്ടുണ്ട്. രാജീവ് രവിയുടെ ക്യാമറക്കാഴ്ചകളുടെ സമാനതകളില്ലാത്ത ഭംഗിയും ചിത്രത്തിന് പോസിറ്റീവായി മാറിയിരുന്നു. മിനി സ്റ്റുഡിയോയുടെ ബാനറിൽ വിനോദ് കുമാർ, അനുരാഗ് കശ്യപ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

'മൂത്തോനി'ൽ നിവിൻ പോളി എത്തുന്നത് അക്‌ബർ ഭായ് എന്ന റോളിലാണ്. നിവിൻ പോളിക്ക് പുറമെ ദിലീഷ് പോത്തൻ, റോഷൻ മാത്യു, സുജിത് ശങ്കർ, ശോഭിത ധുലിപല, ശശാങ്ക് അറോറ, ജിം സർഭ്, ഹരീഷ് ഖന്ന എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. 2017ൽ ഷൂട്ടിങ് ആരംഭിച്ച സിനിമ സഹോദരനെ തേടി മുംബൈ നഗരത്തിലെത്തുന്ന ലക്ഷദ്വീപുകാരിയായ കുട്ടിയുടെ കഥയാണ് പറയുന്നത്. സ്വവർഗ പ്രണയത്തെ അഭിസംബോധന ചെയ്യുന്ന ചിത്രംകൂടിയാണിത്. ഷൂട്ടിങ് മുതൽക്കേ വാർത്തകളിൽ ഇടം നേടിയ ചിത്രമായിരുന്നു ഇത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് രാജീവ് രവിയാണ്. ബി അജിത് കുമാർ എഡിറ്റ് ചെയ്ത ചിത്രത്തിന് സംഗീതം നൽകിയത് സ്‌നേഹ ഖൻവൽക്കറാണ്.

 

 

      View this post on Instagram

@actor.nivinpauly

A post shared by N I V I N P A U L Y

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP