Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

അവസാന ശ്വാസം വരെ നിന്റെ കൈകൾ ചേർത്തു പിടിക്കാനാണ് ആഗ്രഹം, എന്നും എന്നെന്നും എന്റെ സ്‌നേഹം'; ഭർത്താവിനൊപ്പം കടൽ തീരത്ത് നിന്ന് ചിത്രവുമായി ഷെഫ്‌ന; ചിത്രം വൈറൽ

മറുനാടൻ ഡെസ്‌ക്‌

പ്ലസ് ടു എന്ന ചിത്രത്തിലൂടെ മലയാള സിനിമാ പ്രേമികളുടെ പ്രിയങ്കരിയായ താരമാണ് ഷഫ്ന. ബിഗ് സ്‌ക്രീനിൽ തിളങ്ങിയ ഷഫ്ന കഥ പറയുമ്പോൾ, ആഗതൻ, തുടങ്ങി നിരവധി സിനിമകളിൽ ചെറുതും വലുതമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സിനിമയിൽ നിന്ന് മാറി മിനിസ്‌ക്രീനിൽ സജീവമായ ഷഫ്നയുടെ ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

ഭർത്താവായ സജിന്റെ കൈയും പിടിച്ച് കടൽ തീരത്തു നിൽക്കുന്ന ചിത്രമായിരുന്നു നടി പങ്കുവച്ചത്. ഇതിന് താഴെ മനോഹരമായൊരു ക്യാപ്ഷനും ഷഫ്‌ന പങ്കുവച്ചു. 'എന്റെ അവസാന ശ്വാസം വരെ നിന്റെ കൈകൾ ചേർത്തു പിടിക്കാനാണ് ആഗ്രഹം, എന്നും എന്നെന്നും എന്റെ സ്‌നേഹം', എന്നാണ് ചിത്രത്തിന് താഴെ നടി കുറിച്ചത്. ഷഫ്നയും സജിനും എപ്പോഴും ഇതുപോലെ സന്തുഷ്ടരായി ജീവിക്കണമെന്നാണ് ചിത്രത്തിന് താഴെ ആരാധകർ പറയുന്നത്.

      View this post on Instagram

I Want your hands to hold mine until my last breath!!! Forever n ever♥️???? @_sajinsajin An @aashiq.aashii click @the.spark.stories

A post shared by Shafna Nizam (@shafna.nizam) on Oct 17, 2020 at 12:48am PDT

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP